in , ,

LOVELOVE OMGOMG LOLLOL

വിക്ടറിന്റെ ആദ്യം പ്രതികരണവും എസ് ഡി ക്ക്‌ താരത്തെ പറ്റി പറയാനുള്ളതും ഇതാണ്..

ഇന്നലെ വൈകുന്നേരം മുതലുള്ള കാത്തിരുപ്പിന് ശേഷം കുറച്ചു മുന്നേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാമത്തെ വിദേശ താരത്തെ പ്രഖ്യാപിച്ചത്. ഒഡിഷ എഫ് സി യിൽ നിന്ന് സ്പാനിഷ് താരമായ വിക്ടർ മോങ്കിലിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇപ്പോൾ തന്റെ ആദ്യ പ്രതികരണവുമായി അദ്ദേഹം രംഗത്ത് വന്നിരിക്കുകയാണ്.

ഞാനൊരു ഔദ്യോഗിക കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണെന്ന് അറിയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് . എന്റെ സഹതാരങ്ങള്‍ക്കൊപ്പമുണ്ടാകാനും, വളരെ ആവേശകരമായ സീസണ്‍ ആരംഭിക്കുന്നതിനും വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. തീര്‍ച്ചയായും ഈ വര്‍ഷം ആരാധകരുടെ സ്‌റ്റേഡിയങ്ങളിലേക്കുള്ള തിരിച്ചുവരവോടെ, അവര്‍ക്കൊപ്പം ഒരുമിച്ച് ഏറെ നല്ല കാര്യങ്ങള്‍ക്കായി പോരാടാന്‍ ഞങ്ങള്‍ക്ക് കഴിയും-വിക്ടര്‍ മൊംഗില്‍ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാമത്തെ വിദേശ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്‌സ്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട എസ് ഡി തങ്ങളുടെ രണ്ടാമത്തെ വിദേശ താരത്തെ കുറിച്ചുള്ള ആദ്യത്തെ പ്രതികരണം നൽകിയിരിക്കുകയാണ്. എസ് ഡി യുടെ പ്രതികരണം നമുക്ക് പരിശോധിക്കാം.

ടീം മനസുള്ള, വ്യത്യസ്ത സ്ഥാനങ്ങളില്‍ കളിക്കാന്‍ കഴിയുന്ന, പരിചയസമ്പന്നനായ ഐഎസ്എല്‍ കളിക്കാരനാണ് വിക്ടറെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിദേശ സൈനിങിനെക്കുറിച്ച് സംസാരിക്കവേ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങളുടെ ടീമില്‍ ചേരാന്‍ അദ്ദേഹം വലിയ പ്രേരണ കാണിച്ചു അത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. വരാനിരിക്കുന്ന സീസണില്‍ വിക്ടറിന് എല്ലാ ആശംസകളും നേരുന്നു-അദ്ദേഹം പറഞ്ഞു

ഒടുവിൽ സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലിനെ സ്വന്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി

വന്നത് കൊമ്പൻ തന്നെ! ISL കണക്കുകൾ ഇതാ..