in ,

ആരാണ് സായി സുദർശൻ

ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് യുവ താരങ്ങളുടെ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു. ലക്കനൗവിന്റെ ആയുഷ് ബാഡോനിയും പഞ്ചാബിന്റെ ജിതേഷ് ശർമയും, മുംബൈയുടെ തിലക് വർമയും ഇവരിൽ ചിലർ മാത്രം

ഈ സീസണിലെ ഇന്ത്യൻ പ്രീമിയർ ലീഗ് യുവ താരങ്ങളുടെ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു. ലക്കനൗവിന്റെ ആയുഷ് ബാഡോനിയും പഞ്ചാബിന്റെ ജിതേഷ് ശർമയും, മുംബൈയുടെ തിലക് വർമയും ഇവരിൽ ചിലർ മാത്രം. പക്ഷെ ഇന്ന് എനിക്ക് പറയാനുള്ളത് ഇന്നലെ ഗുജറാത്ത്‌ ടൈറ്റാൻസ്‌ വേണ്ടി കളിക്കാനിറങ്ങി ക്രിക്കറ്റ്‌ ആരാധകരുടെ മനസ്സ് കവറന്ന സായി സുദർശനെ പറ്റിയാണ്. ആരാണ് സായി സുദർശൻ.

ആരാണ് സായി സുദർശൻ??.
2021 ലെ തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL) ന്റെ തകർപ്പൻ താരമായിരുന്നു അദ്ദേഹം, എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 71.60 ശരാശരിയിലും 143.77 സ്‌ട്രൈക്ക് റേറ്റിലും 358 റൺസുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം,. സായി സുദർശൻ മുമ്പ് TNPL-ൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസിന്റെ ഭാഗമായിരുന്നു, എന്നാൽ കഴിഞ്ഞ വർഷം വരെ തന്റെ അരങ്ങേറ്റം നടത്തിയിരുന്നില്ല. TNPL 2021-ൽ തന്റെ സ്ട്രോക്ക് പ്ലേയിലൂടെ ശ്രദ്ധേയനായ ശേഷം, സായ് സുദർശൻ തമിഴ്‌നാടിന്റെ വൈറ്റ് ബോൾ ടീമിലേക്കും രഞ്ജി ടീമിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.

എന്താണ് അദ്ദേഹത്തിന്റെ ജീവിത പശ്ചാത്തലം??
സായ് സുദർശൻ കായിക പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഭരദ്വാജ് സൗത്ത് ഏഷ്യൻ (സാഫ്) ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു അത്‌ലറ്റാണ്, അമ്മ ഉഷ ഭരദ്വാജ് വോളിബോളിൽ തമിഴ്‌നാടിനെ പ്രതിനിധീകരിച്ചു.ജൂനിയർ ക്രിക്കറ്റിൽ തമിഴ്നാടിന് വേണ്ടി മികച്ച സ്‌കോറർ എന്ന ഖ്യാതി അദ്ദേഹം നേടിയിരുന്നു . 2019-20 ലെ അണ്ടർ 19 ചലഞ്ചർ ട്രോഫിയിൽ യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്ത്യ എയ്‌ക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് . തിലക് വർമ്മ, രവി ബിഷ്‌ണോയി, പ്രിയം ഗാർഗ് എന്നിവരെല്ലാം ആ ടൂർണമെന്റിന്റെ ഭാഗമായിരുന്നു.

രവീന്ദ്ര ജഡേജ, ഹാർദിക് പാന്ധ്യ, വെങ്കട്ടേഷ് അയ്യർ എന്നിവർ അടങ്ങിയ ശ്രെണിയിലേക്ക് സായി സുദർഷനും കൂടെ ചേരട്ടെ.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ മികച്ചതായിരിക്കും, ഇത് ഇവാൻ നൽകുന്ന ഉറപ്പ്

ലൂണക്കൊപ്പം മധ്യനിരയിൽ ഇന്ദ്രജാലം കാണിക്കാൻ ഒരു ലാറ്റിനമേരിക്കൻ തീപ്പൊരി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു…