in

ബാഴ്‍സയുടെ പുതിയ പരിശീലകൻ സാവി, ഏതാനും മണിക്കൂറുകൾ മുമ്പ് ഖത്തർ ക്ലബ് വിട്ടു…

സമീപകാല ചരിത്രത്തിൽ ബാഴ്സലോണ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്ക് ഒരു പരിധിവരെ കാരണക്കാരനായ അവരുടെ പരിശീലനായ റൊണാൾഡ് കൂമാനെ ബാഴ്സലോണ നിഷ്കരുണം പുറത്താക്കിയ വാർത്ത ബാഴ്സലോണ ആരാധകർ ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്.

കാറ്റലോണിയൻ ക്ലബ്ബിനെ പുനരുജ്ജീവിപ്പിക്കുമെന്ന അവകാശവാദവുമായി ക്ലബ്ബിൽ എത്തിയ അദ്ദേഹം ടീമിനെ നശിപ്പിച്ചു നാറാണക്കല്ല് തോണ്ടുകയായിരുന്നു. ലയണൽ മെസ്സി, ലൂയി സുവാരസ് തുടങ്ങിയ ബാഴ്സലോണ താരങ്ങൾ കാറ്റലോണിയൻ ക്ലബ്ബുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തേക്ക് പോയതിൽ ഒരുപരിധിവരെ കാരണക്കാരൻ ഇദ്ദേഹം തന്നെയായിരുന്നു.

Xavi back to Barcelona

ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആരാധകർക്ക് അദ്ദേഹത്തിനോട് കടുത്ത അമർഷം ആയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ ക്ലബ്ബിൽ നിന്ന് പുറത്തേക്ക് പോയതിന് കാരണക്കാരനായവൻ എന്നതിലുപരിയായി ബാഴ്സലോണയുടെ ഘടന തന്നെ അദ്ദേഹം തകർത്തു. തുടർ പരാജയങ്ങൾ അധികൃതരെയും ആശയക്കുഴപ്പത്തിലാക്കി.

കാറ്റലോണിയൻ ക്ലബ് നിലവിൽ നേരിടുന്ന പ്രതിസന്ധികൾക്ക് എല്ലാം ഒറ്റമൂലി എന്ന നിലയിലാണ് അദ്ദേഹത്തിനെ പുറത്താക്കിയിരിക്കുന്നത്. ബാഴ്സലോണയുടെ പുതിയ പരിശീലകൻ അവരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ സാവി ആണെന്ന് പൂർണ്ണമായും ഉറപ്പിക്കാവുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.

നിലവിൽ അൽ സാദ് ക്ലബ്ബിൻറെ പരിശീലകാനായി പ്രവർത്തിക്കുന്ന സാവി ക്ലബ്മായുള്ള ബന്ധം അവസാനിപ്പിച്ചു കഴിഞ്ഞു. ” കരാറിൽ പറഞ്ഞിരിക്കുന്ന റിലീസ് ക്ലോസ് അടച്ചതിന് ശേഷം സാവി ബാഴ്‌സലോണയിലേക്ക് മാറുന്നതിന് അൽ സദ്ദ് ഭരണകൂടം സമ്മതിച്ചു. ഭാവിയിൽ ബാഴ്‌സലോണയുമായുള്ള സഹകരണത്തിന് ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. സാവി അൽ-സദ്ദിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഭാഗമാണ്, ഞങ്ങൾ അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു. “

ബാലൻ ഡി ഓർ ലിസ്റ്റ് ചോർന്നു! ഈ താരം നേടുമോ? ഇതാദ്യമയല്ല ഇങ്ങനെ….

PSG സൂപ്പർ താരത്തെ പാരിസിൽ വെച്ച് ആക്രമിച്ചു , ഞെട്ടിക്കുന്ന വാർത്ത പുറത്ത്….