in

ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തിടുക്കമാകുന്നു:- സാവി

ബാഴ്സലോണയെ പ്രതിസന്ധികളിൽ നിന്നും കൈപിടിച്ചുയർത്താൻ അവൻ വരുന്നു, ബാഴ്സലോണ ആരാധകരുടെ ഹൃദയരാഗങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ്ബിൻറെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ അവരുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളായ സാവിക്ക് തുടക്കമാവുകയാണ്. അദ്ദേഹത്തിൻറെ വാക്കുകളുടെ തർജ്ജമ ഇതേ പ്രകാരം ആണ്.

Xavi needs six mens in Barcelona

“എനിക്ക് ബാഴ്സലോണയിലേക്ക് മടങ്ങണം. ബാഴ്സയിലേക്ക് തിരിച്ച് പോവുക എന്നത് വളരെയധികം സന്തോഷം തരുന്ന കാര്യമാണ്,അങ്ങനെ തന്നെ നടക്കും എന്ന് ഞാൻ വിശ്വസിക്കുന്നു”-സാവി

“ബാഴ്സലോണയുടെ കോച്ച് ആവുക എന്നത് ഞാൻ വളരെ ആവേശത്തോടെ നോക്കിക്കാണുന്ന ഒന്നാണ്.”

“അൽ സാദിലെ എന്റെ താരങ്ങളോട് വിടപറയുക എന്നത് വിഷമകരമായ ഒന്നായിരുന്നു. ഇനി എന്താണ് സംഭവിക്കുക എന്ന് എനിക്ക് ഉറപ്പില്ല,എന്നിരുന്നാലും എനിക്ക് ശുഭാപ്തിവിശ്വാസം ഉണ്ട്”

Xavi needs six mens in Barcelona

” ഞാൻ നേരത്തെ പറഞ്ഞത് പോലെ, ബാഴ്സയിലേക്ക് തിരികെയെത്താൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുവാണ്‌. ഞാൻ ബാഴ്സയുമായി ദിവസങ്ങൾ ആയി സംസാരിക്കുന്നുണ്ട്. പക്ഷേ ഇനിയെല്ലാം രണ്ട് ക്ലബുകൾ തമ്മിലുണ്ടാക്കുന്ന ധാരണ പോലെ ഇരിക്കും. ഞാൻ പ്രതീക്ഷയോടെ ആണ് ഇരുവരുടെയും ചർച്ചകളെ കാണുന്നത്. അൽ സാദിന് എന്റെ ആഗ്രഹം അറിയാം, കാര്യങ്ങൾ പ്രതീക്ഷിക്കുന്ന പോലെ തന്നെ നടക്കും എന്ന് തന്നെയാണ് കരുതുന്നത്”

സാവി

” ബാഴ്സയിലെ സാഹചര്യങ്ങൾ വെച്ച് ഒരു പോസിറ്റീവ് സ്പിരിറ്റ് ക്രീയേറ്റ് ചെയ്യാൻ പുതിയ കോച്ചിനു സാധിക്കണം. ഡൈനാമോ കീവിനേതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം ഞാൻ കണ്ടിരുന്നു. ബാഴ്സയുടെ ടീമിന്റെ പൊടെൻഷ്യൽ എത്രത്തോളം ഉണ്ട് എന്നതിന്റെ തെളിവ് ആ മത്സരത്തിൽ തന്നെ ഉണ്ട്”

സാവി

മെസ്സിക്കല്ല, ബാലൻ ഡി ഓർ നൽകേണ്ടത് ആർക്കെന്ന് വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം…

ഈ വർഷം ബാലൻ ഡി ഓറിനു അർഹൻ ഈ താരമാണെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം