in ,

LOVELOVE LOLLOL

ഹബാസിന്റെ തന്ത്രങ്ങളെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം ഇങ്ങനെ…

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിൽ എല്ലാവരും ഭയപ്പാടോടെ തന്നെയാണ് അദ്ദേഹത്തിനെ ഇപ്പോഴും നോക്കുന്നത്. അതിനു കാരണം ഒരു പ്രീസീസൺ മത്സരത്തിന്റെ തയ്യാറെടുപ്പ് പോലും തങ്ങൾക്ക് വേണ്ട തങ്ങൾ ഒറ്റയ്ക്ക് പരിശീലിച്ചു കൊള്ളാം എന്ന് പറയുവാനുള്ള അദ്ദേഹത്തിൻറെ ചങ്കൂറ്റം തന്നെയാണ്.

KBFC boss Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവുമധികം സ്വാധീനം സൃഷ്ടിക്കാൻ കഴിഞ്ഞ പരിശീലകൻ ആരാണ് എന്ന ചോദ്യത്തിന് രണ്ടാമത് ഒരു ഉത്തരം ആലോചിക്കാൻ നിൽക്കാതെ ഏവർക്കും പറയുവാൻ കഴിയും അന്തോണിയോ ലോപ്പസ് എന്ന് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയുടെ പരിശീലകൻ അല്ലാതെ മറ്റാരും അല്ല അത് എന്ന്.

അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന് ഫുട്ബോൾ ക്ലബ്ബ് പല പരിവർത്തനങ്ങൾക്കു ശേഷം ഒടുവിൽ മോഹൻബഗാനിൽ ലയിച്ചശേഷവും അന്തോണിയോ ലോപ്പസ് ഹബാസ് എന്ന പരിശീലകന്റെ സ്ഥാനത്തിന് മാത്രം ഇളക്കം ഇല്ല. ഫൈനൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കണ്ണിൽനിന്നും രണ്ടുതവണ ചുടുകണ്ണുനീർ വന്നപ്പോഴും വേദനിപ്പിക്കുന്ന കൊലച്ചിരി ചിരിച്ചു നിന്നത് അന്തോണിയോ തന്നെയായിരുന്നു.

KBFC boss Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളിൽ എല്ലാവരും ഭയപ്പാടോടെ തന്നെയാണ് അദ്ദേഹത്തിനെ ഇപ്പോഴും നോക്കുന്നത്. അതിനു കാരണം ഒരു പ്രീസീസൺ മത്സരത്തിന്റെ തയ്യാറെടുപ്പ് പോലും തങ്ങൾക്ക് വേണ്ട തങ്ങൾ ഒറ്റയ്ക്ക് പരിശീലിച്ചു കൊള്ളാം എന്ന് പറയുവാനുള്ള അദ്ദേഹത്തിൻറെ ചങ്കൂറ്റം തന്നെയാണ്.

പ്രീ സീസൺ മത്സരങ്ങൾക്ക് പോലും തയ്യാർ എടുക്കാതെ ഒറ്റയ്ക്ക് പരിശീലനം നടത്തുന്ന ഹബാസിന്റെ തന്ത്രങ്ങൾ എത്രമാത്രം വൈവിധ്യമാർന്നത് ആയിരിക്കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് മറ്റു ക്ലബ്ബുകളും അവരുടെ പരിശീലകരും. ഒരിക്കലും വിലകുറച്ച് കാണുവാൻ കഴിയാത്ത പരിശീലനെ എങ്ങനെ നേരിടും എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

പരിശീലകനെ ഞാൻ നോക്കുന്നില്ല, കളത്തിലിറങ്ങി കളിക്കുന്നത് പരിശീലകനല്ല ടീമാണ്. അതുകൊണ്ട് പരിശീലകന്റെ തന്ത്രങ്ങൾ അല്ല നോക്കേണ്ടത് ടീമിലെ അംഗങ്ങളും അവരുടെ ശക്തിയും ദൗർബല്യവും, അതിനെയാണ് കണക്കിലെടുക്കേണ്ടത്. ഹബാസ് എന്ന പരിശീലകന്റെ പ്രൊഫൈൽ നോക്കുന്നില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാകുന്നത്.

ഈ തലമുറ എത്ര ഭാഗ്യവാന്മാർ…

2021-ലെ മികച്ച താരം ആര്? ആരാധകർ തിരഞ്ഞെടുത്ത 50 പേരുടെ ലിസ്റ്റ് Goal. Com പുറത്തുവിട്ടു…