in ,

LOVELOVE

ഈ തലമുറ എത്ര ഭാഗ്യവാന്മാർ…

ഈ തലമുറ എത്ര ഭാഗ്യവന്മാരാണ്. പറഞ്ഞു വരുന്നത് ഞാൻ അടങ്ങുന്ന ഈ തലമുറക്ക് കാണാൻ കഴിഞ്ഞ കുറച്ചു നല്ല കായിക നിമിഷങ്ങളെയും താരങ്ങളെയും പറ്റിയാണ്. സ്പോർട്സ് എന്നത് അതിർവരമ്പകളില്ലാത്ത ഒന്നാണ് . അതു കൊണ്ടാണാലോ നാം ഇവിടെ മെസ്സിയെയും റൊണാൾഡോയുമൊക്കെ ആരാധിക്കുന്നത്.

അതെ,ഈ തലമുറക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്നൊള്ളതും ആ രണ്ട് ഇതിഹാസ ഫുട്ബോളർമാരുടെ കളി ആസ്വദിക്കാൻ കഴിഞ്ഞത് തന്നെയാണ്. ഇരുതാരങ്ങളുടെയും ആരാധകർ പരസ്പരം പരിഹസിക്കുമ്പോഴും ഇരു പക്ഷക്കാർക്കും അറിയാം ഇത് പോലെ രണ്ട് താരങ്ങൾ ഒരു കാലഘട്ടത്തിലും ഉണ്ടായിട്ടില്ല എന്ന്. പെപ് ഗൗർഡിയോളയുടെ ബാർസ ഒരു സീസണിൽ നേടിയ ആറു കിരീടങ്ങളും, റയലിന്റെ ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും, ഫെർഗി യുടെ ചെകുത്താൻ കൂട്ടവും ഈ തലമുറയിലെ ഫുട്ബോൾ പ്രേമികളെ ആവേശത്തിലാക്കിയതിൽ പ്രധാന പങ്ക് വഹിച്ചവർ തന്നെയാണ്.

ഇസ്താംബൂളിലെ അത്ഭുതവും ബാർസയുടെ തിരിച്ചു വരവും എല്ലാം എങ്ങനെ മറക്കാൻ കഴിയും.ഇന്ത്യൻ ഫുട്ബോൾ പുതിയ ഉയരങ്ങളിൽ എത്തിയത് കാണാനും ഈ തലമുറക്ക് സാധിച്ചല്ലോ. ബാംഗ്ലൂർ എഫ് സി ഏഷ്യയിലെ പ്രമുഖ ക്ലബുകളിൽ ഒന്നായതും ഇന്ത്യൻ സൂപ്പർ ലീഗ് എന്ന അതിമനോഹരമായ ഫുട്ബോൾ ലീഗിന് ഇന്ത്യ തുടക്കം വെച്ചതും ഈ കാലഘട്ടത്തിൽ തന്നെയാണ് .നല്ല ഓർമ്മകൾക്ക് ഇടയിൽ എന്നും ഓരോ ഫുട്ബോൾ ആരാധകന്റെയും ഉള്ളിൽ വിങ്ങൽ ആയിരിക്കും വിമാന അപകടത്തിൽ മരിച്ച എമിലിയാനോ സലാ എന്ന അർജന്റീന ഫുട്ബോൾ താരം. ഇനിയും ഒട്ടേറെ നല്ല ഓർമ്മകൾ ഈ തലമുറയിലെ ഫുട്ബോൾ ആരാധകർക്ക് പറയാൻ കാണും.

ഇനി നമുക്ക് ഈ തലമുറയിലെ ക്രിക്കറ്റ്‌ ആരാധർക്ക് ലഭിച്ച അതിമനോഹരമായ നിമിഷങ്ങളിലേക്ക് കടന്നു ചെല്ലാം.22 വാരയിൽ നടന്ന അത്ഭുതങ്ങൾ അത്രമേൽ നയനമനോഹരമായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ ഓസ്ട്രേലിയക്ക് എതിരാളികൾ ഇല്ലാതെ ഇരുന്ന ഒരു കാലം ഓർമയില്ലേ. ജോഹൻസബെർഗിലെ മനോഹരമായ റൺ ചേസ് എങ്ങനെ മറക്കും. ഇന്ത്യൻ ആരാധകർക്ക് വിങ്ങലായ 2007 ഏകദിന ലോകകപപ്പിന് ശേഷം കുട്ടി ക്രിക്കറ്റിലെ രാജാക്കന്മാരായി ഇന്ത്യ മാറിയത് എത്ര സുന്ദരമായ കാഴ്ച ആയിരുന്നു. സച്ചിന് വേണ്ടി ലോകകപ്പ് നേടാൻ ഇറങ്ങിയ ഇന്ത്യയും അർബുദ്ധത്തെ തോൽപിച്ച യുവിയും മഹിയിലെ ചാണക്യനും മനം കുളിർക്കുന്ന ഓർമ്മകളാണ്.

സച്ചിനും ദ്രാവിഡും കോഹ്ലി യും രോഹിത്തും ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്ക് ഒട്ടേറെ നല്ല നിമിഷങ്ങൾ നൽകി കൊണ്ടിരുന്നു. കല്ലിസ് എന്ന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുടെയും കളി കൂടി കാണാൻ സാധിച്ച ഈ തലമുറ ഭാഗ്യവാന്മാർ തന്നെയല്ലേ. ഇനിയും ഒട്ടേറെ ഒട്ടേറെ നിമിഷങ്ങൾ. രോഹിത്തിന്റെ ഡബിൾ സെഞ്ച്വറികളും സച്ചിന്റെ ഡബിളും യുവിയുടെ ആറു സിക്സെറുകളും അതിൽ ചിലത് മാത്രം.ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും ട്വന്റി ട്വന്റി വേൾഡ് കപ്പും ഐ പി ലും t10 ഉം എല്ലാം ഈ തലമുറയിലെ ക്രിക്കറ്റ്‌ പ്രേമികളുടെ മനം കുളിർക്കുന്ന ഓർമ്മകളാണ്.

ഫെഡററും നദാലും ജോക്കോവിച്ചും ചരിത്രം സൃഷ്ടിച്ച ടെന്നീസ് കോർട്ടുകളും ഉസൈൻ ബോൾട്ട് എന്ന സ്പ്രിന്റ് ഇതിഹാസവും ഒളിമ്പിക്സ് മെഡലുകൾ വാരി കൂട്ടിയ ഇന്ത്യൻ ഷൂട്ടിംഗ് സംഘവും നീരജ് ചോപ്രയിലെ സ്വർണമെഡൽ ജേതാവും ഈ തലമുറയെ ഹരം കൊള്ളിച്ച ഓർമ്മകളാണ്.

ഇനിയും ഒട്ടേറെ ഓർമ്മകൾ പറയണ്ടെതുണ്ട് . ഒട്ടേറെ കാര്യങ്ങൾ എഴുതേണ്ടത് ഉണ്ട്. എങ്കിലും മനസിലിലേക്ക് പെട്ടന്ന് കടന്നു വന്ന കുറച്ചു നിമിഷങ്ങൾ മാത്രം പ്രതിപാദിച്ചു കൊണ്ട് നിർത്തുന്നു.

ഫുട്ബോൾ പ്രേമികൾക്ക് ആവേശവും ആശ്വാസവും പകർന്നു ബ്രസീലിന്റെ ലിവർപൂൾ താരംആലിസൺ

ഹബാസിന്റെ തന്ത്രങ്ങളെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം ഇങ്ങനെ…