in , , ,

LOLLOL LOVELOVE CryCry

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ടോപ് ഫോർ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല..

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്നു പോയി കൊണ്ടിരിക്കുന്നത്. സീസണിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചു യൂറോപ്യൻ ലീഗ് യോഗ്യത നേടി സീസൺ അവസാനിപ്പിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം.പക്ഷെ ഇപ്പോഴും യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല എന്നതാണ് വാസ്തവം.

Ragnuick vs United

ആർസേനൽ ടോട്ടെന്ഹാം ടീമുകളുടെ മത്സരം ഫലത്തെ ആശ്രയിച്ചിരിക്കും യുണൈറ്റഡിന്റെ പ്രതീക്ഷകൾ. ആദ്യം യുണൈറ്റഡ് സീസണിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിക്കുകയാണ് വേണ്ടത്. ഇന്ന് രാത്രി 10 മണിക്ക് ബ്രൈറ്റണും മെയ് 22 ന്ന് ക്രിസ്റ്റൽ പാലസുമാണ് യുണൈറ്റഡിന്റെ എതിരാളികൾ.ഈ രണ്ട് മത്സരങ്ങൾ ജയിച്ചാൽ യുണൈറ്റഡിന് 64 പോയിന്റാകും.

ആർസേനലിന് ഇനി നാല് കളികളാണ് സീസണിൽ ബാക്കിയുള്ളത്.ലീഡ്‌സ് യുണൈറ്റഡ്, ടോട്ടൻഹാം ഹോട്ട്സ്പർ, ന്യൂ കാസിൽ യുണൈറ്റഡ്, എവർട്ടൻ എന്നീ ടീമുകളാണ് അർസേനലിന്റെ എതിരാളികൾ. ഇതിൽ ടോട്ടെന്ഹാമിന് എതിരെയുള്ള മത്സരം സമനിലയാവുകയും ബാക്കി മൂന്നു മത്സരങ്ങൾ ആർസേനൽ തോൽക്കുകയും വേണം.അങ്ങനെ സംഭവിച്ചാൽ ആർസേനലിന് 64 പോയിന്റാകും. ഈ ഒരു സാഹചര്യത്തിൽ മികച്ച ഗോൾ ഡിഫറൻസുള്ള ടീം ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടും.

ഇനി ടോട്ടൻഹാമിന്റെ കാര്യത്തിലേക്ക് വരാം. ടോട്ടൻഹാമിനും ഇനി നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്.ആർസേനൽ, ലിവർപൂൾ, ബർണലി, നോർവിച് എന്നിവരാണ് ഈ നാല് ടീമുകൾ.ഇതിൽ ആർസേനലിനെതിരെ ടോട്ടേനഹാം സമനില പിടിക്കുകയും ബാക്കി മൂന്നു മത്സരങ്ങൾ തോൽക്കുകയും വേണം.അങ്ങനെ സംഭവിച്ചാൽ ടോട്ടെനഹാമിന് 62 പോയിന്റ് മാത്രമേ നേടാൻ സാധിക്കു.

മുകളിൽ പറഞ്ഞത് പോലെ സംഭവിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കേണ്ടതുണ്ട്.അടുത്ത രണ്ട് മത്സരങ്ങൾ വിജയിച്ചു യൂറോപ്പ ലീഗിന് യോഗ്യത നേടുക എന്നത് മാത്രമാണ് ഇപ്പോൾ യുണൈറ്റഡിന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. എന്തായാലും ആരാധകർ പ്രതീക്ഷയിൽ തന്നെയാണ്.

എ ടി കെ യിൽ നിന്ന് മറ്റൊരു സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്..

ഇതിലും വലിയ പ്രതിസന്ധികൾ തരണം ചെയ്താണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് വളർന്നത്, അവർ തിരിച്ചു വരിക തന്നെ ചെയ്യും…