in

മെസ്സി-നെയ്മർ-എംബാപ്പെ – അവർ കളിക്കില്ല എന്ന് കരുതണമെന്ന് നീസ് ക്യാപ്റ്റൻ!!

Messi and Mbappe in first UCL match [BRFootball/Twiter/aaveshamclub]

ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കൈലിയൻ എംബാപ്പെ എന്നിവരടങ്ങിയ പാരീസ് സെന്റ് ജെർമെയ്ൻ ആക്രമണ ത്രയത്തെ തടയാനുള്ള ഏക മാർഗം അവരിൽ ഒന്നോ രണ്ടോ പേർ കളിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുക എന്നതാണെന്ന് നീസ് ക്യാപ്റ്റൻ ഡാന്റെ . നേരത്തെ ബയേണിനൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള താരമാണ് ഡാന്റെ.

“ഒരുപക്ഷേ, അവരിൽ ഒന്നോ രണ്ടോ പേർ കളിക്കാതിരിക്കുമോ? ഒരു മാന്ത്രിക സൂത്രവുമില്ല, എല്ലാറ്റിനുമുപരിയായി നിങ്ങൾ ധൈര്യവും വ്യക്തിത്വവും കാണിക്കണമെന്ന് ഞാൻ കരുതുന്നു. അത്തരം കളിക്കാർക്കെതിരെ കളിക്കുമ്പോൾ അവരെ നേരിടാനുള്ള മികച്ച ഇച്ഛാശക്തി വേണം . അവർക്കെതിരെ, ഏകാഗ്രത പുലർത്തുകയും ഒരു ടീമായി മികച്ച ടീം വർക്കോടെ കൂടി വളരെ ടൈറ്റായി കളിക്കുകയും വേണം . അവരെപ്പോലെയുള്ള മൂവർക്കെതിരെ പ്രതിരോധിക്കുന്നതിനെ കുറിച്ച് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ശരിയായ വാക്കുകൾ ധൈര്യവും വ്യക്തിത്വവുമാണെന്ന് ഞാൻ കരുതുന്നു.”

ഈ മാസം 38 വയസ്സ് തികഞ്ഞ ബ്രസീലിയൻ ഡിഫൻഡറാണ് നീസ് ക്യാപ്റ്റനായ ഡാന്റെ , കഴിഞ്ഞ സീസണിൽ തനിക്ക് പറ്റിയ പറിക്കിനെ തുടർന്ന് നീണ്ട കാലം വിശ്രമമെടുത്ത ഡാന്റെ ആ കാലം ഒരു “പഠന അനുഭവം” ആയിരുന്നുവെന്നും , തിരിച്ചുവരാൻ ശ്രമിക്കുന്നതിനുള്ള വെല്ലുവിളി സ്വീകരിക്കുന്നത് തന്റെ കളിജീവിതത്തിന്റെ ഭാവിയെ കുറിച്ചുള്ള അനിശ്ചിതത്വത്തെ ചുറ്റിപ്പറ്റിയുള്ള നെഗറ്റീവ് ചിന്തകളെ തടയുന്നതിനുള്ള താക്കോലാണെന്നും അദ്ദേഹം പറഞ്ഞു .

കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഒരു ലീഗ് 1 മത്സരത്തിനിടെ ഡാന്റെ ഇടതു കാൽമുട്ടിനു പരിക്ക് പറ്റി , തുടർന്ന് ഒമ്പത് മാസത്തോളം കളിക്കളത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നു . പരിക്ക് പറ്റി ഒരു മാസം കഴിഞ്ഞപ്പോൾ ക്ലബ്ബുമായുള്ള കരാർ പുതുക്കുകയും തുടർന്ന് പരിക്ക് മാറി ടീമിനോപ്പം ചേർന്ന അദ്ദേഹം പരിക്കിൽ നിന്നുള്ള തിരിച്ചുവരവിന് ശേഷം ഈ സീസണിൽ ഇതിനകം 10 മത്സരങ്ങൾ നീസിനു വേണ്ടി കളിച്ചിട്ടുണ്ട് .

നിലവിൽ ഫ്രഞ്ച് ലീഗിൽ പോയന്റ് ടേബിളിൽ പിഎസ്‌ജി, ലെൻസ് എന്നിവർക്കു പിന്നിൽ മൂന്നാം സ്ഥാനത്താണ് നീസ് . കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ലീഗ് കിരീടം നേടിയ ലില്ലെ ടീമിന്റെ പരിശീലകനായിരുന്ന ക്രിസ്റ്റഫെ ഗാൾട്ടിയാർ നയിക്കുന്ന നീസ് ഡിസംബറിലാണ് പിഎസ്‌ജിയുമായി ഏറ്റുമുട്ടുന്നത്.

2022 അവസാന ലോകകപ്പാണോ? ഒടുവിൽ നെയ്മർ ഉത്തരം നൽകി!!

2 വർഷത്തിലൊരിക്കലുള്ള ലോകകപ്പിൽ കളിക്കില്ലെന്നു കോൺമെബോൾ!!