in ,

LOVELOVE

യൂസി മാജിക്‌ തുടരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ.12 പോയിന്റുള്ള രാജസ്ഥാൻ നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.യൂസന്ദ്ര ചാഹാലിന്റെ ബൗളിംഗ് മികവിലാണ് രാജസ്ഥാന്റെ തേരോട്ടം.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസ് മത്സരത്തിൽ സ്ഥിതി മറ്റൊന്നുമായിരുന്നില്ല. പഞ്ചാബിന്റെ കൂറ്റൻ ഷോട്ടുകൾക്ക് ചാഹാൽ മാത്രമായിരുന്നു മറുപടി.മത്സരത്തിൽ ചാഹാൽ മൂന്നു വിക്കറ്റ് സ്വന്തമാക്കി.

ഈ സീസണിൽ ചാഹാൽ ഇത് വരെ 22 വിക്കറ്റ് സ്വന്തമാക്കി. ഒപ്പം ഒരുപിടി മികച്ച റെക്കോർഡുകളും.ആ റെക്കോർഡുകൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

നാല് വിത്യസതാ സീസണുകളിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ 20+ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമെന്നതാണ് ആദ്യത്തെ നേട്ടം.2015,2016,2020,2022 സീസണുകളിലാണ് ചാഹാൽ 20 വിക്കറ്റ് സ്വന്തമാക്കിയത്.ഇതിന് മുമ്പ് ശ്രീലങ്കൻ ഇതിഹാസ താരം ലസിത് മലിംഗ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

2011,2012,2013,2015 എന്നീ സീസണുകളിലാണ് മലിംഗ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യൻ താരമാണ് ചാഹാൽ. കൂടാതെ നേട്ടത്തിൽ എത്തുന്ന ആദ്യത്തെ സ്പിന്നറും അദ്ദേഹം തന്നെയാണ്.

സഞ്ജുവിന്റെ രാജസ്ഥാൻ ഇന്ന് നിർണായകം…

എ ടി കെ യിൽ നിന്ന് മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്..