ലേലത്തിൽ ലക്നൗ സൂപ്പർജിയന്റ്സ് സ്വന്തമാക്കിയ ഇംഗ്ലീഷ് താരം മാർക്ക് വുഡിന് പകരം സിംബാവെ താരം മുസർഭാനി ലക്നൗ ഫ്രഞ്ചസിക്കൊപ്പം ചേർന്നേക്കും. മാര്‍ക്ക് വുഡിന് പകരം ടാസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കുവാന്‍ ലക്നൗ ശ്രമിച്ചിരുന്നുവെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടാസ്കിന് അനുമതി നല്‍കിയിരുന്നില്ല.
താരത്തിന്റെ പരിക്ക് കണക്കിലെടുത്താണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ടസ്കിന് ഐപിഎല്ലിന് അനുവാദം നൽകാത്തത്. മാർക്ക് വുഡും പരിക്ക് കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്.
ഇതോടെയാണ് സിംബാവേ താരം ബ്ലെസ്സിംഗ് മുസറബാനിയെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ടീമിലെത്തിച്ചത്. നെറ്റ് ബൗളറായിട്ടാണോ അതോ പകരക്കാരന്‍ താരമായാണോ ഈ നീക്കം എന്നത് വ്യക്തമല്ല.
ഏതായാലും നെറ്റ് ബൌളിംഗിൽ താരം മികച്ച പ്രകടനം കാഴ്ച വെച്ചാൽ താരത്തിന് മെയിൻ സ്‌ക്വാഡിലേക്ക് ഇടം ലഭിച്ചേക്കും.
ആധുനിക സിംബാവെ ക്രിക്കറ്റ് ടീമിലെ മികച്ച താരമാണ് മുസർഭാനി. ഐപിഎൽ കളിക്കണമെന്ന ആഗ്രഹം താരം നേരത്തെ പ്രകടിപ്പിച്ചിരുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ലീഗുകളിൽ കളിച്ച താരമാണ് മുസർഭാനി.എട്ട് വര്‍ഷത്തിൽ ആദ്യമായി ഐപിഎലിന്റെ ഭാഗമാകുന്ന സിംബാബ്‍വേ താരമായി ഇതോടെ മുസർഭാനി മാറും.