in , ,

LOVELOVE LOLLOL

സഹലിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

ഈ സീസണിൽ ഇത് വരെ 6 ഗോളുകളും ഒരു അസ്സിസ്റ്റുമാണ് സഹൽ സ്വന്തമാക്കിയത്.ഇന്നലെ നടന്ന ജംഷഡ്പൂരിന് എതിരെയുള്ള സെമിഫൈനലിലും ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി വിജയ ഗോൾ നേടിയത് സഹലായിരുന്നു.

Sahal and Ivan

സഹൽ അബ്ദുൽ സമദിന് ഇനിയും മെച്ചപ്പെടാൻ സാധിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്.

ഓരോ മത്സരം ശേഷവും കേരള ബ്ലാസ്റ്റേഴ്‌സിൻ ഔദ്യോഗികമായി കൊടുക്കറൊള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇവാന്റെ വാക്കുകളിലേക്ക്.

സീസണിന്റെ തുടക്കത്തിൽ താൻ സൂചിപ്പിച്ചിരുന്നു സഹൽ ഒരുപാട് മെച്ചപ്പെടണ്ട താരമാണെന്ന്. അദ്ദേഹം ഒരുപാട് കഠിനധ്വാനം ചെയ്യണമെന്നും അദ്ദേഹം ഒരുപാട് മെച്ചപ്പെടാൻ ഉണ്ടെന്നും താൻ അന്ന് പറഞ്ഞിരുന്നു. പ്രതിരോധ താരങ്ങളുടെ ഇടയിലൂടെ ഉള്ള അദ്ദേഹത്തിന്റെ റണും,സ്പേസ് ഉപോയഗിക്കന്നതും എല്ലാം മെച്ചപ്പെടേണ്ടിയിരുന്നു.

ഒരു പരിശീലകൻ എന്ന നിലയിൽ സഹൽ ഈ പറഞ്ഞ കാര്യങ്ങളിൽ എല്ലാം വളരെ അധികം മെച്ചപ്പെട്ടിരിക്കുന്നത് കാണുമ്പോൾ തനിക്കു അതിയായ സന്തോഷം തോന്നുന്നു. സഹൽ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെയും ഇന്ത്യയുടെയും ഇതിഹാസ താരങ്ങളിൽ ഒരാളായി മാറാൻ സഹലിനെ കൊണ്ട് സാധിക്കുമെന്നും ഇവാൻ കൂട്ടിച്ചേർത്തു.

ഈ സീസണിൽ ഇത് വരെ 6 ഗോളുകളും ഒരു അസ്സിസ്റ്റുമാണ് സഹൽ സ്വന്തമാക്കിയത്.ഇന്നലെ നടന്ന ജംഷഡ്പൂരിന് എതിരെയുള്ള സെമിഫൈനലിലും ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി വിജയ ഗോൾ നേടിയത് സഹലായിരുന്നു.

ബാംഗ്ലൂരിനെ ഇനി ഡുപ്ലെസിസ് നയിക്കും! ഒടുവിൽ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് RCB.

ഞങ്ങൾ വളരെ സന്തോഷത്തിലാണ്..