in

LOVELOVE

അവനിലെ അഹങ്കാരി നമ്മുടെ അഹങ്കാരമായി മാറിയപ്പോൾ…

വർഷം കൃത്യമായി ഓർമയില്ല. അന്ന് ഒരു ക്രിസ്മസ് തലേന്നായിരുന്നു. വീട്ടുകാർ ആഘോഷങ്ങൾക്ക് വേണ്ടി ഉള്ള തയ്യാറെടുപ്പിലായിരുന്നു.പക്ഷെ ഞാൻ ടി വി ക്ക് മുന്നിൽ ഇന്ത്യ ശ്രീലങ്ക ഏകദിന മത്സരം ആവേശത്തോടെ കാണുകയായിരുന്നു.ഈഡൻ ഗാർഡൻസിലെ തണുപ്പുള്ള രാത്രിയിൽ ലങ്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം ഗംഭീർ ന്റെ ചുമലിലേറി ഇന്ത്യ മറികടന്നപ്പോൾ മറു വശത്തു സെഞ്ച്വറി നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച പയ്യൻ ക്രിക്കറ്റ്‌ ഭരിക്കാൻ വന്ന രാജാവാണെന്ന് ഒരു ക്രിക്കറ്റ്‌ പ്രേമിയും അറിഞ്ഞിരുന്നില്ല.പറഞ്ഞു വരുന്നത് അവനെ പറ്റിത്തന്നെയാണ് സാക്ഷാൽ വിരാട് കോഹ്ലി!

Virat Kohli

1988 നവംബർ 5 ന് ന്യൂ ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.കൈഫും യുവരാജും ഇന്ത്യയിലേക്ക് എത്തിച്ച ജൂനിയർ ലോകകപ്പ് ഭാരത മണ്ണിൽ നിന്ന് അകന്നു നിന്ന കാലത്ത് ഒരിക്കൽ കൂടി 2008 ൽ അണ്ടർ -19 ലോകകപ്പ് ഇന്ത്യൻ ട്രോഫി ക്യാബിനറ്റിലേക്ക് എത്തിച്ചു കൊണ്ട് അദ്ദേഹം ദേശിയ ശ്രദ്ധ നേടിയത്. ഒരു ബാറ്റിംഗ് ഓൾ റൗണ്ടർ എന്ന നിലയിൽ തന്റെ കരിയർ ആരംഭിച്ച വിരാടിന് ഇന്ത്യൻ ഏകദിന ടീമിലേക്കുള്ള ആദ്യ വിളി എത്തുന്നത് 2008 ൽ ശ്രീ ലങ്കക്ക് എതിരെയായിരുന്നു. തുടർന്ന് അങ്ങോട്ട് സ്ഥിരതയാർന്ന പ്രകടനം കൊണ്ട് അദ്ദേഹം തന്റെ സ്ഥാനം ഇന്ത്യൻ ടീമിൽ സുരക്ഷിതമാക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.

ഓസ്ട്രേലിയക്കെതിരെ വിശാഖപട്ടണത്ത് വെച്ച് നേടിയ 118 റൺസ് കരിയറിലെ വഴി തിരിവായി.2010 ൽ t20 ടീമിലേക്കും 2011 ൽ ടെസ്റ്റ് ടീമിലേക്കുമുള്ള വാതിൽ തുറക്കപ്പെട്ടു.ഈ കാലയളവിൽ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് തന്നെ അദ്ദേഹം ഏകദിന ക്രിക്കറ്റിലെ മികച്ച യുവ ബാറ്റസ്മാൻമാരിൽ ഒരാളായി മാറുകയുണ്ടായി. എങ്കിലും കളികളത്തിൽ അയാൾ കാണിച്ചു വന്നിരുന്ന അക്രമണ സ്വഭാവം അയാളെ ആരാധകർക്ക് മുന്നിൽ ഒരു അഹങ്കാരിയായി മാറ്റി.

വർഷങ്ങൾ കടന്നു പോയി.. അയാൾ ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ സ്റ്റാർ പദവിയിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചു കഴിഞ്ഞു. ഐ പി ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഐക്കൺ താരമായി ആ അഹങ്കാരി മാറി കഴിഞ്ഞു.2011 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. ലോകകപിന്റെ ഉദ്ഘാടന മത്സരത്തിൽ സേവാഗിന്റെ ഒപ്പം ബംഗ്ലാ ബോളർമാരെ തച്ചുടച്ച സെഞ്ച്വറി നേടി കൊണ്ട് തന്റെ ലോകകപ്പ് അരങ്ങേറ്റം അറിയിച്ചു.മുൻനിര തകർന്നപ്പോൾ വിൻഡിസിന് എതിരെ യുവിക്ക് ഒപ്പം നേടിയ ഫിഫ്റ്റിയും ഫൈനലിലെ സമ്മർദ്ദത്തിൽ ഗംഭീറിന് ഒപ്പം നേടിയ 50 റൺസ് കൂട്ടുകെട്ടും ഇന്ത്യൻ വിജയത്തിലെ നിർണായക സംഭാവനകളായിരുന്നു.

2012 ൽ 36 ഓവറിൽ ലങ്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ മറികടന്നപോൾ 133 റൺസ്. അതും 96 പന്തിൽ നേടി കൊണ്ട് പുറത്തകാതെ നിന്ന കോഹ്ലി യുടെ ഇന്നിങ്സ് എങ്ങനെ മറക്കാൻ കഴിയും. മലിംഗ യുടെ ഓരോ യോർക്കർകളും ഫ്ലിക്ക് ചെയ്തു ഗാലറിയിൽ എത്തിച്ച വിരാടിനെ എങ്ങനെ മറക്കാൻ കഴിയും.അതെ വർഷം തന്നെ പാകിസ്ഥാൻ മുന്നോട്ട് വെച്ച് 300 ന് മുകളിൽ ഒള്ള വിജയലക്ഷ്യം ആദ്യത്തെ പന്തിൽ തന്നെ വിക്കറ്റ് നഷ്ടപെട്ടപ്പോൾ ക്രിക്കറ്റിന്റെ ദൈവത്തിന് ഒപ്പം നേടിയ കൂട്ടുകെട്ടും 183 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച ഇന്നിങ്സും ക്രിക്കറ്റ്‌ ലോകത്തെ ഭരിക്കാനുള്ള രാജാവായി അദ്ദേഹത്തെ വാഴാൻ പ്രാപ്തനാക്കുകയായിരുന്നു . ഇതിനിടയിൽ വന്ന t20 ലോകകപ്പിലും ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടി കൊണ്ട് കുട്ടി ക്രിക്കറ്റും തനിക് വഴങ്ങും എന്ന് അയാൾ തെളിയിച്ചു.തുടർന്ന് വന്ന ഐ പി ൽ സീസണിൽ ബാംഗ്ലൂർ തങ്ങളുടെ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചു.

2013 ചാമ്പ്യൻസ് ട്രോഫി.ധവാൻ ആളികത്തിയ ടൂർണമെറ്റിൽ കോഹ്ലിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യണ്ടേതിയിലായിരുന്നു. എങ്കിലും ഫൈനലിൽ ടൂർണ്ണമെന്റിൽ ഉടനീളം തകർപ്പൻ തുടക്കം നൽകാറുള്ള രോഹിത്തിനും ധവാനും ആദ്യമായി പിഴക്കുന്നു . ഒടുവിൽ ജഡേജയെ കൂട്ടിപിടിച്ചു ഇന്ത്യയെ പൊരുതാൻ ഒള്ള സ്കോറിലേക്ക് എത്തിച്ചത് അദ്ദേഹം തന്നെയായിരുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു മൂന്നു ഐ സി സി ടൂർണമെന്റുകൾ വിജയിച്ച ക്യാപ്റ്റനായി ധോണി മാറിയപ്പോൾ കോഹ്ലി യുടെ ആഹ്ലാദ നൃത്തം കണ്ട് ഓരോ ക്രിക്കറ്റ്‌ പ്രേമിയും ചോദിച്ചു കാണണം ഇവൻ എന്താ ഭ്രാന്ത് ആണോ എന്ന്.!

Kohli in T20 wc

ഐ പി ൽ ന്റെ ഇടയിൽ ഗംഭീറുമായി കോർത്ത കോഹ്ലിയെ ഒന്ന് കൂടി ക്രിക്കറ്റ്‌ ലോകം വിളിച്ചു ഇവൻ അഹങ്കാരി തന്നെയാണ് എന്ന്. പക്ഷെ അവൻ ഒരു അഹങ്കാരി ആണെന്ന് എന്നതിൽ നിന്ന് അവൻ ഉണ്ടലോ എന്ന അഹങ്കാരത്തിലേക്ക് ഇന്ത്യൻ ആരാധകരെ കൊണ്ട് പറയിപ്പിക്കാൻ അധിക നാൾ ഒന്നും വേണ്ടി വന്നില്ല

2013 ലെ ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം, വേദി ജയ്പൂർ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 359. ജോഹന്നാസ്ബർഗിലെ ഫൈനലിൽ ഓസ്ട്രേലിയ നേടിയ അതെ 359. പക്ഷെ ഇത്തവണ ഇന്ത്യ കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. രോഹിത് ധവാനും അതിഗംഭീരമായി തുടങ്ങി.95 റൺസിൽ ധവാൻ മടങ്ങിയപ്പോൾ ക്രീസിലേക്ക് എത്തിയ കോഹ്ലി 52 പന്തിൽ സെഞ്ച്വറി തികച്ചുകൊണ്ട് ഇന്ത്യയെ 42 ഓവറിൽ 359 റൺസ് എന്നാ വിജയലക്ഷ്യം മറികടത്തി. വാണ്ടറേഴ്സ് പോലെ 434 പിറന്നാലും ഇന്ത്യൻ ടീമിന് ജയിക്കാൻ സാധിക്കും എന്ന പ്രതീതി അഹങ്കാരിയായ കോഹ്ലി ഓരോ ഇന്ത്യക്കാരനും നൽകി തുടങ്ങി.കാലം മുൻപോട്ട് സഞ്ചരിച്ചു.

ഒടുവിൽ മഹി ടെസ്റ്റിൽ നിന്ന് വിരമിച്ചപ്പോൾ ടെസ്റ്റ്‌ ക്യാപ്റ്റനായി കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്ന് അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ട് വന്നത്… (തുടരും)

“റഫറിക്ക് നെയ്മറുടെ ഓട്ടോഗ്രാഫ് വേണമായിരുന്നു”- ലീപ്സിഗ് കോച്ച്…

മെസ്സിക്കല്ല, ബാലൻ ഡി ഓർ നൽകേണ്ടത് ആർക്കെന്ന് വെളിപ്പെടുത്തി ലിവർപൂൾ ഇതിഹാസം…