in

2022 അവസാന ലോകകപ്പാണോ? ഒടുവിൽ നെയ്മർ ഉത്തരം നൽകി!!

Neymar-copa-america-final

ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ഇന്റർനാഷണൽ ബ്രേക്കിൽ, നെയ്മർ ജൂനിയറിന്റെ വരാനിരിക്കുന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ഒരു ക്ലിപ്പ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എല്ലാവരും കണ്ടതാണ്. 2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നാണ് 29 വയസ്സ് മാത്രം പ്രായമുള്ള നെയ്മർ ജൂനിയർ ആ വീഡിയോയിൽ പറഞ്ഞത് .

ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിക്കാൻ ആവശ്യമായ മാനസികമായ കരുത്ത് തനിക്ക് 2026-ലെ ഫിഫ ലോകകപ്പ്‌ ടൂർണമെന്റ് നടക്കുമ്പോൾ തനിക്ക് ഉണ്ടായേക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ 2026 – ലെ ലോകകപ്പ് സമയത്ത് 34 വയസ്സാകുന്ന നെയ്മർ ജൂനിയറിന്റെ വാക്കുകൾ അദ്ദേഹത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകരെയാണ് ഏറെ വേദനിപ്പിച്ചത് .

കഴിഞ്ഞ ദിവസം റെഡ് ബുള്ളുമായുള്ള അഭിമുഖത്തിനിടെ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്ൻ ആരാധകരുടെ പ്രിയതാരമായ നെയ്മർ ജൂനിയർ നേരത്തെ പുറത്തുവന്നിട്ടുള്ള താൻ ലോകകപ്പിനെ പറ്റി പറയുന്ന ആ വീഡിയോയെ പറ്റി തന്റെ അഭിപ്രായങ്ങൾ വിശദീകരിച്ചു കഴിഞ്ഞു .

“ഞാൻ ഒരു കാര്യം പറഞ്ഞു, പക്ഷേ ആളുകൾ അത് വ്യത്യസ്തമായി മനസ്സിലാക്കി. ഞാൻ പറഞ്ഞു : അതെ, ഇത് എന്റെ അവസാന ലോകകപ്പ് ആയിരിക്കും, ഏറ്റവും മികച്ച രീതിയിൽ അത് ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അടുത്ത ദിവസങ്ങളിൽ ഒരു മത്സരമുണ്ടെങ്കിൽ , എന്റെ എല്ലാ തയ്യാറെടുപ്പുകളും 100% ആകാൻ ഞാൻ ആഗ്രഹിക്കുന്നു . ഞാൻ എപ്പോഴും ആ രീതിയിലാണ് മത്സരങ്ങളെ സമീപിക്കുന്നത്. നാളെ ഒരു കളിയുണ്ടെങ്കിൽ അത് എന്റെ അവസാനത്തെ മത്സരം പോലെയാണ് എന്ന രീതിയിലാണ് സമീപിക്കാറുള്ളത് . “

“അതിനാൽ വരാനിരിക്കുന്ന ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇത് എനിക്ക് അവസാനത്തേത് പോലെ തന്നെ ഞാൻ കരുതുന്നു, കാരണം നാളെ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഞാൻ അത് പറഞ്ഞപ്പോൾ, ഞാൻ ഫുട്ബോൾ കളിക്കുന്നത് നിർത്തി ദേശീയ ടീമിൽ നിന്ന് പുറത്തുപോകണമെന്ന് ആളുകൾ പറയാൻ തുടങ്ങിയതോടെ വിവാദമായി. ആളുകൾ അത് തികച്ചും വ്യത്യസ്തമായ രീതിയിലാണ് മനസ്സിലാക്കിയാത്. എന്റെ അവസാനത്തെപ്പോലെ എന്ന മാനസികാവസ്ഥ എനിക്കുണ്ടായിരുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിച്ചു..എന്തുകൊണ്ട്? കാരണം കാര്യങ്ങൾ എങ്ങനെ മാറുമെന്ന് നമ്മൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല. “
– എന്നാണ് നെയ്മർ ജൂനിയർ പറയുന്നത്.

അതേസമയം, താരത്തിന്റെ വാക്കുകൾ ആരാധകർക്ക് ചെറിയൊരു ആശ്വാസം നൽകുന്നുണ്ടെങ്കിലും സൂപ്പർ താരം 2026-ലെ ലോകകപ്പിൽ ബ്രസീലിന്റെ ജേഴ്സിയിൽ കളിക്കണം എന്നുതന്നെയാണ് ലോകഫുട്ബോളിലെ ഓരോ ആരാധകന്റെയും പ്രാർത്ഥന. നിലവിൽ ഈ സീസണിൽ മോശം ഫോമിൽ കളിക്കുന്ന നെയ്മർ ജൂനിയറിന്റെ പ്രകടനത്തെയും മറ്റും പറ്റി അദ്ദേഹത്തിനു നേരെ ഒരുപാട് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും താരം ഉടൻ തന്നെ മികച്ച ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷ ആരാധകർക്ക് ഉണ്ട്.

PSG സൂപ്പർ താരത്തെ പാരിസിൽ വെച്ച് ആക്രമിച്ചു , ഞെട്ടിക്കുന്ന വാർത്ത പുറത്ത്….

മെസ്സി-നെയ്മർ-എംബാപ്പെ – അവർ കളിക്കില്ല എന്ന് കരുതണമെന്ന് നീസ് ക്യാപ്റ്റൻ!!