in , ,

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും യുഎഇയിലെത്തി – പുതിയ IPL ടീമുകളുടെ കാര്യം ഇന്ന് തീരുമാനാവും…

IPL Man UTD

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഐപിഎൽ ടീം ലേലത്തിനായി യുഎഇ യിൽ എത്തിയതായും ലേല ജേതാക്കളെയും പുതിയ ടീമുകളെയും ഇന്ന് തന്നെ അറിയാനാവും എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

IPL Man UTD

2022 ൽ IPL ൽ എട്ടിന് പകരം പത്ത് ടീമുകൾ ആവും ഉണ്ടാവുക. മെഗാ താര ലേലം ഈ വർഷം അവസാനത്തിൽ തന്നെ ഉണ്ടാവും. പുതിയ രണ്ട് ടീമുകൾ ഏതൊക്കെ ആണെന്ന കാര്യത്തിൽ ഇന്നത്തോടെ വ്യക്തത ഉണ്ടാവും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോര്‍ട്ടുകൾ പ്രകാരം അഹമ്മദാബാദ്, ലക്നൗ, ഇന്തോർ, കട്ടക്ക്, ഗുവാഹതി എന്നീ സിറ്റികളാണ് ടീമിനായി മത്സര രംഗത്ത്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ അല്ലാതെ, അദാനി ഗ്രൂപ്പ്, ടൊറന്റ് ഗ്രൂപ്പ്, ആർ പി സഞ്ചീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പ് തുടങ്ങിയ വമ്പന്മാരും മത്സരത്തിനുണ്ട്.

IPL Man UTD

താജ് ദുബായിലാണ് ലേല നടപടികള്‍ നടക്കുക. ഒരു ടീമിനായി കുറഞ്ഞത് 3500 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2000 കോടിയാണ് ടീമുകളുടെ അടിസ്ഥാന വില.

വമ്പന്മാരെ തൂക്കിയടിച്ചു കടുവകൾ ഇന്ത്യൻ കരുത്തു തെളിയിച്ചു.

PSG ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ വേണ്ടി 17 കിരീടങ്ങൾ ഉപേക്ഷിക്കാമെന്ന് സൂപ്പർ താരം!