in

LOVELOVE LOLLOL OMGOMG CryCry AngryAngry

സാവിക്ക് മെസ്സിയുടെ സന്ദേശം…

ലയണൽ മെസ്സി ക്ലബ്ബ്‌ വിട്ടതോടെ തകർന്നടിഞ്ഞ ബാഴ്സലോണ നിലവിൽ ലാലിഗയിൽ 12 മത്സരങ്ങളിൽ നിന്ന് 4 വിജയം – 5 സമനില – 3 തോൽവിയുമായി 17 പോയന്റോടെ ഒൻപതാം സ്ഥാനത്താണ് ബാഴ്സലോണ. യുവേഫ ചാമ്പ്യൻസ് ലീഗിലാകട്ടെ 4 മത്സരങ്ങളിൽ നിന്ന് 2 വിജയം – 2 തോൽവിയുമായി 6 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. കൂടാതെ നിലവിൽ പരിക്ക് അലട്ടുന്ന താരങ്ങളുടെ ഒരു വലിയ കൂട്ടമുള്ള ബാഴ്സലോണ എന്ന ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകാൻ സാവിക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

Xavi and Messi

എഫ് സി ബാഴ്‌സലോണ ക്ലബ്ബിൽ തിരിച്ചെത്തുന്നതിന് മുന്നോടിയായി ലയണൽ മെസ്സിയിൽ നിന്ന് തനിക്ക് ഒരു “ഗുഡ് ലക്ക്” സന്ദേശം ലഭിച്ചതായി പുതിയ ബാഴ്‌സലോണ ബോസ് സാവി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ബാഴ്സലോണ സാവിയെ തങ്ങളുടെ ഹോം സ്റ്റേഡിയമായ ക്യാമ്പ് നൂവിൽ കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്.

2021-22 കാമ്പെയ്‌നിലേക്കുള്ള നിരാശാജനകമായ തുടക്കത്തിന് ശേഷം ബാഴ്സ എന്ന കപ്പൽ സ്ഥിരത കൈവരിക്കാൻ ബാഴ്‌സലോണ തങ്ങളുടെ ക്ലബ് ഇതിഹാസത്തിലേക്ക് തിരിഞ്ഞതോടെ അൽ സദ്ദിലെ കരാർ അവസാനിപ്പിച്ചതിന് ശേഷം സാവി ബാഴ്സയിലേക്ക് വിമാനം കയറി.
കഴിഞ്ഞയാഴ്ചയായിരുന്നു വളരെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ റൊണാൾഡ് കോമാനെ ക്യാമ്പ് നൗവിലെ പരിശീലക സീറ്റിൽ നിന്ന് മാറ്റിയത് .

Xavi and Messi

ഒരു കളിക്കാരനെന്ന നിലയിൽ കാറ്റലൂനിയയിൽ ട്രോഫികൾ നിറഞ്ഞ കരിയർ ആസ്വദിച്ച 41 കാരനായ സാവിക്ക്, തന്റെ മുൻ സഹതാരവും സുഹൃത്തുമായ ലയണൽ മെസ്സി തന്റെ പുതിയ സ്ഥാനത്തേക്ക് ആശംസകൾ നേർന്നിട്ടുണ്ട്. പക്ഷേ ആറ് തവണ ബാലൺ ഡി ഓർ ജേതാവായ ലയണൽ മെസ്സിയെ പരിശീലിപ്പിക്കാനുള്ള അവസരം സാവിക്ക് നഷ്‌ടമായി .

ലയണൽ മെസ്സി ക്ലബ്ബ്‌ വിട്ടതോടെ തകർന്നടിഞ്ഞ ബാഴ്സലോണ നിലവിൽ ലാലിഗയിൽ 12 മത്സരങ്ങളിൽ നിന്ന് 4 വിജയം – 5 സമനില – 3 തോൽവിയുമായി 17 പോയന്റോടെ ഒൻപതാം സ്ഥാനത്താണ് ബാഴ്സലോണ. യുവേഫ ചാമ്പ്യൻസ് ലീഗിലാകട്ടെ 4 മത്സരങ്ങളിൽ നിന്ന് 2 വിജയം – 2 തോൽവിയുമായി 6 പോയന്റോടെ രണ്ടാം സ്ഥാനത്താണ്. കൂടാതെ നിലവിൽ പരിക്ക് അലട്ടുന്ന താരങ്ങളുടെ ഒരു വലിയ കൂട്ടമുള്ള ബാഴ്സലോണ എന്ന ക്ലബ്ബിനെ മുന്നോട്ടു കൊണ്ടുപോകാൻ സാവിക്ക് കഴിയുമോ എന്ന് കാത്തിരുന്നു കാണാം.

ആരാധകർക്ക് ആശങ്ക, പോഗ്ബക്ക് സംഭവിച്ചത് ഇതാണ്…

ക്രിസ്റ്റ്യാനോ ട്രോഫികൾ നേടില്ല, പകരം ഗോളുകൾ മാത്രം നേടുമെന്ന് ക്രിസ്റ്റൽ പാലസ് മുൻ ഉടമ സൈമൺ ജോർദാൻ…