in

LOLLOL

മാഞ്ചെസ്റ്റെർ നാട്ടങ്കവും കൈവിട്ടു യുണൈറ്റഡ്, ഇനിയെന്തു ? ടോപ് 4?

ടോപ് 4 പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും യുണൈറ്റഡിന് ഈ തോൽവി. മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ ശക്തമായ വെല്ലുവിളി ആകും വരും മത്സരങ്ങളിൽ യുണൈറ്റഡിന്റെ Top 4 പ്രതീക്ഷകൾക്ക്.

പരുക്കേറ്റ റൊണാൾഡോയും കവാനിയും ഇല്ലാത്തതു മുന്നേറ്റ നിരയുടെയും കോവിഡ് സ്ഥിരീകരിച്ച വരാനെയും ലുക് ഷോയും ഇല്ലാത്തതു പ്രതിരോധ നിരക്കും ഒരൽപം ആശങ്ക സമ്മാനിച്ചിരുന്നു മത്സരത്തിന് മുന്നേ.

ആശങ്കകൾ ശരിവെച്ചു നാട്ടങ്കത്തിൽ യുണൈറ്റഡ് മിഴി തുറക്കുന്നതിനു മുന്നെ തന്നെ സിറ്റി യുണൈറ്റഡിന് ആദ്യ പ്രഹരം ഏൽപ്പിച്ചു. ഇടതു വിങ്ങിലൂടെ ഗ്രീലിഷും ബെർണാഡോ സിൽവയും നടത്തിയ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് നൽകിയ പന്തു ആരാലും മാർക്ക് ചെയ്യാതെ ഇരുന്ന കെവിൻ ഡിബ്രൂയിൻ ഡേവിഡ് ദഹയക്കു ഒരു ചാൻസ് പോലും നൽകാതെ വലയിലെത്തിച്ചു.

അവിടെ പഴികേൾക്കേണ്ടത് ദുർബലമായ പ്രതിരോധ നിര തന്നെ ആയിരുന്നു, കാരണം ഓൺ ടാർഗറ്റ് ഷോട്ട് എടുക്കാൻ വിദഗ്ധനായ ഒരു താരത്തെ ഫ്രീ ആയി ബോക്സിൽ വിട്ടതിനു.

ഗോൾ വീണതോടെ ഒരൽപം ഉണർന്നു കളിച്ച യുണൈറ്റഡ് സിറ്റിയെ തളക്കാൻ ഏറ്റവും നല്ല മാർഗം കൌണ്ടർ അറ്റാക്ക് എന്ന് മനസിലാക്കി പോഗ്ബയുയെ ഒരു ബ്രില്ലിയൻറ് അസ്സിസ്റ്റിൽ നിന്നും മുൻ സിറ്റി താരം ജെയ്ഡൻ സാഞ്ചോയുടെ അതിമനോഹര ഫിനിഷിങ്ങിലൂടെ സമനില കണ്ടെത്തി.

പക്ഷെ ആ സമനിലക്ക് അതികം ആയുസുണ്ടായില്ല. ഹൈ പ്രെസ്സിങ് ശൈലി പിന്തുടർന്ന സിറ്റി യുണൈറ്റഡ് ബോക്സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ കെവിൻ ഡിബ്രൂയിനിലൂടെ ലീഡ് തിരിച്ചു പിടിച്ചു.

യുണൈറ്റഡ് മുന്നേറ്റ നിര പിന്തിരിയാൻ തയാറല്ലായിരുന്നു, സിറ്റിക്ക് എതിരെ, ആദ്യ പകുതിയിൽ തന്നെ മികച്ച മുന്നേറ്റങ്ങൾ നടത്തി സിറ്റി പ്രതിരോധം തകർക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. മികവുറ്റ മുന്നേറ്റങ്ങൾ എത്തിഹാദ് സ്റ്റേഡിയത്തിൽ കാഴ്ചവെക്കാൻ ആദ്യ പകുതിയിൽ യൂണൈറ്റഡിനായി.

ആദ്യ പകുതിയുടെ അവസാനാം കണ്ട ആവേശം രണ്ടാം പകുതിയിൽ ഗോളാക്കി മാറ്റാം എന്ന് പ്രതീക്ഷ ജനിപ്പിച്ചു എങ്കിലും 67ആം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽ നിന്നും റിയാദ് മെഹരസ്‌ ഒരു കിടിലൻ ഷോട്ടിലൂടെ സിറ്റിക്കായി മൂന്നാം ഗോളും കണ്ടെത്തി.

രണ്ടാം പകുതിയിൽ യുണൈറ്റഡ് തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനം ആയിരുന്നു, സിറ്റി യുണൈറ്റഡ് ബോക്സിലേക്ക് ഇരച്ചു കയറിക്കൊണ്ടേ ഇരുന്നു, ഒരു ഷോട്ട് പോലും യുണൈറ്റഡിന് സിറ്റി വലയിലേക്ക് രണ്ടാം പകുതിയിൽ എടുക്കാൻ ആയില്ല എന്നത് സിറ്റി എത്രമാത്രം മേധാവിത്യം ആണ് മത്സരത്തിൽ വരുത്തിയത് എന്ന് കാണിച്ചു തരുന്നു.

ഒടുവിൽ 90ആം മിനുട്ടിൽ കലാശക്കൊട്ടിന് മെഹരസ്‌ നാലാം ഗോളും കണ്ടെത്തി യുണൈറ്റഡിന്റെ പതനം പൂർത്തീകരിച്ചു.

ടോപ് 4 പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാകും യുണൈറ്റഡിന് ഈ തോൽവി. മികച്ച ഫോമിൽ കളിക്കുന്ന ആഴ്‌സണൽ ശക്തമായ വെല്ലുവിളി ആകും വരും മത്സരങ്ങളിൽ യുണൈറ്റഡിന്റെ Top 4 പ്രതീക്ഷകൾക്ക്.

പരിക്കേറ്റ താരങ്ങൾക്ക് ആദരവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

ഇതാണ് ഇവാന്റെ ബ്ലാസ്റ്റേഴ്‌സ്…