in

ബാഴ്‍സലോണയും യുവന്റസും തമ്മിൽ കടുത്ത പോരാട്ടം….

ബാഴ്‍സലോണയും യുവന്റസും തമ്മിൽ കടുത്ത പോരാട്ടം….
മാത്തിയാസ് ഡിലിറ്റ (Getty Images)

ഇറ്റാലിയൻ ക്ലബ്ബ് യുവന്റസിന്റെ ഡച്ചു സൂപ്പർ താരം മാത്തിയാസ് ഡിലിറ്റിനെ റാഞ്ചാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കാറ്റലോണിയൻ ക്ലബ്ബ് ബാഴ്‍സലോണ തുടങ്ങിക്കഴിഞ്ഞു.

അടുത്ത സീസണിന് മുന്നോടിയായി ബാഴ്‌സ തങ്ങളുടെ ടീമിനെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അതിനായി ചില വലിയ സൈനിങ്ങുകൾ നടത്താൻ പോകുന്നുവെന്നും ട്യൂട്ടോസ്‌പോർട്ട്സ് റിപ്പോർട്ട് ചെയ്തു.

വരുന്ന സമ്മർദ്ദം ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‍സയുടെ പ്രധാന ഉന്നം ഈ ഡച്ചു താരം ആയിരിക്കും. ബാഴ്‍സലോണയുടെ ഇളകിയാടുന്ന പ്രതിരോധ നിരക്ക് കെട്ടുറപ്പു നൽകാൻ ഈ സൈനിങ്ങിൽ കൂടി കാറ്റലോണിയൻ ക്ലബ്ബിന് കഴിയും.

എന്നാൽ താരത്തിനെ വിട്ടു കൊടുക്കാൻ ഇറ്റാലിയൻ ക്ലബ്ബ് ആയ യുവന്റസിന് താൽപ്പര്യമില്ല. തങ്ങളുടെ പ്രതിരോധ നിരയുടെ കാവലാളായി ഡച്ചു യുവ താരം വേണമെന്ന് തന്നെയാണ് യുവന്റസ് ആഗ്രഹിക്കുന്നത്.

യുവന്റസ് പ്രതിരോധ നിരയുടെ നിലവിലെ പടത്തലവന്മാരായ ബനൂച്ചിയുടെയും ചില്ലയിനിയുടെയും കരിയർ, ഏതാണ്ട് അവസാനിക്കാൻ പോകുമ്പോൾ ഡിലിറ്റിനെ അവർക്ക് നഷ്ടമായാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും.
അതുകൊണ്ട് ഭാവിയിൽ യുവന്റസ് പ്രതിരോധക്കോട്ടക്ക് സംരക്ഷണം നൽകാൻ ഡിലിറ്റ് അവിടെ നിലനിൽക്കുക തന്നെ വേണം അവർക്ക്.

പക്ഷേ ഇറ്റാലിയൻ ക്ലബ്ബിൽ ഡച്ചു യുവ താരം അത്ര സംതൃപ്തനല്ല എന്നാണ് നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ. ഡച്ചു ക്ലബ്ബ് അയാക്സിൽ മിന്നുന്ന ഫോമിൽ കളിച്ചിരുന്ന താരം യുവെയിൽ എത്തിയ ശേഷം ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല.

അയാക്സിന്റെ ഫിലോസഫിയും ആയി ഏറെ സാദൃശ്യമുള്ള ബാഴ്‍സയിൽ താരത്തിന് ഒരു പക്ഷെ കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞേക്കും.

പണം വാരി എറിഞ്ഞു സൂപ്പർ താരങ്ങളെ റാഞ്ചാൻ യുണൈറ്റഡ്.

പണം വാരി എറിഞ്ഞു സൂപ്പർ താരങ്ങളെ റാഞ്ചാൻ യുണൈറ്റഡ്

അതാണ് തകർച്ചയുടെ കാരണം, വിൻഡീസ് ഇതിഹാസം ആംബ്രോസ്

അതാണ് തകർച്ചയുടെ കാരണം, വിൻഡീസ് ഇതിഹാസം ആംബ്രോസ്