in

LOVELOVE LOLLOL

അവസാന നിമിഷത്തിൽ വമ്പൻ നീക്കത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

മറ്റു ക്ലബ്ബുകൾ വിദേശതാരങ്ങളുടെ സൈനിങ്ങുകൾ പൂർത്തീകരിക്കുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച്, ജോർജേ പേരെയേറേ ഡയസ് എന്നീ 3 വിദേശ താരങ്ങളുടെ കാര്യം മാത്രമേ ഇത് വരെ ഉറപ്പിക്കാനായിട്ടുള്ളു. ഇനി ഒരു ഏഷ്യൻ താരമടക്കം 3 വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കേണ്ടതുണ്ട്.

അടുത്ത സീസണ് മുന്നോടിയായി മറ്റു ക്ലബുകളൊക്കെ തയാറായി നിൽക്കുമ്പോഴും ട്രാൻസ്ഫർ വിപണിയിൽ മെല്ലെപ്പോക്ക് സമീപനമാണ് ബ്ലാസ്റ്റേഴ്സിന്റെത്. മറ്റു ക്ലബ്ബുകൾ വിദേശതാരങ്ങളുടെ സൈനിങ്ങുകൾ പൂർത്തീകരിക്കുമ്പോഴും ബ്ലാസ്റ്റേഴ്സിന്റെ വിദേശതാരങ്ങളുടെ കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.

അഡ്രിയാൻ ലൂണ, മാർകോ ലെസ്‌കോവിച്ച്, ജോർജേ പേരെയേറേ ഡയസ് എന്നീ 3 വിദേശ താരങ്ങളുടെ കാര്യം മാത്രമേ ഇത് വരെ ഉറപ്പിക്കാനായിട്ടുള്ളു. ഇനി ഒരു ഏഷ്യൻ താരമടക്കം 3 വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്സിന് ടീമിലെത്തിക്കേണ്ടതുണ്ട്.

ടീം വിട്ട അൽവാരോയ്ക്ക് പകരക്കാരനെ ഇത് വരെ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല. പോർച്ചുഗീസ് താരം റാഫ ലോപസ് വരുമെന്ന് വാർത്തകൾ പരന്നെങ്കിലും താരം ഇപ്പോൾ സൈപ്രസ് ക്ലബായ എഇകെ ലാർനാക്ക ക്ലബ്ബിൽ ജോയിൻ ചെയ്തതോടെ ആ അഭ്യൂഹവും അവസാനിച്ചു.

അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതിനാൽ ബ്ലാസ്റ്റേഴ്സിന് ഇനി താരങ്ങളെ ടീമിലെത്തിക്കുന്നതിൽ വളരെ കുറച്ച് സമയമേ ഉള്ളു. അതിനാൽ തന്നെ അവസാന നിമിഷങ്ങളിൽ വമ്പൻ നീക്കങ്ങൾ നടത്തി മികച്ച വിദേശതാരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.

അവസാന നിമിഷങ്ങളിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. സ്പോർട്ടിങ് ഡയറക്റ്റർ കരോലിസ് സ്കിങ്കിസിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ

ലോപ്പസിന്റെ കാര്യത്തിൽ ഒടുവിൽ തീരുമാനമായി..

പിറന്നത് 187 ഗോളുകൾ ഗോളുകൾ; അതും ഒരു പ്രഫഷണൽ മത്സരത്തിൽ; അമ്പരന്ന് ഫുട്ബോൾ ലോകം