in ,

CryCry OMGOMG AngryAngry

സിറ്റിക്കെതിരെ റാമോസ് കളിക്കുമോ? PSG പരിശീലകൻ പറഞ്ഞ ഉത്തരം നിരാശപ്പെടുത്തി..!!

കഴിഞ്ഞ സീസണിൽ മെയ് 5 -ന് നടന്ന ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ നിന്ന് ചെൽസിയോട് പരാജപ്പെട്ടു റിയൽ മാഡ്രിഡ് പുറത്തായപ്പോഴാണ് സെർജിയോ റാമോസ് അവസാനമായി ഒരു മത്സരം കളിക്കുന്നത്.

PSG terminating Sergio Ramos

കഴിഞ്ഞ ദിവസം നാന്റസിനെതിരെ നടന്ന ലീഗ് വൺ മത്സരത്തിൽ PSG മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ ആ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ടീമിൽ സൂപ്പർ താരമായ സെർജിയോ റാമോസിനെ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം 25-ന് പുലർച്ചെ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇംഗ്ലണ്ടിലേക്ക് അദ്ദേഹം PSG ടീമിനൊപ്പം പോകുമോ എന്നത് ഉറപ്പില്ല എന്നാണ് PSG പരിശീലകൻ മൗറിസിയോ പോചെട്ടിനോയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റിയൽ മാഡ്രിഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിലൂടെ പാരിസിലെത്തിയ സെർജിയോ റാമോസ് വിട്ടുമാറാത്ത പരിക്ക് കാരണം ഇതുവരെ PSG-ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. എന്നാൽ, ഈയിടെ പരിക്കിൽ നിന്ന് മോചിതനായ സെർജിയോ റാമോസ് മറ്റ് PSG സഹതാരങ്ങൾക്കൊപ്പം പരിശീലനം ആരംഭിച്ചിരുന്നു. ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഡിഫെൻഡർ എന്ന് പലരും വിശേഷിപ്പിക്കുന്ന സെർജിയോ റാമോസ് ഉടൻ തന്നെ PSG അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.

PSG terminating Sergio Ramos

മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം സ്റ്റേഡിയമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള PSG ടീമിൽ സെർജിയോ റാമോസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ PSG പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ മടിച്ചുനിന്നു.

സെർജിയോ റാമോസ് സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള PSG ടീമിൽ ഇടം നേടുമോ എന്ന ചോദ്യത്തിന് മൗറിസിയോ പോചെട്ടിനോ പറഞ്ഞത് ‘ എനിക്കറിയില്ല ‘ എന്നാണ്.

“സെർജിയോ റാമോസ് എങ്ങനെ പുരോഗമിക്കുന്നുവെന്ന് കാണേണ്ടത് പ്രധാനമാണ്. പരിശീലിക്കാൻ കഴിയുന്നത് ഒരു കാര്യമാണ്, മറ്റൊരു കാര്യം മത്സരിക്കാനുള്ള നിലയിലെത്തുക എന്നതാണ്, ഇത് രണ്ടും ഒരേപോലെയല്ല.” – എന്നാണ് മൗറിസിയോ പോചെട്ടിനോ പറഞ്ഞത്.

കഴിഞ്ഞ സീസണിൽ മെയ് 5 -ന് നടന്ന ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ നിന്ന് ചെൽസിയോട് പരാജപ്പെട്ടു റിയൽ മാഡ്രിഡ് പുറത്തായപ്പോഴാണ് സെർജിയോ റാമോസ് അവസാനമായി ഒരു മത്സരം കളിക്കുന്നത്.

സിദാന് മാഞ്ചസ്റ്റർ യുണൈറ്റഡ് വേണ്ട, കാരണം ഇതാണ്

യുണൈറ്റഡ് പരിശീലകനാകാൻ താല്പര്യമുണ്ടെന്ന് PSG പരിശീലകൻ പറഞ്ഞതായി റിപ്പോർട്ട്‌..!!