in , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

എ ടി കെ യിൽ നിന്ന് മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്..

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയിരുന്നു.2025 വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കരാർ നീട്ടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് നേരത്തെ എ ടി കെ യുടെ പ്രിതം കോട്ടലിലും താല്പര്യം കാണിച്ചിരുന്നു.

ഓരോ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും എന്നും ആവേശത്തോടെ കാത്തിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ഏതെങ്കിലും താരമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ് . ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിനെ പറ്റിയുള്ള ഒരു ട്രാൻസ്ഫർ റൂമറാണ് പുറത്ത് വന്നിരിക്കുക്കയാണ്.ബദ്ധവൈരികളായ എ ടി കെ മോഹൻ ബഗാനിൽ നിന്ന് സൂപ്പർ താരത്തെ റാഞ്ചൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി റിപ്പോർട്ടുകൾ.

ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു എ ടി കെ മോഹൻ ബഗാന്റെ പ്രഭിർ ദാസിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരിക്കുന്നത് . നിലവിൽ എ ടി കെ യിൽ കളിക്കുന്ന പ്രഭിർ ദാസിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരിക്കുന്നത്.14.58 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.

28 വയസുള്ള ഈ പ്രതിരോധ നിര താരം കഴിഞ്ഞ സീസണിൽ എ ടി കെ ക്ക്‌ വേണ്ടി 17 മത്സരങ്ങളിൽ ബൂട്ട് കെട്ടി .ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് എന്നീ പൊസിഷൻകളിൽ കളിക്കാൻ കഴിയുന്ന താരമാണ് അദ്ദേഹം.മോഹൻ ബഗാനിൽ നിന്നാണ് താരം എ ടി കെയിലേക്ക് എത്തിയത്.

2020 ഓഗസ്റ്റ് 1 ന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് താരം എ ടി കെയിലേക്കെത്തിയത്.എ ടി കെ മോഹൻ ബഗാൻ വേണ്ടി 41 മത്സരങ്ങളിൽ നിന്ന് ഒരു അസ്സിസ്റ്ററ്റ് അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിച്ച മത്സരത്തിൽ റെഡ് കാർഡ് സ്വന്തമാക്കിയ താരമാണ് അദ്ദേഹം.

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിയിരുന്നു.2025 വരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് കരാർ നീട്ടിയിരുന്നു.ബ്ലാസ്റ്റേഴ്‌സ് നേരത്തെ എ ടി കെ യുടെ പ്രിതം കോട്ടലിലും താല്പര്യം കാണിച്ചിരുന്നു.

യൂസി മാജിക്‌ തുടരുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല..