in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐ എസ് ൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച താരങ്ങൾ ആരെല്ലാം??

ഐ എസ് ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനുറ്റുകൾ പന്ത് തട്ടിയ താരങ്ങൾ ആരെല്ലമാണ്.ആദ്യ അഞ്ചിൽ എത്ര ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.എട്ടു വർഷത്തെ ഐ എസ് ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ പന്ത് തട്ടിയ അഞ്ചു താരങ്ങൾ ആരെല്ലമാണെന്ന് പരിശോധിക്കാം.

ഐ എസ് ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനുറ്റുകൾ പന്ത് തട്ടിയ താരങ്ങൾ ആരെല്ലമാണ്.ആദ്യ അഞ്ചിൽ എത്ര ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.എട്ടു വർഷത്തെ ഐ എസ് ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനുട്ടുകൾ പന്ത് തട്ടിയ അഞ്ചു താരങ്ങൾ ആരെല്ലമാണെന്ന് പരിശോധിക്കാം.

1.നാരായൺ ദാസ് – 10888 മിനുറ്റുകൾ

പ്രഥമ സീസണിൽ ഗോവയിലൂടെ കരാർ ആരംഭിച്ച അദ്ദേഹം എഫ് സി പൂനെ സിറ്റി, ഡൽഹി ഡൈനമോസ്,ഒഡിഷ എഫ് സി, എസ് സി ഈസ്റ്റ്‌ ബംഗാൾ എന്നീ ടീമുകൾക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. നിലവിൽ ചെന്നൈയുടെ താരമായ അദ്ദേഹം ഐ എസ് ൽ ചരിത്രത്തിൽ ആദ്യമായി 10000 മിനിറ്റ് കളിച്ച താരമാണ്.

2. ഹർമോൻജോത് ഖബ്ര -9619 മിനുറ്റ്സ്

ചെന്നൈയിൻ എഫ് സി യിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം ഐ എസ് ലിൽ ബംഗ്ലൂർ എഫ് സി ക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ ഖബ്ര രണ്ട് ഐ എസ് ൽ കിരീടവും നേടിയിട്ടുണ്ട്.

3.പ്രിതം കോട്ടൽ – 9568 മിനുട്ടുകൾ

എഫ് സി പൂനെ സിറ്റിയിലുടെ കരിയർ ആരംഭിച്ച താരം എ ടി കെ, ഡൽഹി ഡൈനമോസ് എന്നീ ക്ലബ്ബുകളുക്ക് വേണ്ടിയും പന്ത് തട്ടിയിട്ടുണ്ട്. എ ടി കെ ക്ക് ഒപ്പം രണ്ട് ഐ എസ് ൽ കിരീടവും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്

4.അമൃന്ദർ സിംഗ് – 9563 മിനിറ്റുകൾ

എഫ് സി പൂനെ സിറ്റിയിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം എ ടി കെ ക്ക് വേണ്ടിയും മുംബൈ സിറ്റിയിക്ക് വേണ്ടിയും ഗോൾ വല കാത്തിട്ടുണ്ട്. ഐ എസ് ൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച ഗോൾ കീപ്പറാണ് അദ്ദേഹം.മുംബൈ സിറ്റിടിയോടൊപ്പം ഐ എസ് ൽ കിരീടം അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

5.മന്ദർ റാവു ദേശായി – 9302 മിനിറ്റുകൾ

എഫ് സി ഗോയിലൂടെ ഐ എസ് ൽ കരിയർ ആരംഭിച്ച മന്ദർ ഗോവയെ ആദ്യമായി ഐ എസ് ൽ ഫൈനലിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ്. മുംബൈക്ക് വേണ്ടി ഐ എസ് ൽ കിരീടവും അദ്ദേഹം സ്വന്തമാക്കിട്ടുമുണ്ട്. ഐ എസ് ലിൽ ആദ്യമായി 100 മത്സരങ്ങൾ കളിച്ച താരം കൂടിയാണ് അദ്ദേഹം.

മെസ്സിയും റോണോയും നേർക്കുനേരെത്തുന്നു , ഫുട്ബോൾ ആരാധകർ ആവേശത്തിൽ

ഒരു തോൽവി കൊണ്ടൊന്നും തളരുന്നവരല്ല കൊമ്പന്മാർ , നാളെ കളി ജയമുറപ്പിച്ചു തന്നെ