in ,

PSG സൂപ്പർ താരത്തെ പാരിസിൽ വെച്ച് ആക്രമിച്ചു , ഞെട്ടിക്കുന്ന വാർത്ത പുറത്ത്….

PSG Players were atacked

പാരീസ് സെന്റ് ജെർമെയ്ൻ കളിക്കാർ ഉൾപ്പെടുന്ന ആശങ്കാജനകമായ സംഭവങ്ങളുടെ ഏറ്റവും ഏറ്റവും പുതിയത് പ്രധാനതാരമായ ആൻഡർ ഹെരെര എന്ന സൂപ്പർ താരത്തെ സംബന്ധിച്ചുള്ളതാണ് , ആൻഡർ ഹെരേരയെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വെച്ച് ഒരു വേശ്യ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു, റെഡ് ലൈറ്റ് ഏരിയയിൽ വെച്ചാണ് അക്രമി ആക്രമണം നടത്തിയത് .

20:00 CEST ന് ശേഷം ബൊലോഗ്നിക്കടുത്ത ബോയിസിൽ വെച്ചാണ് സംഭവം നടന്നത്. PSG യുടെ സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിന് സമീപമാണ് ആക്രമണം നടന്നത് .

PSG Players were atacked

ഫ്രഞ്ച് മാധ്യമമായ പോയിന്റിന്റെ റിപ്പോർട്ട്‌ അനുസരിച്ച് , ചൊവ്വാഴ്ച വൈകുന്നേരം പാരിസിന്റെ പടിഞ്ഞാറ് ഭാഗത്തിലൂടെ വാഹനമോടിക്കുന്നതിനിടെ ഒരു പിഎസ്ജി കളിക്കാരൻ ആക്രമിക്കപ്പെട്ടതായി പോലീസ് വൃത്തങ്ങളും സ്ഥിരീകരിക്കുന്നുണ്ട് .

ആൻഡർ ഹെരേര റെഡ് ലൈറ്റിന് സമീപം കാർ നിർത്തിയപ്പോൾ , ഒരു പ്രോസിട്യൂട് നിർത്തിയ വാഹനത്തിൽ കയറി കാറിലുള്ള ഹെരെരയുടെ വാലറ്റും മൊബൈൽ ഫോണും മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്നുണ്ട് .

സോഴ്സുകളും കളിക്കാരന്റെ ഓർമ്മയും അനുസരിച്ച്, ആക്രമണകാരിയുടെ കയ്യിൽ എന്തോ ആയുധം ഉണ്ടെന്നും അത് ആക്രമി ഉപയോഗിക്കുമെന്ന് ഹെരേര കരുതിയതായും പറയുന്നുണ്ട് .
സംഭവത്തിൽ ഏകദേശം 200 യൂറോ മോഷ്ടാവ് മോഷ്ടിച്ചതായി കണക്കാക്കപ്പെടുന്നു .

ഏതായാലും ആരാധകർക്ക് സങ്കടം സമ്മാനിക്കുന്ന വാർത്ത തന്നെയാണിത്. PSG-യുടെ മാധ്യനിരയിലെ ഒഴിച്ചുകൂടാനാകാത്ത പ്രധാനപ്പെട്ട താരമാണ് ആൻഡർ ഹെരെര. അദ്ദേഹത്തിന്റെ ദേശീയ ടീമാകട്ടെ അന്താരാഷ്ട്ര ഫുട്ബോളിലെ വമ്പന്മാരായ സ്പെയിൻ ആണ്.

ബാഴ്‍സയുടെ പുതിയ പരിശീലകൻ സാവി, ഏതാനും മണിക്കൂറുകൾ മുമ്പ് ഖത്തർ ക്ലബ് വിട്ടു…

2022 അവസാന ലോകകപ്പാണോ? ഒടുവിൽ നെയ്മർ ഉത്തരം നൽകി!!