ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിലേക്കുള്ള പ്രീ-സീസൺ തയ്യാറെടുപ്പുകൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകന്മാരും കൊച്ചിയിലെത്തി തുടങ്ങി.
ഹെർമൻ ജോത് സിങ് ഖബ്ര, പ്രശാന്ത്, വിദേശ താരവും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് കൂടിയായ ഇവാൻ കലിയുഷ്നി- അദ്ദേഹത്തിന്റെ ഫാമിലിയുമാണ് ഇന്ന് കൊച്ചിയിലെത്തിയത്. കൂടാതെ ഗോൾ കീപ്പിങ് പരിശീലകനായ സ്ലാവൻ, മുഖ്യ പരിശീലകൻ ഇവാൻ വുകാമാനോവിച് എന്നിവരാണ് കൊച്ചിയിലെത്തിയത്.
വിമാനത്താവളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾക്കും പരിശീലകർക്കും മികച്ച വരവേൽപ്പാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നൽകിയത്. മുഖ്യ പരിശീലകനായ ഇവാൻ വുകോമാനോവിച്ചിന് ആരാധകർ നൽകിയ ഉജ്ജ്വല വരവേൽപ്പിനൊപ്പം, ഇവാൻ ആശാൻ ആരാധകർക്കൊപ്പം നൃത്തം ചെയ്ത് ആസ്വദിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ മാസം പകുതിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ മത്സരങ്ങൾ ആരംഭിക്കും. ഇത്തവണ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) യിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകൾ. UAE യിലെ ടീമുകളുമായും കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസൺ മത്സരങ്ങൾ കളിക്കും.