in

LOVELOVE AngryAngry

2 വർഷത്തിലൊരിക്കലുള്ള ലോകകപ്പിൽ കളിക്കില്ലെന്നു കോൺമെബോൾ!!

Messi and Neymar

രണ്ട് വർഷത്തിലൊരിക്കൽ ഫിഫ ലോകകപ്പ് നടന്നാൽ തെക്കേ അമേരിക്കൻ ടീമുകൾ ബഹിഷ്‌കരിക്കുമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകി ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ഫുട്ബോൾ സംഘടനയായ CONMEBOL ഒഫീഷ്യൽ പ്രസ്താവനയിറക്കി .

നാല് വർഷം കൂടുമ്പോൾ നിലവിലുള്ള ഫോർമാറ്റിൽ നിന്ന് വ്യത്യസ്തമായി രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനാണ് ഫിഫ ശ്രമിക്കുന്നതെന്ന റിപ്പോർട്ടുകളാണ് നേരത്തെ ഫുട്ബോൾ ലോകത്ത് ഉയർന്നുവന്നിരുന്നത് . നിലവിൽ സജീവമായി നിൽക്കുന്ന ഈയൊരു സംഭവത്തെ നിരവധി ആളുകൾ പിന്തുണക്കുകയും എതിർക്കുകയും ചെയ്തിട്ടുണ്ട്.

Messi and Neymar

രണ്ടുവർഷത്തിൽ ഒരു ലോകകപ്പെന്ന ആശയത്തെ ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയും പിന്തുണച്ചിരുന്നു. എന്നാൽ ഇതിനെതിരെ പല ഭാഗത്തു നിന്നും എതിർപ്പുകളും ഉയർന്നു വരുന്നുണ്ട്. നേരത്തെ തന്നെ യുവേഫ രണ്ടു വർഷത്തിലൊരിക്കൽ ലോകകപ്പ് എന്ന ആശയത്തെ എതിർത്ത് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ കോൺമെബോളും ഇതിനെതിരെയുള്ള തങ്ങളുടെ ഉറച്ച നിലപാട് വ്യക്തമാക്കിയതോടെ ഫിഫ കൂടുതൽ സമ്മർദ്ദത്തിൽ ആയിട്ടുണ്ട്.

രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തുന്നതിന് യഥാർത്ഥ കാരണങ്ങളോ ആനുകൂല്യങ്ങളോ അല്ലെങ്കിൽ അതിന്റെ ന്യായീകരണങ്ങളോ വ്യക്തമായി ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് CONMEBOL തങ്ങളുടെ സന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. ഇക്കാരണത്താൽ, ബ്രസീലും അർജന്റീനയുമടങ്ങുന്ന 10 ലാറ്റിൻ അമേരിക്കൻ ദേശീയ ടീമുകൾ രണ്ട് വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുകയാണെങ്കിൽ അതിൽ പങ്കെടുക്കില്ല എന്ന് തന്നെയാണ് CONMEBOL ഒഫീഷ്യൽ ആയി അറിയിച്ചിട്ടുള്ളത്.

മെസ്സി-നെയ്മർ-എംബാപ്പെ – അവർ കളിക്കില്ല എന്ന് കരുതണമെന്ന് നീസ് ക്യാപ്റ്റൻ!!

ഹാർദിക്കിനെ മുംബൈക്ക് വേണ്ട, അഹമ്മദാബാദിലോ ലക്നൗവിലോ എത്തിയേക്കും!