in

LOVELOVE OMGOMG LOLLOL AngryAngry CryCry

മെസ്സിക്ക് പിഎസ്ജിയിൽ പുതിയ ദൗത്യം; ഇത് പൊളിക്കും…

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിലേക്ക് കടക്കണമെങ്കിൽ ശക്തരായ റയൽ മാഡ്രിഡിനെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്ക് തളച്ചേ മതിയാവൂ.. അതിനാൽ തന്നെ റയലിനെ തളയ്ക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയിരിക്കുകയാണ് പിഎസ്ജി പരിശീലകൻ പോച്ചട്ടിഞ്ഞോ.റയലിനെ തളയ്ക്കാൻ മെസ്സിയെ കേന്ദ്രികരിച്ചുള്ള തന്ത്രങ്ങൾക്കാണ് പോച്ചട്ടിഞ്ഞോ പ്രാമുഖ്യം നൽകുന്നത്.

Messi

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. ഇത്തവണയെങ്കിലും ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്ന അതിയായ ആഗ്രഹത്തോടെയാണ് പിഎസ്ജി ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ കന്നിമുത്തമ്മിടുക എന്ന ലക്ഷ്യത്തോടെയാണ് പിഎസ്ജി ഇത്തവണ മെസ്സി അടക്കമുള്ള ഒരു പിടിതാരങ്ങളെ ടീമിലെത്തിച്ചത്.

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ പോരാട്ടത്തിലേക്ക് കടക്കണമെങ്കിൽ ശക്തരായ റയൽ മാഡ്രിഡിനെ പ്രീ ക്വാർട്ടറിൽ പിഎസ്ജിക്ക് തളച്ചേ മതിയാവൂ.. അതിനാൽ തന്നെ റയലിനെ തളയ്ക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയിരിക്കുകയാണ് പിഎസ്ജി പരിശീലകൻ പോച്ചട്ടിഞ്ഞോ.

Messi

റയലിനെ തളയ്ക്കാൻ മെസ്സിയെ കേന്ദ്രികരിച്ചുള്ള തന്ത്രങ്ങൾക്കാണ് പോച്ചട്ടിഞ്ഞോ പ്രാമുഖ്യം നൽകുന്നത്. മെസ്സിയുടെ മികവിനെ ആശ്രയിച്ച് മുന്നേറ്റതന്ത്രങ്ങൾ മെനയനാണ് പോച്ചട്ടിഞ്ഞോയുടെ ശ്രമം. ഇതിന്റെ ഭാഗമായി മെസ്സിക്കും എംബപ്പെക്കും പ്രത്യക പരിശീലനം വരെ ഒരുക്കിയിരിക്കുകയാണ് പരിശീലകൻ.

മെസ്സിയുടെ മാന്ത്രികതയും എംബാപ്പെയുടെ വേഗതയും കൂട്ടിയോജിപ്പിക്കാനാണ് പരിശീലകൻ ഇരുവർക്കും പ്രേത്യേക പരിശീലനം നൽകിയിട്ടുള്ളത്.

പോച്ചട്ടിഞ്ഞോയുടെ ഈ പ്രത്യേക പരിശീലനം ഫലം കാണുകയാണെങ്കിൽ റയലിന്റെ ബോക്സിൽ അപകടം വിതയ്ക്കാനാവുന്ന കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ചെയ്യിപ്പിക്കാൻ മെസ്സിക്കും എംബാപ്പെക്കും സാധിക്കും.

എംബപ്പേയെ കൂടെനിർത്താൻ പി എസ് ജി ഒടുവിൽ തങ്ങളുടെ വജ്രായുധം പ്രയോഗിക്കുന്നു…

പെപ്പിന് റെക്കോർഡ്‌, സിറ്റിയുടെ തലവര മാറ്റിയ തമ്പുരാന് ഗോൾ മഴയിൽ അഭിഷേകം…