in , ,

LOVELOVE

ഞങ്ങൾ വളരെ സന്തോഷത്തിലാണ്..

ഇവാൻ വുകമനോവിചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തങ്ങളുടെ എക്കാലത്തെയും മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ അങ്ങനെ എണ്ണിയാൽ തീരാത്ത ക്ലബ്‌ റെക്കോർഡുകളാണ് ഇവാനും കൂട്ടരും ഈ സീസണിൽ സ്വന്തമാക്കിയത്.

ഞങ്ങൾ വളരെ സന്തോഷത്തിലാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിൻ ഔദ്യോഗികമായി കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞങ്ങൾ വളരെ അധികം സന്തോഷത്തിലാണ്. ഒരു കോച്ച് എന്ന നിലയിൽ ഞാൻ ഭയങ്കര സന്തോഷത്തിലാണ്. ഞങ്ങൾ ഇന്ന് അർഹിച്ചേടേത്ത് എത്തിയിരിക്കുന്നു. ഞങ്ങൾ ഇന്ന് സെമി ഫൈനൽ കളിക്കുകയാണ്.

ഞങ്ങൾ ഇന്ന് പ്ലേ ഓഫ് കളിക്കുകയാണ്. വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ ഇവിടെ എത്തുന്നത്. ഓരോ ആരാധകരും ക്ലബ്ബും ഇത് അർഹിച്ചിരുന്നു.ഈ ക്ലബ്ബിന്റെ പരിശീലകനയതിൽ താൻ അഭിമാനിക്കുനുവെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഇവാൻ വുകമനോവിചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ തങ്ങളുടെ എക്കാലത്തെയും മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ വിജയം, ഒരു സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ്, ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ അങ്ങനെ എണ്ണിയാൽ തീരാത്ത ക്ലബ്‌ റെക്കോർഡുകളാണ് ഇവാനും കൂട്ടരും ഈ സീസണിൽ സ്വന്തമാക്കിയത്.

ആറു വർഷത്തെ ഇടവേളക്ക് ശേഷം സെമിയിലെത്തിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് ജംഷഡ്പൂരിനെ ആദ്യ പാദ സെമിയിൽ തോൽപിച്ചു കിരീടത്തോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ്.രണ്ടാം പാദ സെമി മാർച്ച്‌ 15 ന്നാണ് നിശ്ചയചിരിക്കുന്നത്.

സഹലിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

ചരിത്രനേട്ടം സ്വന്തമാക്കി ക്രിസ്ത്യാനോ റൊണാൾഡോ