in ,

PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി 17 കിരീടങ്ങൾ ഉപേക്ഷിക്കാമെന്ന് സൂപ്പർ താരം!

Elites of PSG

പാരീസ് സെന്റ്-ജെർമെയ്ൻ സൂപ്പർ താരമായ ഏഞ്ചൽ ഡി മരിയ ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയാത്ത PSG ക്ലബ്ബിന്റെ ചാമ്പ്യൻസ് ലീഗിലെ ഈയൊരു പരാജയത്തേക്കുറിച്ച് തുറന്നുപറഞ്ഞു, യൂറോപ്യൻ കിരീടം നേടുന്നതിനായി താൻ പാരിസിൽ വെച്ചുനേടിയ 17 ട്രോഫികൾ ഉപേക്ഷിക്കാൻ തയ്യാറാണെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത് .

2015 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പിഎസ്ജിയിൽ ചേർന്ന ഡി മരിയ ഇതുവരെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ 17 ആഭ്യന്തര കിരീടങ്ങൾ നേടിയിട്ടുണ്ട്, എന്നാൽ യൂറോപ്യൻ കിരീട വിജയം ഇതുവരെ ആസ്വദിച്ചിട്ടില്ല, ചാമ്പ്യൻസ് ലീഗ് ബഹുമതിയില്ലാതെ ക്ലബ് വിട്ടാൽ താൻ വളരെ നിരാശനാകുമെന്നും അദ്ദേഹം പറഞ്ഞു .

PSG vs Marseille

“പി‌എസ്‌ജിയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതിന് ഞാൻ എന്റെ 17 ട്രോഫികൾ ഉപേക്ഷിക്കും. ഞങ്ങൾ അതിൽ നിന്ന് വിദൂരമല്ല. ചിലപ്പോൾ നിങ്ങൾക്ക് അത് നേടുന്നതിന് ഒരു മികച്ച ചാമ്പ്യൻസ് ലീഗ് ആവശ്യമില്ലായിരിക്കാം . എന്നാൽ, യൂറോപ്യൻ കിരീടം വിജയിക്കാതെ പിഎസ്‌ജി വിടുകയാണെങ്കിൽ അത് വളരെ കഠിനമേറിയ കാര്യമാണ് ” എന്നാണ് ഡി മരിയ ടെലിഫൂട്ടിനോട് പറഞ്ഞത് .

ഡി മരിയ തന്റെ ദേശീയ ടീമിലെ (അർജന്റീന ) സഹതാരവും ആറ് തവണ ബാലൺ ഡി ഓർ അവാർഡ് ജേതാവുമായ ലയണൽ മെസ്സിക്കൊപ്പം ഇപ്പോൾ PSG ക്ലബ്ബിൽ കളിക്കുന്നു – അതിൽ അദ്ദേഹം വളരെ സന്തുഷ്ടനാണ് എന്നും പറയുന്നുണ്ട് .

“എനിക്ക് നഷ്ടപ്പെട്ട ഒന്നാണ് ഇത്: ഒരു ക്ലബ്ബിൽ ലിയോയോടൊപ്പം കളിക്കുന്നത്. അവൻ കളി തുടങ്ങിയ ദിവസം മുതൽ ഇന്നുവരെ, അവൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അവൻ അങ്ങനെ തന്നെ തുടരും. അവൻ പിച്ചിൽ ചെയ്യുന്നത്, വേറെ ആര് ചെയ്യുന്നു?. “

33-കാരൻ ഫ്രഞ്ച് വമ്പന്മാർക്ക് വേണ്ടി ഇതുവരെയുള്ള ഏഴ് വർഷത്തിനിടയിൽ 270 മത്സരങ്ങളിൽ നിന്ന് 88 ഗോളുകൾ നേടുകയും എണ്ണമറ്റ അസിസ്റ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട് .

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും യുഎഇയിലെത്തി – പുതിയ IPL ടീമുകളുടെ കാര്യം ഇന്ന് തീരുമാനാവും…

7000 കോടിക്ക് ടീം വാങ്ങി ഗോയങ്ക, ‘ലക്നൗ യുണൈറ്റ’ ഡുമില്ല അദാനിയും ഇല്ല!