in

LOVELOVE

സ്റ്റമ്പ് എറിഞ്ഞൊടിച്ചു നടരാജന്റെ മാരക തിരിച്ചുവരവ്, വീഡിയോ കാണാം

അവന്‍ നിങ്ങളുടെ കാല്‍ വിരലുകള്‍ തകര്‍ക്കില്ല, സ്റ്റംപ് എറിഞ്ഞ് മുറിക്കും- എന്ന കുറിപ്പോടെയാണ് സണ്‍റൈസേഴ്സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

IPL തുടങ്ങാൻ പോകുന്ന വേളയിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നെറ്റ്സില്‍ പരിശീലിക്കുന്ന നടരാജന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്. നടരാജന്‍ നെറ്റ്സില്‍ പന്തെറിയുന്നതാണ് വീഡിയോയില്‍.

ഒറ്റ സ്റ്റംപ് വച്ച് അതില്‍ ലക്ഷ്യമിട്ടാണ് നടരാജന്‍ ഇവിടെ പന്തെറിയുന്നത്. രണ്ട് ഷൂ വച്ച് അതിന് പിന്നില്‍ ഒറ്റ സ്റ്റംപ് വച്ചാണ് താരത്തിന്റെ പരിശീലനം. പന്തെറിഞ്ഞ് ആ ഒറ്റ സ്റ്റംപ് തന്റെ മാരക പേസില്‍ നടരാജന്‍ എറിഞ്ഞ് മുറിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.


അവന്‍ നിങ്ങളുടെ കാല്‍ വിരലുകള്‍ തകര്‍ക്കില്ല, സ്റ്റംപ് എറിഞ്ഞ് മുറിക്കും- എന്ന കുറിപ്പോടെയാണ് സണ്‍റൈസേഴ്സ് ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.

2017ലാണ് തമിഴ്നാട് താരമായ നടരാജന്‍ ഐപിഎല്ലില്‍ അരങ്ങേറുന്നത്. 24 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ മാസം 29ന് രാജസ്ഥാന്‍ റോയല്‍സുമായാണ് സണ്‍റൈസേഴ്സിന്റെ ആദ്യ പോരാട്ടം.

അറബി ലീഗ് കളിക്കാൻ പോയവൻ ഇന്ന് കാറ്റലോനിയ ജനതയുടെ അഹങ്കാരമായി മാറിയിരിക്കുന്നു.

8 വർഷത്തിന് ശേഷം സിംബാവെ താരം ഐപിഎല്ലിലേക്ക്