in

OMGOMG

ഫെർഗിയുടെ പ്രിയപ്പെട്ട രണ്ട് ചെകുത്താന്മാർ ഇല്ലാത്ത അക്കാഡമി കുട്ടികൾ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച യുണൈറ്റഡ് ഇലവൻ…

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമി . അക്കാഡമി നിലവിൽ വന്ന അന്ന് മുതൽ ഒരു താരം എങ്കിലും അക്കാഡമിയിൽ നിന്ന് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം അക്കാഡമിയിലെ ഒരു പ്രൊജക്റ്റിന്റെ ഭാഗമായി അണ്ടർ -15,അണ്ടർ -16 ടീമുകൾ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പതിനൊന്നു കളിക്കാരെ തിരെഞ്ഞെടുകുകയുണ്ടായി

Rono and Fergi

മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാഡമി . അക്കാഡമി നിലവിൽ വന്ന അന്ന് മുതൽ ഒരു താരം എങ്കിലും അക്കാഡമിയിൽ നിന്ന് യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസം അക്കാഡമിയിലെ ഒരു പ്രൊജക്റ്റിന്റെ ഭാഗമായി അണ്ടർ -15,അണ്ടർ -16 ടീമുകൾ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച പതിനൊന്നു കളിക്കാരെ തിരെഞ്ഞെടുകുകയുണ്ടായി.

പക്ഷെ ഈ പതിനൊന്നു പേരെയും തിരെഞ്ഞെടുക്കുന്നതിന് രണ്ട് നിയമങ്ങൾ ഉണ്ടായിരുന്നു. ആദ്യം ആ നിയമങ്ങളിലേക്കും പിന്നെ അക്കാഡമിയിലെ കുട്ടികൾ തിരെഞ്ഞെടുത്ത താരങ്ങളിലേക്കും നമുക്ക് ഒന്ന് കണ്ണോടിക്കാം.
‌ഓരോ രാജ്യത്തിൽ നിന്നും ഒരു താരത്തെ
മാത്രമെ തിരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു.
‌എല്ലാം ഭൂഖണ്ഡത്തിൽ നിന്നും ഒരു താരം എങ്കിലും ടീമിൽ ഉണ്ടാവുകയും ചെയ്യണം.
മുകളിൽ പറഞ്ഞിരിക്കുന്നതാണ് ടീം തിരെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം. ഇനി നമുക്ക് ടീമിലേക്ക് വരാം.

Rono and Fergi

1:മാർക്ക് ബോസ്നിച് (ഓസ്ട്രേലിയ, ഓഷ്യാനിക്)
തന്റെ പതിനേഴാം വയസ്സിൽ ആദ്യമായി ബോസ്നിച് യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടി .പിന്നീട് മൂന്നു മൽസരങ്ങൾക്ക് ശേഷം യുണൈറ്റഡ് വിട്ട് സിഡ്നിയിലേക്ക് തിരകെ പോയ ഈ ഗോൾ കീപ്പർ 1990 കളിൽ തിരകെ ആസ്റ്റൺ വില്ല വഴി പ്രീമിയർ ലീഗിലെത്തി മികച്ച പ്രകടനം കാഴ്ച വെച്ചു.തുടർന്ന് പീറ്റർ സ്മൈക്കൽ വിരമിച്ചപ്പോൾ പകരക്കാരനായി ഫെർഗി ബോസ്നിചിനെ നിയോഗിച്ച്. തുടർന്ന് ഒരു പ്രീമിയർ ലീഗ് വിജയത്തിലും ഇന്റർക്കോണ്ടിനെന്റൽ വിജയത്തിലും പങ്കാളിയതിന് ശേഷം ചെൽസിയിലേക്ക് കൂടുമാറി

2:റാഫെൽ (ബ്രസീൽ, സൗത്ത് അമേരിക്ക )
ബ്രസീലിൽ നിന്ന് യുണൈറ്റഡിൽ എത്തിയ ഈ ഫുൾ ബാക്ക് എന്നും ചെകുത്താന്മാർക്ക് പ്രിയപ്പെട്ടവാനായിരുന്നു. ലിവർപൂളിനെതിരെ നടത്തിയ സെലിബ്രേഷനെല്ലാം ഇന്നും ഓരോ യുണൈറ്റഡ് ആരാധകരും മനസ്സിൽ കൊണ്ട് നടക്കുന്ന ഒന്നാണ്.

