റസലിംഗ് റിങ്ങിലെ സൂപ്പർ താരങ്ങൾ ആയി റോമൻ റെയിൻസും ഡാനിയേൽ ബ്രയാനും തമ്മിലുള്ള പോരാട്ടത്തിൽ താൻ തോൽക്കുകയാണ് എങ്കിൽ കരിയർ അവസാനിപ്പിക്കുമെന്നു ഡാനിയേൽ ബ്രയാൻ.
WWE യൂണിവേഴ്‌സൽ ചാമ്പ്യൻ ആയ റോമൻ റെയിൻസുമായി ഉള്ള “കരിയർ vs ടൈറ്റിൽ” പോരാട്ടത്തിൽ തോറ്റു പോയാലും WWE RAW, WWE NXT എന്നിവയിൽ പങ്കെടുക്കാൻ ഡാനിയേലിന് കഴിയും.
വെള്ളിയാഴ്ച ഇവർ തമ്മിൽ നടക്കുന്ന സ്മാക് ഡൗൺ പോരാട്ടത്തിൽ പരാജയപ്പെട്ടാൽ ഡാനിയേൽ ബ്രയാൻ തന്റെ സ്മാക് ഡൗൺ കരിയർ അവസാനിപ്പിക്കും.
എന്നാൽ ഇത് സംബന്ധിച്ച കരാറിൽ WWE RAW, WWE NXT എന്നിവയെ പറ്റി പാരമർശങ്ങൾ ഇല്ലാത്തതിനാൽ WWE RAW, WWE NXT എന്നിവയിൽ തുടർന്നും പങ്കെടുക്കാൻ ഡാനിയേലിന് കഴിഞ്ഞേക്കും.
2018 ൽ ഒപ്പുവച്ച ബ്രയാന്റെ കരിയർ ഈ വർഷം അവസാനിക്കും. ഭാര്യക്കും കുഞ്ഞിനുമൊപ്പം സമയം ചെലവഴിക്കണ്ടതിനാൽ ഇനി അധിക കാലം തന്നെ ഒരു ഫുൾ ടൈം റസ്സലർ ആയി കാണാൻ കഴിയില്ല എന്ന് അടുത്തിടെ ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞിരുന്നു.