in

7000 കോടിക്ക് ടീം വാങ്ങി ഗോയങ്ക, ‘ലക്നൗ യുണൈറ്റ’ ഡുമില്ല അദാനിയും ഇല്ല!

New IPL Team

പുതിയ രണ്ട് ഫ്രാഞ്ചൈസികൾക്ക് വേണ്ടി നടന്ന ലേലത്തിൽ വമ്പൻ തുക ഇറക്കി വമ്പന്മാരെ മലർത്തിയടിച്ച് സഞ്ചീവ് ഗോയങ്ക ഗ്രൂപ്പും CVC ക്യാപിറ്റൽ ഗ്രൂപ്പും. ഇന്ന് നടന്ന അവസാന ഘട്ട ലേല നടപടികളിൽ ആണ് ഇരു ഗ്രൂപ്പുകളും തങ്ങളുടെ ഫ്രഞ്ചൈസികൾ സ്വന്തമാക്കയിത്. ഗോയങ്ക ഗ്രൂപ്പ് 7000 കോടിയുടെ ഏറ്റവും വലിയ ബിഡ് നടത്തിയപ്പോൾ 5,200 കോടിയുടെ ബിഡിലൂടെ ആണ് CVC ഗ്രൂപ്പ് രണ്ടാമത് എത്തിയത്.

അഹമ്മദാബാദ് ഫ്രഞ്ചൈസി സ്വന്തമക്കിയ CVC ഗ്രൂപ്പ് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആവും. ഗോയങ്ക ഗ്രൂപ്പ് ലക്നൗ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയതോടെ ഉത്തർപ്രദേശിൽ നിന്നും ആദ്യമായി ഒരു IPL ടീം എത്തും. ലക്നൗവിലെ വാജ്പേയ് സ്റ്റേഡിയം ടീമിന്റെ ഹോം ഗ്രൗണ്ട് ആവും.

New IPL Team

പത്ത് ടീമുകൾ ഉണ്ടാവും എന്ന് പ്രഖ്യാപിച്ചപ്പോൾ തന്നെ ഫേവററ്റുകൾ ആയി കണക്കാക്കപ്പെട്ട അദാനി ഗ്രൂപ്പും സർപ്രൈസ് എൻട്രി നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും ടീമുകളെ സ്വന്തമാക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ഇവരെ മറികടന്ന് വൻ തുകക്ക് ടീമുകളെ സ്വന്തമാക്കാൻ ഗോയങ്കക്കും CVC ക്യാപിറ്റൽ ഗ്രൂപ്പിനും ആയി.

2016,17 വർഷങ്ങളിൽ പൂനൈ സൂപ്പര്‍ ജയന്റ്സ് എന്ന ടീമിന്റെ ഓണർസ് ആയി സഞ്ചീവ് ഗോയങ്ക ഗ്രൂപ്പ് IPL ന്റെ ഭാഗമായിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോനിയെ ക്യാപ്റ്റന്‍ ആക്കി എത്തിയ ടീം ആദ്യ സീസണിൽ മോശം പ്രകടനം നടത്തിയിരുന്നു. പിന്നീട് ധോനിയെ പുറത്താക്കിയത് വിവാദം ആവുകയും ചെയ്തിരുന്നു. എന്തായാലും രണ്ടും കൽപ്പിച്ച് ഒരു രണ്ടാം വരവാണ് ഗോയങ്ക ഗ്രൂപ്പ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

22 ഗ്രൂപ്പുകൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ലേല സമയത്ത് എത്തിയത് പത്ത് ഗ്രൂപ്പുകൾ മാത്രമാണ്. താജ് ദുബായിൽ UAE സമയം പതിനൊന്ന് മണിക്കാണ് (IST 1:30PM) ബിഡുകൾ സമർപ്പിച്ചത്. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരം തന്നെ പ്രതീക്ഷിച്ചിരുന്നു വൈകി. ഈ സമയം കൊണ്ട് യുണൈറ്റഡ് ടീം വാങ്ങും എന്ന വാർത്തയും ലോഗോകളും ഒക്കെ വൈറലായിരുന്നു.

2011 ലാണ് ആദ്യമായും അവസാനമായും പത്തു ടീമുകൾ അടങ്ങിയ IPL അരങ്ങേറിയത്. അന്ന് പൂനെയും കൊച്ചിയും ആയിരുന്നു പുതിയ ടീമുകൾ. ഒറ്റ സീസണിന് ശേഷം സാമ്പത്തിക ബാധ്യതകൾ കാരണം കൊച്ചി പിൻവാങ്ങി. ചെന്നൈ – രാജസ്ഥാൻ ടീമുകൾക്ക് ബാൻ കിട്ടിയ രണ്ട് വർഷ കാലയളവിലേക്കാണ് പിന്നീട് പുതിയ ടീമുകൾ വന്നത്..

PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി 17 കിരീടങ്ങൾ ഉപേക്ഷിക്കാമെന്ന് സൂപ്പർ താരം!

വിനീഷ്യസ് ബാഴ്സ ആരാധകൻ!, ബാഴ്സക്കുവേണ്ടി കരഞ്ഞു! ബാഴ്സയിലെത്തുമായിരുന്നു, എന്നാൽ…