in

പിറന്നത് 187 ഗോളുകൾ ഗോളുകൾ; അതും ഒരു പ്രഫഷണൽ മത്സരത്തിൽ; അമ്പരന്ന് ഫുട്ബോൾ ലോകം

ഗൾഫ് എഫ്.സിയും കോക്വിമ ലെബനോനും തമ്മിലുള്ള മത്സരത്തിൽ ഗൾഫ് ടീം ജയിച്ചത് 91-1 എന്ന സ്കോറിനായിരുന്നു. മറ്റൊരു മത്സരത്തിൽ കഹുൻല റേഞ്ചേഴ്സ് ഏകപക്ഷീയമായ 95 ഗോളുകൾക്ക് ലുംബേബു യുനൈറ്റഡിനെതിരെയും ജയം സ്വന്തമാക്കി. ഫസ്റ്റ് ഡിവിഷനിലെത്തുന്ന ടീമിനെ നിർണയിക്കാൻ ഗോൾ ശരാശരി പരിഗണിക്കുമെന്ന അവസ്ഥയിലാണ് ഗോൾ മഴ പെയ്ത മത്സര റിസൾട്ട് പുറത്ത് വന്നത്.

പശ്ചിമാഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ലോകഫുട്ബോളിനെ ഞെട്ടിപ്പിച്ച മത്സരങ്ങൾ നടക്കുകയുണ്ടായി. രാജ്യത്തിലെ ഫസ്റ്റ് ഡിവിഷൻ ലീഗിലേക്ക് സ്ഥാനക്കയറ്റം തേടിയെത്തുന്ന ടീമുകളെ നിർണയിക്കുന്ന രണ്ട് ലീഗ് മത്സരങ്ങളുടെ ഫലമാണ് ഫുട്ബാൾ ലോകത്തെ ഞെട്ടിച്ചത്. രണ്ട മത്സരങ്ങളിൽ നിന്നുമായി പിറന്നത് 187 ഗോളുകളാണ്.

ഗൾഫ് എഫ്.സിയും കോക്വിമ ലെബനോനും തമ്മിലുള്ള മത്സരത്തിൽ ഗൾഫ് ടീം ജയിച്ചത് 91-1 എന്ന സ്കോറിനായിരുന്നു. മറ്റൊരു മത്സരത്തിൽ കഹുൻല റേഞ്ചേഴ്സ് ഏകപക്ഷീയമായ 95 ഗോളുകൾക്ക് ലുംബേബു യുനൈറ്റഡിനെതിരെയും ജയം സ്വന്തമാക്കി.

മത്സരത്തിന് മുമ്പ് ഗൾഫ് എഫ്.സിക്കും കഹുൻല റേഞ്ചേഴ്സിനും തുല്യ പോയന്റാണ് ഉണ്ടായിരുന്നത്. ഫസ്റ്റ് ഡിവിഷനിലെത്തുന്ന ടീമിനെ നിർണയിക്കാൻ ഗോൾ ശരാശരി പരിഗണിക്കുമെന്ന അവസ്ഥയിലാണ് ഗോൾ മഴ പെയ്ത മത്സര റിസൾട്ട് പുറത്ത് വന്നത്.

ഗൾഫ് എഫ്സിയുടെ മൽസരത്തിൽ ഇടവേളക്ക് പിരിയുമ്പോൾ ഗൾഫ് 7-1നാണ് ലീഡ് ചെയ്തിരുന്നത്. കഹുൻലയാകട്ടെ 2-0ത്തിന് മുന്നിലായിരുന്നു. ഇതിന് ശേഷമാണ് ‘ഗോൾമഴ’ ​പെയ്തത്. എതിർടീമിന് ഗോളടിക്കാൻ മനപ്പൂർവം തങ്ങളുടെ ഗോൾമുഖം തുറന്നിട്ടുകൊടുക്കുകയായിരുന്നു തോറ്റ രണ്ടു ടീമുകളും.

മത്സരത്തിൽ പ്രതിഷേധിച്ച് റഫറിമാരിൽ ഒരാൾ മൈതാനത്തുനിന്ന് കയറിപ്പോയതായും റിപ്പോർട്ടുകളുണ്ട്. രണ്ടു മത്സരങ്ങളുടെയും ഫലം സംശയാസ്പദമായതിനാൽ ഇതേക്കുറിച്ച് അന്വേഷണത്തിന് സിയറ ലിയോൺ ഫുട്ബാൾ അസോസിയേഷൻ ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്ക് കർ​ശന ശിക്ഷ നൽകുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

അവസാന നിമിഷത്തിൽ വമ്പൻ നീക്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ പരിശീലന ക്യാമ്പ് യൂ. എ. ഈയിലെന്ന് വിലയിരുത്തലുകൾ..