in

LOVELOVE OMGOMG LOLLOL AngryAngry

പെപ്പിന് റെക്കോർഡ്‌, സിറ്റിയുടെ തലവര മാറ്റിയ തമ്പുരാന് ഗോൾ മഴയിൽ അഭിഷേകം…

വരുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു സ്‌ട്രൈക്കറിനെ കൂടി സൈൻ ചെയ്യാൻ പറ്റിയാൽ പിന്നെ മാഞ്ചസ്റ്റർ സിറ്റി ശരിക്കും അപ്രതിരോധ ശക്തിയാവും. അനവധി ഗോളവസരങ്ങൾ ആണ് ഓരോ മാച്ചിലും ക്രിയേറ്റ് ചെയ്യുന്നത്..! പക്ഷെ ടോപ്പ് ടീമുകൾക്കെതിരെ ഒരു മികച്ച സ്‌ട്രൈക്കർ അത്യാവശ്യം ആണ്…

പെപ്പിനെനെക്കുറിച്ച് കൂടുതൽ എന്ത് പറയാൻ ആണ്, മാഞ്ചസ്റ്റർ സിറ്റി പെപ്പിന് മുൻപും പെപ്പിന് ശേഷവും എന്ന് വേണമെങ്കിൽ ഒറ്റ വാചകത്തിൽ പറയാം. താൻ കാലുകുത്തുന്ന ഏതു മണ്ണിലും തന്റെ അധീശത്വത്തിന്റെ പതാക നാട്ടുന്ന പെപ്പ് ഗാർഡിയോള എന്ന പരിശീലകൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയപ്പോഴും അതിന് യാതൊരു മാറ്റവും വന്നില്ല. എതിരാളികളെ വെള്ളംകുടിപ്പിച്ചു കൊണ്ട് സിറ്റിയുടെ പടയോട്ടം പെപ്പിന് കീഴിൽ ഇംഗ്ലണ്ടിൽ തുടങ്ങുകയായിരുന്നു.

പ്രീമിയർ ലീഗിൽ ലീഡ്സിനെ തച്ചുതകർത്ത് പെപ്പിന്റെ പിള്ളേർ ഇന്നും മിന്നിത്തിളങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ഗോളടിക്കാൻ മത്സരിച്ചപ്പോൾ 90 മിനിറ്റിനിടെ ലീഡ്സ്‌ യുണൈറ്റഡിന്റെ വല കുലുങ്ങിയത് ഏഴ് തവണ. പരിക്കിൽ നിന്ന് മോചിതനായ ശേഷം വീണ്ടും പഴയ താളം കണ്ടെത്തിയ കെവിൻ ഡി ബ്രൂയിൻ ഇരട്ട ഗോളുകളുമായി വൻ തിരിച്ചുവരവ് നടത്തി ആരാധകർക്ക് ആവേശം പകർന്നു

കൂടതെ ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, റിയാദ് മഹ്റെസ്‌, ജോൺ സ്റ്റോൺസ്‌, നഥാൻ ആകെ എന്നിവരും സിറ്റിക്കായി ഗോൾ നേടി. തകർപ്പൻ ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക്‌ 41 പോയിന്റായി. ഒരു മത്സരം കുറച്ച് കളിച്ച ലിവർപൂൾ 37 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

വരുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഒരു സ്‌ട്രൈക്കറിനെ കൂടി സൈൻ ചെയ്യാൻ പറ്റിയാൽ പിന്നെ മാഞ്ചസ്റ്റർ സിറ്റി ശരിക്കും അപ്രതിരോധ ശക്തിയാവും. അനവധി ഗോളവസരങ്ങൾ ആണ് ഓരോ മാച്ചിലും ക്രിയേറ്റ് ചെയ്യുന്നത്..! പക്ഷെ ടോപ്പ് ടീമുകൾക്കെതിരെ ഒരു മികച്ച സ്‌ട്രൈക്കർ അത്യാവശ്യം ആണ്…

പെപ് ഗ്വാർഡിയോള പരിശീലകനായ ശേഷം
മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ 500
ഗോൾ പൂർത്തിയാക്കി. 207 മത്സരങ്ങളിൽ നിന്നാണ് അതുല്യ നേട്ടം. ഒരു മത്സരത്തിൽ ശരാശരി 2.42 ഗോളുകൾ എന്നതാണ് കണക്ക്. പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോറിങ് നിരക്കാണിത്.

മെസ്സിക്ക് പിഎസ്ജിയിൽ പുതിയ ദൗത്യം; ഇത് പൊളിക്കും…

പോഗ്ബ പോകും യുണൈറ്റഡ് പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു…