in ,

യുണൈറ്റഡ് പരിശീലകന് മുന്നിൽ വലിയ ലക്ഷ്യം, കഴിഞ്ഞിട്ടില്ലെങ്കിൽ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ…!!

റൗണ്ട് ഓഫ് 16-ൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുന്നാർ സോൾഷ്യയറെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കും. പകരം ആരായിരിക്കും ചുവന്ന ചെകുത്താന്മാരുടെ പുതിയ പരിശീലകൻ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ഇല്ല

Cristiano Ronaldo and Ole

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഒലെ ഗുന്നർ സോൾഷ്യയറിന് തന്റെ യുണൈറ്റഡ് ക്ലബ്ബിലെ പരിശീലകജോലിയുടെ സുരക്ഷ ഉറപ്പാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് പുതിയൊരു ലക്ഷ്യം നൽകിയതായി റിപ്പോർട്ട്.

ക്ലബ്ബിലെ തന്റെ പരിശീലക ജോലിയിൽ തുടരുന്നതിന് വേണ്ടി, യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ലേക്ക് റെഡ് ഡെവിൾസിനെ ഒലെ നയിക്കണമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Cristiano Ronaldo and Ole

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനം കാരണം ഒലെ ഗുന്നാർ സോൾഷ്യയർക്കെതിരെ നിരവധി വിമർശനങ്ങൾ ഇതിനകം തന്നെ ഉയരുന്നുണ്ട്. ഒലെ ഗുന്നാർ സോൾഷ്യയർക്ക് പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് സിനദിൻ സിദാനടക്കം നിരവധി പരിശീലകന്മാരെ നോട്ടമിട്ടുവെന്ന റിപ്പോർട്ടുകളെല്ലാം കഴിഞ്ഞ ആഴ്ചകളിൽ ഉയർന്നു കേട്ടിരുന്നു.

ലോകോത്തര പരിശീലകൻമാരുടെ അഭാവമാണ് ഒലെയെ പുറത്താക്കുന്നതിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തടയുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. നിലവിൽ മറ്റു ക്ലബ്ബുകളിൽ പ്രവർത്തിക്കുന്ന മൗറീഷ്യോ പോച്ചെറ്റിനോ, എറിക് ടെൻ ഹാഗ്, ബ്രണ്ടൻ റോഡ്‌ജേഴ്‌സ് എന്നിവരുമായി റെഡ് ഡെവിൾസിന്റെ പരിശീലകസ്ഥാനം ബന്ധപ്പെട്ട് ഒരുപാട് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സിനദീൻ സിദാൻ യൂണൈറ്റഡിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീം കോച്ചിന്റെ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അദ്ദേഹം ഓഫറുകൾ നിരസിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട് .

എന്തായാലും, റിപ്പോർട്ടുകൾ അനുസരിച്ചു യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് റൗണ്ട് മറികടന്നു റൗണ്ട് ഓഫ് 16-ൽ എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗുന്നാർ സോൾഷ്യയറെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കിയേക്കും. പകരം ആരായിരിക്കും ചുവന്ന ചെകുത്താന്മാരുടെ പുതിയ പരിശീലകൻ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം ഇല്ല.

തോൽവിക്കു കാരണം അവൻ മാത്രമല്ല ആത്മവിശ്വാസം നഷ്ടപ്പെടുവാൻ വേറെയും കാരണങ്ങളുണ്ട്, തോൽവിക്കും…

അർജന്റീനയിൽ ഫുട്ബോൾ താരത്തിനെ പോലീസ് വെടിവെച്ചു കൊന്നു..??