in

LOVELOVE LOLLOL AngryAngry OMGOMG CryCry

മെസ്സിക്കല്ല, ബാലൻ ഡി ഓർ നൽകേണ്ടത് ആർക്കെന്ന് വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം…

ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡിനുള്ള വോട്ടിങ് കഴിഞ്ഞ മാസം ഒക്ടോബർ 24-ന് അവസാനിച്ചു . ഈ മാസം നവംബർ 29-ന് ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ 2021-ലെ ബാലൻ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക. അതേസമയം, 2021-ലെ ബാലൻ ഡി ഓർ ലിസ്റ്റ് ചോർന്നു എന്ന രീതിയിൽ പ്രചരിച്ച ചിത്രത്തിൽ ലെവൻഡോസ്കിയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായി കാണപ്പെട്ടത് .

Top Footaballers

ലിവർപൂളിന്റെ ഇതിഹാസതാരം പീറ്റർ ക്രൗച്ച് ഈ വർഷം ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനാരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് – ആറ് തവണ ബാലൻ ഡി ഓർ റെക്കോർഡ് ജേതാവായ ലയണൽ ലയണൽ മെസ്സി ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡിന് ഏറ്റവും അർഹനല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് . ബയേൺ മുണികിന്റെ പോളിഷ് സ്ട്രൈകർ റോബർട്ട്‌ ലെവൻഡോസ്‌കിയാണ് ഏറ്റവും അർഹൻ എന്നാണ് അദ്ദേഹം പറഞ്ഞത്

” എനിക്ക് ലയണൽ മെസ്സിക്കൊപ്പം തർക്കിക്കാൻ കഴിയില്ല , എനിക്ക് കഴിയുമോ? നമുക്ക് സത്യസന്ധത പുലർത്താം. റോബർട്ട് ലെവൻഡോസ്‌കി തന്റെ ജീവിതകാലത്ത് ഒരു ബാലൺ ഡി ഓർ നേടിയില്ലെങ്കിൽ, അത് ഒരു പരിഹാസ്യമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഈ വർഷം, ലെവൻഡോസ്‌കി നേടിയ ഗോളുകളുടെ എണ്ണം കൊണ്ട് ഞാൻ കരുതുന്നു അദ്ദേഹത്തിന് ബാലൻ ഡി ഓർ ലഭിക്കുമെന്ന്, “

balan de or

” അദ്ദേഹത്തിന് ഇപ്പോൾ 22 ഗോളുകൾ ഇതിനകം ഈ പുതിയ സീസണിൽ ലഭിച്ചു ഇപ്പോൾ നമ്മൾ ഒക്ടോബറിലാണ് – എനിക്ക് മേയിൽ പോലും 22 ഗോളുകൾ ലഭിച്ചിട്ടില്ല . ഇതൊരു പ്രത്യേകതയാണ് , ഒരു പ്രത്യേക കളിക്കാരനുമാണ് അദ്ദേഹം . റൊണാൾഡോയും മെസ്സിയും എല്ലായ്‌പ്പോഴും ഈ അവാർഡിൽ ഉള്ളവരാണ്. എന്നാൽ റോബർട്ട് ലെവൻഡോവ്‌സ്‌കിയാകട്ടെ , ഈ വർഷം ബാലൻ ഡി ഓർ അവാർഡ് നേടാനുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയമാണിത്. “
– ബിടി സ്‌പോർട്ടിനോട്‌ സംസാരിക്കുമ്പോൾ പീറ്റർ ക്രൗച്ച് പറഞ്ഞു.

എന്തായാലും ഈ വർഷത്തെ ബാലൻ ഡി ഓർ അവാർഡിനുള്ള വോട്ടിങ് കഴിഞ്ഞ മാസം ഒക്ടോബർ 24-ന് അവസാനിച്ചു . ഈ മാസം നവംബർ 29-ന് ഫ്രാൻസിലെ പാരിസിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ 2021-ലെ ബാലൻ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കുക. അതേസമയം, 2021-ലെ ബാലൻ ഡി ഓർ ലിസ്റ്റ് ചോർന്നു എന്ന രീതിയിൽ പ്രചരിച്ച ചിത്രത്തിൽ ലെവൻഡോസ്കി തന്നെയാണ് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാര ജേതാവായി കാണപ്പെട്ടത് .

അവനിലെ അഹങ്കാരി നമ്മുടെ അഹങ്കാരമായി മാറിയപ്പോൾ…

ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ തിടുക്കമാകുന്നു:- സാവി