in

LOVELOVE

എൽ മറ്റഡോറും തയ്യാറായി കഴിഞ്ഞു…

ർബിയിൽ താൻ ഇതുവരെ ഓൾഡ് ട്രാഫോഡിൽ കാണിച്ചു വന്ന മായാജാല കാഴ്ചകൾ ഒന്ന് കൂടി കാണിക്കേണ്ടതുണ്ട്

Manchester United duo

അതെ എൽ -മറ്റഡോറും തയാറായി കഴിഞ്ഞു. യുണൈറ്റഡിന്റെ ഏഴാം നമ്പർ ശാപം മാറ്റിയ എഡിസൺ കവാനി തന്റെ ആദ്യത്തെ മാഞ്ചേസ്റ്റർ ഡെർബിക്ക് വേണ്ടി നാളെ ബൂട്ടുകെട്ടുകയാണ്. മത്സരത്തിന്ന് വേണ്ടി വളരെ ആകാംഷയോടെ അദ്ദേഹം കാത്തിരിക്കുകയാണ്.

എന്താണ് ഈ മൽസരങ്ങൾ അർത്ഥമാക്കുന്നത് എന്നും എന്താണ് കാണികളും ടീമും പ്രതീക്ഷിക്കുന്നതെന്ന് എനിക്ക് നന്നായി അറിയാം.ചില മൽസരങ്ങൾ അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് അറിയാം കാരണം ഈ മത്സരങ്ങളുടെ പിന്നിൽ ഒരു ചരിത്രം ഉണ്ടാകുമല്ലോ. ഇത്തരത്തിൽ ഒള്ള മത്സരങ്ങൾ കളിക്കണം എന്ന് ഒള്ളതു ഏതു ഒരു താരത്തിന്റെയും സ്വപ്നമാണ്.

Manchester United duo

എന്ത് കൊണ്ടെന്നാൽ ഈ മത്സരങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്.എല്ലാവരുടെയും ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മൽസരങ്ങൾ തന്നെയാണ് ഇത്.എഡിസൺ കവാനി യുണൈറ്റഡ് റിവ്യൂ എന്നാ പരുപാടിയിൽ നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ആണിത്

കവാനി നാപൊളി -ജുവന്റ്‌സ് ഡെർബി കളിലും പി എസ് ജി- മാഴ്സെ ഡെർബി കളിലും ബൂട്ട് കെട്ടിയിട്ട് ഉണ്ടെങ്കിലും കാര്യമായി ഒന്നും അദ്ദേഹത്തിന് ചെയ്യാൻ സാധിച്ചിട്ടില്ല.അത് കൊണ്ട് തന്നെ അയാൾക്ക് മാഞ്ചേസ്റ്റർ ഡെർബിയിൽ താൻ ഇതുവരെ ഓൾഡ് ട്രാഫോഡിൽ കാണിച്ചു വന്ന മായാജാല കാഴ്ചകൾ ഒന്ന് കൂടി കാണിക്കേണ്ടതുണ്ട്

.അതെ അയാൾ ഒരുങ്ങി തന്നെയാണ്.പെപിന്റെ സിറ്റിയെ മുട്ട് കുത്തിക്കാൻ അയാൾ തയ്യാറായി കഴിഞ്ഞു.അതെ യുണൈറ്റഡ് ന്റെ ഏഴാം നമ്പർ ശാപം മാറ്റിയ യുണൈറ്റഡ് ഫാൻസിന്റെ പ്രിയപ്പെട്ട എൽ -മറ്റഡോർ തയ്യാറായി കഴിഞ്ഞു.

ലോകത്തിലെ മികച്ച ക്ലബ്‌ ഏതാണെന്നു വെളിപ്പെടുത്തി യുണൈറ്റഡ് പരിശീലകൻ…

സഞ്ചു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക്’ – എന്താണ് സത്യാവസ്ഥ?