ക്യാമ്പ് നൗവിൽ ഞായറാഴ്ച നടന്ന ക്ലാസിക്കോയിലെ ഏറ്റവും മികച്ച കളി പുറത്തെടുത്ത താരങ്ങളിൽ ഒരാളായിരുന്നു ബ്രസീലിന്റെ റിയൽ മാഡ്രിഡ് വണ്ടർ കിഡ് ആയ വിനിഷ്യസ് ജൂനിയർ . മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും ബാഴ്‌സലോണ ആരാധകരെ വളരെയധികം നിരാശരാക്കുകയും ചെയ്തു വിനീഷ്യസ് ജൂനിയർ, എന്നാൽ ബാഴ്സലോണ ആരാധകരിൽ ചിലർ അദ്ദേഹത്തിനു നേരെ അധിക്ഷേപങ്ങൾ നടത്തി . എന്നിരുന്നാലും, അന്ന് വിനീഷ്യസ് ജൂനിയർ ബാഴ്‌സലോണയ്ക്കായി സൈൻ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ ഇന്ന് വളരെ വ്യത്യസ്തമാകുമായിരുന്നേനെ.
ബാഴ്‌സലോണയുടെ മുൻ ബ്രസീൽ സ്കൗട്ട് ആയ ആൻഡ്രെ ക്യൂറി പറയുന്നത് വിനീഷ്യസ് ജൂനിയർ കാറ്റലോണിയയിലേക്ക് മാറുന്നതിന് വളരെ അടുത്തിരുന്നുവെന്നും അദ്ദേഹം ബ്ലോഗ്രാനയുടെ കടുത്ത ആരാധകനായിരുന്നുവെന്നുമാണ് ആൻഡ്രെ ക്യൂറി വെളിപ്പെടുത്തിയത്. എന്നാൽ വിനീഷ്യസ് ബാഴ്സലോണയിലെത്തതിന്റെ കാരണം വിനീഷ്യസിന്റെ ഏജന്റുമാരായ ഒപ്പം തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായ രണ്ട് പേരാണ് എന്നാണ് ആൻഡ്രെ ക്യൂറി പറയുന്നത്.
” വിനീഷ്യസ് ഒരു cule (ബാഴ്സലോണ ആരാധകൻ) ആണ്, ശരിക്കുമുള്ള ഒരു cule പോലെ .” – എന്നാണ് ആൻഡ്രെ ക്യൂറി ഒരു പരിപാടിക്കിടെ പറഞ്ഞ വാക്കുകൾ.
” പിഎസ്ജിക്കെതിരെ ബാഴ്‌സലോണ 6-1ന് ജയിച്ചപ്പോൾ ബാഴ്‌സലോണ അവരുടെ കംബാക്ക് പൂർത്തിയാക്കിയപ്പോൾ വിനീഷ്യസ് കരഞ്ഞിരുന്നു .
“അവൻ ബാഴ്‌സലോണയിലും സൈൻ ചെയ്യാൻ തയ്യാറായിരുന്നു, അവന്റെ രണ്ട് ഏജന്റുമാരും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു.
“പക്ഷേ, അവസാന നിമിഷം, അവർ എന്നെയും ക്ലബ്ബിനെയും വഞ്ചിച്ചു. 2017 -ന് ശേഷം ഞാൻ അവരുമായി സംസാരിച്ചിട്ടില്ല .”
– ആൻഡ്രെ ക്യൂറി പറഞ്ഞു.
അതേസമയം, നിലവിൽ റിയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും മികച്ച ഫോമിലാണ് വിനീഷ്യസ് ജൂനിയർ കളിക്കുന്നത്. ലോകഫുട്ബോളിന്റെ ഭാവി ഒറ്റക്ക് ഭരിക്കാൻ കഴിവുള്ള ഒരു കളിക്കാരൻ തന്നെയാണ് റിയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ വിനീഷ്യസ് ജൂനിയർ.