in ,

LOVELOVE

ഇന്ത്യക്ക് പിഴച്ചതെവിടെ??

ഇന്ന് ഇംഗ്ലണ്ട് തങ്ങളുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസ് നടത്തിയാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഒപ്പമെത്തിച്ചത്. ബ്രണ്ടൺ മക്കല്ലത്തിന്റെ “bazball” തിയറി ഇന്ത്യ പഠിച്ച വന്ന പാഠങ്ങൾക്കും അപ്പുറമായിരുന്നു.2-1 എന്ന ലീഡിൽ പരമ്പരക്കെത്തിയ ഇന്ത്യക്ക് പിഴച്ചതെവിടെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ന് ഇംഗ്ലണ്ട് തങ്ങളുടെ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചേസ് നടത്തിയാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഒപ്പമെത്തിച്ചത്. ബ്രണ്ടൺ മക്കല്ലത്തിന്റെ “bazball” തിയറി ഇന്ത്യ പഠിച്ച വന്ന പാഠങ്ങൾക്കും അപ്പുറമായിരുന്നു.2-1 എന്ന ലീഡിൽ പരമ്പരക്കെത്തിയ ഇന്ത്യക്ക് പിഴച്ചതെവിടെന്ന് നമുക്ക് പരിശോധിക്കാം.

1. രോഹിത് -രാഹുൽ സഖ്യത്തിന്റെ അഭാവം.

കഴിഞ്ഞ നാല് ടെസ്റ്റുകളിലും ഇന്ത്യൻ ബാറ്റിംഗ് നിരയെ മുന്നിൽ നിന്ന് നയിച്ച ഓപ്പണിങ് സഖ്യത്തിന്റെ അഭാവം തന്നെയായിരുന്നു പ്രധാന കാരണം. പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ ആദ്യ മൂന്നു താരങ്ങളിൽ രണ്ടും ഇന്ത്യയുടെ ഓപ്പനർമാരായിരുന്നു.368 റൺസ് രോഹിത് നേടിയപ്പോൾ 315 റൺസ് രാഹുൽ സ്വന്തമാക്കിയിരുന്നു.

2. ബൈർസ്റൗ vs കോഹ്ലി..

വിരാട് കോഹ്ലി എന്നും അഗ്രെഷൻ പേര് കേട്ട താരമാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ പിടിമുറുക്കിയപ്പോളായിരുന്നു സംഭവം.തന്റെ ടൈമിംഗ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ബൈർസ്റൗ കോഹ്ലിയുമായി കോർത്ത ശേഷം അടിച്ചു കൂട്ടിയത് കൂറ്റൻ സെഞ്ച്വറിയാണ്.സേവാഗിന്റെ വാക്കുകൾ കടമെടുത്താൽ പൂജാരെയെ പോലെ കളിച്ചവനെ കോഹ്ലി പന്തിനെ പോലെയാക്കി.

3. ബൈർസ്റൗയെ വിഹാരി സ്ലിപ്പിൽ കൈവിട്ടത്.

ക്രിക്കറ്റിലെ ഒരു ക്ളീഷെ വാചകമുണ്ട് “Catches win matches”.രണ്ടാമത്തെ ഇന്നിങ്സിൽ ബൈർസ്റൗ 20 ൽ താഴെ മാത്രം റൺസിൽ നിൽകുമ്പോളാണ് വിഹാരി സ്ലിപ്പിൽ താരത്തിന്റെ ക്യാച്ച് വിട്ടത്. തുടർന്നു ബൈർസ്റൗയും റൂട്ടും ചേർന്നു ഇതിഹാസ വിജയം സ്വന്തമാക്കിയത് നമ്മൾ കണ്ടതാണ്.

4. “Bazball” തിയറി..

ബ്രണ്ടൺ മക്കല്ലം പരിശീലകനായതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ പരമ്പരാഗത രീതികൾ ഇംഗ്ലണ്ട് പൊളിച്ചു എഴുതുകയാണ്. ഈ മാറ്റം ഉൾകൊള്ളാതെ ഇറങ്ങിയ ഇന്ത്യ അക്ഷരാർത്ഥത്തിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആക്രമണ ബാറ്റിങ്ങിന് മുന്നിൽ ഇന്ത്യ ബൗളേർമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

ഇന്ത്യയിൽ ഇത്രയും ഫുട്ബോൾ പ്രേമികൾ ഉണ്ടാകുമെന്ന് താൻ വിചാരിച്ചിരുന്നില്ലെന്ന് അൽവരോ വാസ്ക്‌സ്..

കേരള ഫുട്ബോൾ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്ലബ്ബായി ബ്ലാസ്റ്റേഴ്‌സ്..