in , , ,

LOVELOVE LOLLOL

യുണൈറ്റഡ് മധ്യനിര ഭരിക്കാൻ അപ്രതീക്ഷിത താരം….

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ യുണൈറ്റഡിന്റെ മധ്യനിരയിലാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ളത്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. നിലവിൽ യുണൈറ്റഡിന്റെ മധ്യനിരയിലാണ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ളത്.

യുണൈറ്റഡ് മധ്യനിരയിലെ പ്രശ്നങ്ങൾക്കുള്ള ഉത്തരം ഇപ്പോൾ ചെന്ന് നിൽക്കുന്നത് ലേപ്സിഗിന്റെ ഓസ്ട്രിയൻ മിഡ് ഫീൽഡർ കോൺറായ്ഡ് ലൈമറിലാണ്.

ഈ ഓസ്ട്രിയൻ താരം ഫ്രഡിനെക്കാൾ മികച്ച ഒരു പ്രെസ്സറാണ്.ലീപ്‌സിഗിൽ റാങ്‌നിക്കിന്റെ കാലത്ത് ലൈമർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് .

അന്ന് 4-1-2-1-2 ഫോർമേഷനിൽ മധ്യനിരയിൽ ഒരു ഡിസ്ട്രോയറായി പ്രവർത്തിച്ചു.നല്ല ബോൾ കണ്ട്രോൾ ഉള്ള താരമാണ് അദ്ദേഹം.മധ്യനിരയിൽ കളി മെനയാനും സെന്റർ ബാക്കായി കളിക്കാനും താരത്തിന് സാധിക്കും.

രംഗ്നിക്കിന് കളിക്കാരനെ നന്നായി അറിയാം, അവനെ ഓൾഡ് ട്രാഫോഡിലേക്ക് കൊണ്ടുവരാൻ അദ്ദേഹം തയ്യാറാണ്.24 വയസ്സുകാരൻ ലീപ്‌സിഗിൽ അവസാന വർഷത്തിലേക്ക് പ്രവേശിച്ചു, അതിനാൽ യുണൈറ്റഡ് അവനെ സ്വന്തമാക്കാൻ സാധിച്ചേക്കും.

ബാഴ്സയെയും മെസ്സിയെയും തുലച്ച കൂമാൻ വീണ്ടും പരിശീലക വേഷത്തിലേക്ക് മടങ്ങുന്നു…

സിരകളിൽ ആവേശം നുരയുന്ന നിമിഷത്തിനായി കാത്തിരിക്കൂ, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത