in

LOVELOVE LOLLOL OMGOMG CryCry AngryAngry

ലൂണക്കൊപ്പം മധ്യനിരയിൽ ഇന്ദ്രജാലം കാണിക്കാൻ ഒരു ലാറ്റിനമേരിക്കൻ തീപ്പൊരി ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു…

അർജന്റീനയൻ സെക്കന്റ്‌ ഡിവിഷൻ ലീഗിൽ മികച്ച ഫോമിലാണ് താരം ഇപ്പോൾ.9 മത്സരങ്ങളിൽ നിന്ന് നാലു ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്. ഇക്കുറി പുതിയ വിദേശ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് വലവീശി തുടങ്ങി എന്ന് റിപ്പോർട്ടർ വന്നു തുടങ്ങിയപ്പോൾ തന്നെ ലൂണക്ക് പകരക്കാരൻ ആകുവാൻ മാത്രം മികവുള്ള ഒരു വിദേശതാരത്തിനെ തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചത്

കഴിഞ്ഞ സീസണിൽ വളരെ മികച്ച പ്രകടനം തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നിരുന്നാലും സീസൺ തുടക്കം മുതൽ ഒടുക്കം വരെ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരേ അഭയം തന്നെയായിരുന്നു. മറ്റാർക്കു വേണമെങ്കിലും പകരം വെച്ച് കളിക്കാൻ താരങ്ങളുണ്ട്, എന്നാൽ നായകൻ അഡ്രിയാൻ ലൂണക്ക് പകരക്കാരനാവാൻ മാത്രം മികവുള്ള ഒരാൾ ബ്ലാസ്റ്റേഴ്സ് നിരയിൽ ഇല്ലായിരുന്നു.

ഇക്കുറി പുതിയ വിദേശ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് വലവീശി തുടങ്ങി എന്ന് റിപ്പോർട്ടർ വന്നു തുടങ്ങിയപ്പോൾ തന്നെ ലൂണക്ക് പകരക്കാരൻ ആകുവാൻ മാത്രം മികവുള്ള ഒരു വിദേശതാരത്തിനെ തന്നെയായിരുന്നു ഏവരും പ്രതീക്ഷിച്ചത്. പ്രതീക്ഷച്ചതുപോലെതന്നെ ഒരു ലാറ്റിനമേരിക്കൻ മിഡ്ഫീൽഡർ താരത്തിനെ തന്നെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

നിലവിൽ കിട്ടുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പഴയ സൂപ്പർ വിദേശ താരം ഫക്കുണ്ടോ പെരേരയെ തിരകെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതായി മനസിലാക്കാം. 2020/21 സീസണിലാണ് അദ്ദേഹം ആദ്യമായി ബ്ലാസ്റ്റേഴ്‌സിൽ പന്ത് തട്ടിയത്.12 മത്സരങ്ങളിൽ നിന്ന് രണ്ട് അസ്സിസ്റ്റും അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആ സീസണിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒന്നടങ്കം നിരാശപ്പെടുത്തിയപ്പോൾ ആരാധകരുടെ ഹൃദയം കവരാൻ മാത്രം മനോഹരമായ പ്രകടനമായിരുന്നു ഈ ലാറ്റിനമേരിക്കൻ താരത്തിൽ നിന്നും ഉണ്ടായിരുന്നത്. അദ്ദേഹത്തിനെ ബ്ലാസ്റ്റേഴ്സ് നിലനിർത്തണമെന്ന് ആരാധകർ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അന്ന് കരാർ പുതുക്കൽ യാഥാർഥ്യം ആയിരുന്നില്ല. അർജന്റീനയൻ സെക്കന്റ്‌ ഡിവിഷൻ ലീഗിൽ മികച്ച ഫോമിലാണ് താരം ഇപ്പോൾ.9 മത്സരങ്ങളിൽ നിന്ന് നാലു ഗോളും രണ്ട് അസ്സിസ്റ്റും താരം സ്വന്തമാക്കിട്ടുണ്ട്.

ആരാണ് സായി സുദർശൻ

ധോണി കത്തിയാൽ ഹൈദരാബാദ് ചാരമാകും..