in

LOVELOVE

ഇന്ത്യൻ ഫുട്ബോൾ ഒരു യൂറോപ്യൻ ക്ലബ്ബുമായി കൈകോർക്കുന്നു..

യൂറോപ്യൻ ക്ലബ്ബുകൾ ഇന്ത്യയിൽ മുതൽ മുടക്കാൻ തുടങ്ങി. മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിൽ താല്പര്യം കാണിച്ചതും മുംബൈ സിറ്റിയേ സിറ്റി ഗ്രൂപ്പ്‌ സ്വന്തമാക്കിയതും ഇതിന് ഉദാഹരണമാണ്. ലാ ലീഗയുടെ മാർക്കറ്റ് ഇന്ത്യയാണെന്ന് കഴിഞ്ഞ ദിവസം ലാ ലീഗ പ്രതിനിധികൾ പ്രതികരിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവോട് കൂടി ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ ലഭിച്ചതാണ്. ക്ലബ്ബുകളുടെ ഗ്രാസ്സ് റൂട്ട് പദ്ധതികളും മികച്ച ഫുട്ബോളും ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം കൂട്ടാൻ ഇടയാക്കി. എ എഫ് സി കപ്പിലും എ എഫ് സി ചാമ്പ്യൻസ് ലീഗിലും ഇന്ത്യൻ ടീമുകൾ വിജയങ്ങൾ സ്വന്തമാക്കി.

യൂറോപ്യൻ ക്ലബ്ബുകൾ ഇന്ത്യയിൽ മുതൽ മുടക്കാൻ തുടങ്ങി. മാഞ്ചേസ്റ്റർ യുണൈറ്റഡ് ഈസ്റ്റ്‌ ബംഗാളിൽ താല്പര്യം കാണിച്ചതും മുംബൈ സിറ്റിയേ സിറ്റി ഗ്രൂപ്പ്‌ സ്വന്തമാക്കിയതും ഇതിന് ഉദാഹരണമാണ്. ലാ ലീഗയുടെ മാർക്കറ്റ് ഇന്ത്യയാണെന്ന് കഴിഞ്ഞ ദിവസം ലാ ലീഗ പ്രതിനിധികൾ പ്രതികരിച്ചിരുന്നു.

ഇന്നലെ യൂറോപ്യൻ പരിശീലകർ ഇന്ത്യൻ വനിതാ താരങ്ങളെ തേടി ഇന്ത്യയിലേക്കെത്തുന്നു എന്നാ റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സ്കോട്ടീഷ് ക്ലബ്ബായ റേഞ്ചയേഴ്‌സുമായി കൈ കോർക്കുന്നു.

പ്രമുഖ ഫുട്ബോൾ പേജായ iftwc യാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ സ്കോട്ടീഷ് ക്ലബ്ബായ റേഞ്ചയേഴ്‌സുമായി കൈ കോർക്കുന്നു എന്നതാണ് വാർത്ത. Iftwc ന്റെ റിപ്പോർട്ടിലേക്ക്.

ഇന്ത്യൻ ഫുട്ബാൾ ഫെഡറഷൻ സ്കോട്ടീഷ് ക്ലബ്ബുമായ റേഞ്ചയേഴ്‌സുമായി ഒരു കരാറിലെത്തി.ഇന്ത്യൻ പരിശീലകർക്ക് വേണ്ടിയും പുതിയ താരങ്ങളെ കണ്ടെത്തുന്നതിനും വേണ്ടിയും ആയിര കണക്കിന് പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു കഴിഞ്ഞു. എന്തായാലും ഇന്ത്യൻ ഫുട്ബോളിന്റെ വഴി തിരിവുകളിൽ ഒന്നായി ഇത് മാറട്ടെ എന്ന് നമുക്ക് ആശംസിക്കാം.

ഡി ജോങ്ങിന് വേണ്ടിയുള്ള യുണൈറ്റഡിന്റെ ശ്രമം തുടരുന്നു.

ബി സി സി ഐ പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചു ഗാംഗുലി,വാർത്തയുടെ സത്യാവസ്ഥ എന്ത്??