in , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഇതാണ് ഇവാന്റെ ബ്ലാസ്റ്റേഴ്‌സ്…

എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്‌സിനെ മാറ്റിയെടുത്തത്. ഈ കണക്കുകൾ പറയും ബ്ലാസ്റ്റേഴ്‌സിനെ എങ്ങനെ ഇവാൻ മാറ്റിയെടുത്തുവെന്ന്.

എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കേരള ബ്ലാസ്റ്റേഴ്‌സിനെ മാറ്റിയെടുത്തത്. ഈ കണക്കുകൾ പറയും ബ്ലാസ്റ്റേഴ്‌സിനെ എങ്ങനെ ഇവാൻ മാറ്റിയെടുത്തുവെന്ന്.

1.ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം
ഈ സീസണിൽ 9 വിജയങ്ങളാണ് ഇവാനും കൂട്ടരും നേടിയത്.2016 സീസണിൽ കോപ്പലിൻ കീഴിൽ നേടിയ ആറു വിജയങ്ങളാണ് പഴങ്കഥയായത് .

2.ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ
34 ഗോളുകളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടിയത്.8 ഗോളുകൾ വീതം നേടിയ ഡയസും അൽവരോയുമാണ് ടീമിന്റെ ടോപ് സ്കോർർ

3.ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്
കേരള ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ഡിഫെൻസ് യൂണിറ്റായിരുന്നു ഈ സീസണിലേത്.ഏഴു ക്ലീൻ ഷീറ്റുകളാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.6 ക്ലീൻ ഷീറ്റ് ഗിൽ സ്വന്തമാക്കിയപ്പോൾ ഒരെണ്ണം ആൽബിനോ സ്വന്തമാക്കി.

4.ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സീസണുകളിൽ ഒന്നു തന്നെയാണ് ഇത്.ഒരു മത്സരത്തിൽ ടീം സ്വന്തമാക്കുന്നത് 1.7 പോയിന്റാണ്.

5.ഏറ്റവും കൂടുതൽ മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറി.
ഈ സീസണിന്റെ തുടക്കത്തിൽ വിജയം കണ്ടെത്താൻ ബുദ്ധിമുട്ടിയ ബ്ലാസ്റ്റേഴ്‌സ് വിമർശകർ മറുപടി കൊടുത്തത് തുടർച്ചയായി 10 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറിയാണ്.

6.ചരിത്രത്തിൽ ആദ്യമായി പോസിറ്റീവ് ഗോൾ ഡിഫറൻസ്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ആദ്യമായിയാണ് ബ്ലാസ്റ്റേഴ്‌സ് പോസിറ്റീവ് ഗോൾ ഡിഫറൻസുമായി സെമിയിലേക്ക് മുന്നേറുന്നത്.10 ആണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ ഡിഫറൻസ്. ഇതിന് മുന്നെയുള്ള സീസണുകളിൽ ഒന്നും ബ്ലാസ്റ്റേഴ്‌സിൻ പോസിറ്റീവ് ഗോൾ ഡിഫറൻസ് ഉണ്ടായിട്ടില്ല.

സെമിയിലേക്ക് മുന്നേറിയ ബ്ലാസ്റ്റേഴ്‌സ് കിരീടത്തിൽ കുറഞ്ഞത് ഒന്നും ലക്ഷ്യവെക്കുന്നില്ല.സെമിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷഡ്പൂരാണ്.

മാഞ്ചെസ്റ്റെർ നാട്ടങ്കവും കൈവിട്ടു യുണൈറ്റഡ്, ഇനിയെന്തു ? ടോപ് 4?

ഇവർ യുണൈറ്റഡിൽ കളിക്കാൻ യോഗ്യതയില്ലാത്തവറെന്ന് യുണൈറ്റഡ് മുൻ ഇതിഹാസം..