in ,

CryCry LOLLOL LOVELOVE AngryAngry OMGOMG

സിദാന് മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ട, കാരണം ഇതാണ്

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സി ക്ക് ഒപ്പം വളരെ അതിശയകരമായ ഒരു ട്രാക്ക് റെക്കോർഡ് അദ്ദേഹത്തിനുള്ളത്. സ്പാനിഷ് ക്ലബിലെ ആഭ്യന്തര കലഹങ്ങൾ മൂലം ടീം വിട്ട് പുറത്തേക്ക് പോയ അദ്ദേഹത്തിന് പിന്നീട് ഒരു ടീമിനെയും പരിശീലിപ്പിക്കാൻ താൽപര്യമുണ്ടായിരുന്നില്ല.

Zidane Manchester United

ലോകമെമ്പാടുമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് കണ്ണുനിറയുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫ്രഞ്ച് ഫുട്ബോൾ താരമായ സിനദിൻ സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനെ പരിശീലിപ്പിക്കാൻ തയ്യാറല്ല എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി വരുമെന്ന തരത്തിൽ വലിയതോതിൽ വാർത്തകൾ പരന്നിരുന്നു. താരത്തിനെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മേധാവികൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. പലതരത്തിലുള്ള ചർച്ചകൾ നടത്തിയ ശേഷവും അദ്ദേഹത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലേക്ക് വരാൻ താല്പര്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Zidane Manchester United

സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സി ക്ക് ഒപ്പം വളരെ അതിശയകരമായ ഒരു ട്രാക്ക് റെക്കോർഡ് അദ്ദേഹത്തിനുള്ളത്.
സ്പാനിഷ് ക്ലബിലെ ആഭ്യന്തര കലഹങ്ങൾ മൂലം ടീം വിട്ട് പുറത്തേക്ക് പോയ അദ്ദേഹത്തിന് പിന്നീട് ഒരു ടീമിനെയും പരിശീലിപ്പിക്കാൻ താൽപര്യമുണ്ടായിരുന്നില്ല.

ആഭ്യന്തര കലഹം എന്ന വാക്കിനെക്കാൾ അവിടെ കൂടുതൽ അനുയോജ്യം ആകുക ഈഗോ ക്ലാഷ് എന്ന പ്രയോഗം തന്നെ ആയിരിക്കും. അദ്ദേഹത്തിന് ഫ്രഞ്ച് ദേശീയ ടീമിനെ യോ അല്ലെങ്കിൽ പാരീസ് സെൻറ് ജർമൻ ടീമിനെ പരിശീലിപ്പിക്കാൻ ആണ് താല്പര്യം എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

സിദാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി യിലേക്ക് ഉള്ള ക്ഷണം നിരസിക്കാൻ അതിനുള്ള പ്രധാന കാരണം. അദ്ദേഹത്തിന് ഇംഗ്ലീഷ് പ്രാവീണ്യം ഇല്ല എന്നതുതന്നെയാണ്. ഫ്രഞ്ച് സ്പാനിഷ് എന്നീ ഭാഷകൾ മാത്രം വശമുള്ള അദ്ദേഹത്തിന് കൂടുതൽ യോജിക്കുന്ന ക്ലബ്ബ് പാരീസ് സെൻറ് ജർമൻ ആയിരിക്കും കാരണം അവിടെയുള്ള ഭൂരിഭാഗം യുവതാരങ്ങളും ഫ്രഞ്ച് ഭാഷയാണ് സംസാരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിൽ ഫ്രഞ്ച് ഭാഷ വശമുള്ളവർ വളരെ കുറവാണ്.

ഇതു ശരിക്കും നാണക്കേട് തന്നെ.. – യുണൈറ്റഡ് താരത്തിന്റെ തുറന്നു പറച്ചിൽ

സിറ്റിക്കെതിരെ റാമോസ് കളിക്കുമോ? PSG പരിശീലകൻ പറഞ്ഞ ഉത്തരം നിരാശപ്പെടുത്തി..!!