in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വന്നത് കൊമ്പൻ തന്നെ! ISL കണക്കുകൾ ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കണക്കുകൾ തന്നെയാണിത്. സ്പെയിൻ അണ്ടർ 17 നാഷണൽ ടീമിന് വേണ്ടി കുപ്പായമണിഞ്ഞ വിക്ടർ മോൻഗിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ ഉരുക്കകോട്ട തീർക്കുന്ന കാഴ്ചക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നു…

2022-2023 സീസണിലേക്കുള്ള രണ്ടാമത്തെ വിദേശ സൈനിങ്ങായി സ്പാനിഷ് താരം വിക്ടർ മോൻഗിൽനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. 29-കാരനായ വിക്ടർ മോൻഗിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ 2020-ൽ ATK മോഹൻ ബഗാൻ കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്. സിക്ക് വേണ്ടിയാണ് കളിച്ചത്. ഒഡിഷ എഫ്. സിയിൽ നിന്നാണ് താരത്തെ ഒരു വർഷ കരാറിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്.

ഗ്രീക്ക്-ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനുവിന് ശേഷമുള്ള ആദ്യ വിദേശ സൈനിങ് താരമാണ് വിക്ടർ മോൻഗിൽ. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം 2020, 2021-2022 എന്നീ രണ്ട് ISL സീസണുകളിൽ പന്ത് തട്ടിയിട്ടുണ്ട്.

താരത്തിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ കണക്കുകൾ എടുത്തു നോക്കുകയാണെങ്കിൽ ആരാധകർക്ക് പ്രതീക്ഷ ഏറെ നൽകുന്നത് തന്നെയാണ്. ATK മോഹൻ ബഗാന് വേണ്ടി 9 മത്സരങ്ങളും ഒഡിഷ എഫ്.സിക്ക് വേണ്ടി 19 മത്സരങ്ങളുമാണ് വിക്ടർ മോൻഗിൽ കളിച്ചിട്ടുള്ളത്. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഈ സ്പാനിഷ് താരത്തിന് ഇതുവരെ ISL ൽ ഗോളുകൾ നേടാനായിട്ടില്ല.

?| വിക്ടർ മോൻഗിൽന്റെ ഇന്ത്യൻ സൂപ്പർ ലീഗിലെ കണക്കുകൾ താഴെ കൊടുക്കുന്നു :

» 28 മത്സരങ്ങൾ
» 11 ഇന്റർസെപ്ഷൻസ്
» 118 ക്ലീയറൻസ്
» 916 പാസ്സുകൾ
» 1221 ടച്ചുകൾ
» 3 യെല്ലോ കാർഡുകൾ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കണക്കുകൾ തന്നെയാണിത്. സ്പെയിൻ അണ്ടർ 17 നാഷണൽ ടീമിന് വേണ്ടി കുപ്പായമണിഞ്ഞ വിക്ടർ മോൻഗിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിൽ ഉരുക്കകോട്ട തീർക്കുന്ന കാഴ്ചക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നു…

വിക്ടറിന്റെ ആദ്യം പ്രതികരണവും എസ് ഡി ക്ക്‌ താരത്തെ പറ്റി പറയാനുള്ളതും ഇതാണ്..

എന്താണ് മഞ്ഞപട, ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകരുടെ കഥ ഇതാണ്..