in

LOVELOVE LOLLOL OMGOMG CryCry AngryAngry

പോഗ്ബ പോകും യുണൈറ്റഡ് പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു…

പന്ത് കൈവശം വച്ച് കളി സമയം നിയന്ത്രിക്കുവാൻ ശേഷിയുള്ള ഈ ഒരു ഹോൾഡിങ് മിഡ്ഫീൽഡർ താരത്തിനെ ലഭിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നേരിടുന്ന പല പ്രതിസന്ധികൾക്കും ഉള്ള ഒരു ഒറ്റമൂലി ആയിരിക്കും അത്. പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നുമെങ്കിലും ഈയൊരു മാറ്റം കൊണ്ട് വളരെ വലിയ പ്രതിഫലനം ആയിരിക്കും യുണൈറ്റഡ് നിരയിൽ ഉണ്ടാകുവാൻ പോകുന്നത്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യിലെ ഏറ്റവും പ്രതിഭാധനനായ താരങ്ങളിലൊരാളാണ് ഫ്രഞ്ച്‌ താരം പോൾ പോഗ്ബ എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ അദ്ദേഹത്തിൻറെ പ്രതിഭ മുതലെടുക്കുന്നതിൽ ചുവന്ന ചെകുത്താന്മാർ പൂർണമായും പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ താരത്തിന് ഓൾഡ് ട്രാഫോർഡ് സങ്കേതത്തിൽ തുടരുവാൻ താൽപര്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

അറ്റാക്കിങ് മിഡ്ഫീൽഡർ റോളിൽ അഴിഞ്ഞാടാൻ മാത്രം കാലിബർ ഉള്ള താരത്തിന് ഒട്ടും താല്പര്യം ഇല്ലാത്ത ഹോൾഡിങ് മിഡ്ഫീൽഡർ ചുമതലയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നിലവിൽ ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ആ ക്ലബ് ആയിട്ട് കൂടി അദ്ദേഹത്തിന് അവിടെ അസംതൃപ്തി ഉള്ളത്.

അതേസമയം ഹോൾഡിങ് മിഡ്ഫീൽഡർ സ്ഥാനത്ത് ഒരു മികച്ച താരത്തിനു വേണ്ടി കാലങ്ങളായി പരതിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ഒരു ശരിയായ കേന്ദ്രത്തിലെത്തി ചേർന്നിരിക്കുകയാണ്. ഫ്രഞ്ച്‌ ക്ലബ്ബിൽ നിന്നുതന്നെയാണ് യുണൈറ്റഡ് പോഗ്ബക്ക് പകരം വയ്ക്കുവാൻ താരത്തിനെ കണ്ടെത്തിയിരിക്കുന്നത്.

ഫ്രഞ്ച് ക്ലബായ മാഴ്‌സയുടെ താരമായ കമാറയെ യുണൈറ്റഡ് നോട്ടമിട്ടിരിക്കുന്നത്. 2018ല്‍ മാഴ്‌സെയുടെ സീനിയര്‍ ടീമിനൊപ്പം അരങ്ങേറ്റം നടത്തിയ കമാറ സെന്റര്‍ ബാക്കായിട്ടായിരുന്നു ആദ്യം കളിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിരമായി ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലാണ് താരം കളിക്കുന്നത്. 22കാരനായ കമാറയെ സ്വന്തമാക്കാന്‍ ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സോലണ തുടങ്ങിയ ക്ലബുകളും രംഗത്തുള്ളതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ട്.

പന്ത് കൈവശം വച്ച് കളി സമയം നിയന്ത്രിക്കുവാൻ ശേഷിയുള്ള ഈ ഒരു ഹോൾഡിങ് മിഡ്ഫീൽഡർ താരത്തിനെ ലഭിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നേരിടുന്ന പല പ്രതിസന്ധികൾക്കും ഉള്ള ഒരു ഒറ്റമൂലി ആയിരിക്കും അത്. പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നുമെങ്കിലും ഈയൊരു മാറ്റം കൊണ്ട് വളരെ വലിയ പ്രതിഫലനം ആയിരിക്കും യുണൈറ്റഡ് നിരയിൽ ഉണ്ടാകുവാൻ പോകുന്നത്

പെപ്പിന് റെക്കോർഡ്‌, സിറ്റിയുടെ തലവര മാറ്റിയ തമ്പുരാന് ഗോൾ മഴയിൽ അഭിഷേകം…

UCL എതിരാളികളായി റയൽമാഡ്രിഡ് വരുമ്പോൾ മെസ്സിയുടെ പ്രതികരണം ഇങ്ങനെ