in ,

LOLLOL

ബി സി സി ഐ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു ഗാംഗുലി,വാർത്തയുടെ സത്യാവസ്ഥ എന്ത്??

ബി സി സി ഐ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു ഗാംഗുലി എന്ന വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.പക്ഷെ അദ്ദേഹം യഥാർത്ഥത്തിൽ സ്ഥാനം രാജിവെച്ചോ.വാർത്തയുടെ സത്യാവസ്ഥ എന്ത്.

ബി സി സി ഐ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു ഗാംഗുലി എന്ന വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.പക്ഷെ അദ്ദേഹം യഥാർത്ഥത്തിൽ സ്ഥാനം രാജിവെച്ചോ.വാർത്തയുടെ സത്യാവസ്ഥ എന്ത്.

കുറച്ചു നിമിഷങ്ങൾക്ക് മുന്നേ ഗാംഗുലി തന്നെ ഇട്ട ഒരു ട്വീറ്റ് ആണ് ഗാംഗുലി സ്ഥാനം രാജിവെച്ചു എന്നാ രീതിയിൽ വളച്ചൊടിക്കപ്പെട്ടത്.തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഈ ട്വീറ്റ് ചെയ്തത്.അദ്ദേഹത്തിന്റെ ട്വീറ്റിലേക്ക്.

ഇന്നേ ദിവസം തന്റെ ക്രിക്കറ്റ്‌ കരിയർ ആരംഭിച്ചിട്ട് 30 വർഷമായി. ക്രിക്കറ്റ്‌ തനിക്ക് എല്ലാം നൽകി. എല്ലാത്തിനും ഉപരി നിങ്ങൾ ക്രിക്കറ്റിലുടെ എനിക്ക് വലിയ പിന്തുണ നൽകി.

ഇന്ന് ഞാൻ എവിടെ നിൽക്കുന്നോ അതിനുള്ള കാരണകാരോട് ഞാൻ നന്ദി പറയുന്നു . ഇന്നേ ദിവസം ഞാൻ ഒരുപാട് പേരെ സഹായിക്കാൻ കഴിയുന്ന പ്രവർത്തി ചെയ്യാൻ ആരംഭിക്കുകയാണ്. എന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ട്.

മുകളിൽ കൊടുത്തിരിക്കുന്നതാണ് യഥാർത്ഥത്തിൽ ഗാംഗുലി ട്വീറ്റ് ചെയ്ത വരികളുടെ മലയാള പരിഭാഷ.പക്ഷെ ഗാംഗുലി സ്ഥാനം രാജിവെച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബി സി സി ഐ സെക്രട്ടറി ജയേഷ് ഷാ രംഗത്ത് വന്നിരിക്കുകയാണ്.ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്‌ പ്രകാരം ഗാംഗുലി തന്റെ പുതിയ സംരഭംത്തെ പറ്റിയായിരുന്നു ആ ട്വീറ്റ്.

ഇന്ത്യൻ ഫുട്ബോൾ ഒരു യൂറോപ്യൻ ക്ലബ്ബുമായി കൈകോർക്കുന്നു..

ധോണിക്കെതിരെ പോലീസ് കേസ്..