3:ജാപ് സ്റ്റാം (നേതർലാൻഡ്സ്, യൂറോപ്)
ഫെർഗിയുടെ ട്രിപ്പിൾ നേട്ടത്തിലെ അവസാന കണ്ണി.1998 ലോകകപ്പിന്റെ ഇടയിൽ പി സ് വി യിൽ നിന്ന് അദ്ദേഹത്തെ യുണൈറ്റഡ് തിയേറ്റർ ഓഫ് ഡ്രീംസിലേക്ക് എത്തിച്ചു.പക്ഷെ പ്രീമിയർ ലീഗിൽ അയാളിലെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിൽ എത്തിയില്ല. എന്നാൽ ചാമ്പ്യൻസ് ലീഗിൽ ടുറിനിൽ വെച്ച് യുവന്റസിനെതിരെ നടത്തിയ ഗോൾ ലൈൻ സേവ് ട്രെബിൾ എന്ന ഫെർഗിയുട സ്വപ്നത്തിലേക്ക് നിർണായകമായ ഒരു സംഭാവനായിരുന്നു.

4:നെമജാ വിഡിക് (സെർബിയ, യൂറോപ് )
വിഡിച്ച് ഇല്ലാത്ത ഒരു യുണൈറ്റഡ് ഇലവൻ പൂർണമല്ല. ഇന്നത്തെ ഡിഫെൻഡർമാർ കാൽ വെക്കാൻ മടിക്കുന്നിടത്ത് തന്റെ തല വെക്കുന്ന ഡിഫെൻഡർ.മൂക് പോയാൽ വേറെ വെക്കാം അഭിമാനം പോയാൽ അതു തിരിച്ചു കിട്ടില്ല എന്ന് പറഞ്ഞു സർവ്വതും കളിക്കളത്തിൽ സമർപ്പിച്ച വിഡിക് കൂടിയാകുമ്പോൾ പ്രതിരോധം ഭദ്രം

5:ഡെന്നിസ് ഇർവിൻ (റിപ്പബ്ലിക് ഓഫ് അയർലണ്ട്,യൂറോപ് )
പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഫുൾ ബാക്ക്.വലം കാലനായ ഇടതു ബാക്ക്. മികച്ച ഫ്രീ കിക്ക് ടേക്കർ. ട്രെബിൾ ജയിച്ച ടീമിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച ഇർവിൻ കൂടിയാകുമ്പോൾ ഡിഫെൻസ് അതിശക്തം.

6:ക്വിന്റണ് ഫോർട്യൂൺ (സൗത്ത് ആഫ്രിക്ക, ആഫ്രിക്ക )
ഫുൾ ബാക്ക് ആയും മിഡ് ഫീൽഡറായും ഒരു പോലെ തിളങ്ങിയ താരം. യുണൈറ്റഡ് ജേഴ്സി അണിഞ്ഞ ആദ്യത്തെ ആഫ്രിക്കൻ താരം.യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗ് നേടിയ ഈ താരം തന്നെ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്ന് ഉള്ള ആദ്യത്തെ ചോയ്സ്

7:പാർക്ക്‌ ജി സങ് (സൗത്ത് കൊറിയ, ഏഷ്യ )
ബിഗ് മാച്ച് പ്ലയെർ എന്ന ഒറ്റ വാക്ക് തന്നെ പറയും പാർക്ക്‌ ആരായിരുന്നു എന്ന്.യുണൈറ്റഡ് ട്രോഫികൾ വാരി കൂട്ടിയപ്പോൾ ഫെർഗിയുടെ വജ്രായുധം തന്നെയായിരുന്നു പാർക്ക്‌. കോച്ച് ആവശ്യപെടുന്നത് എന്തോ,അത് കളിക്കളത്തിൽ അക്ഷരപ്രതി നടപ്പില്ലാക്കുന്നവൻ . ഉത്തമ ഉദാഹരണം പിർലോയെ ചാമ്പ്യൻസ് ലീഗിന്റെ ഇരു പാദങ്ങളിലും അനക്കാൻ സമ്മതിക്കാത്തത് തന്നെ.

8:ബ്രയൻ റോബ്സൺ (ഇംഗ്ലണ്ട്, യൂറോപ് )
ഇംഗ്ലണ്ടിൽ നിന്ന് ഒരു താരം എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എങ്കിലും റോബ്സൺ ന്റെ പാസ്സ് കൊടുക്കാൻ ഒള്ള കഴിവും കൃത്യമായി ടാക്‌ളിങ്ങും ഫിനിഷിങ്ങും കൂടാതെ നേതൃപാടവും മറ്റെല്ലാ ഇംഗ്ലീഷ് താരങ്ങളെയും മറികടന്ന് ഈ ടീമിലേക്ക് അദ്ദേഹത്തെ എത്തിച്ചു.

9:ജോർജ് ബെസ്റ്റ് (നോർത്തൺ അയർലണ്ട്, യൂറോപ് )
യുണൈറ്റഡിന്റെ ഏഴാം നമ്പർ അനശ്വരമാക്കിയ പ്രതിഭ. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ഓൾഡ് ട്രാഫോഡിലേക്ക് ബാലൻഡിയോർ എത്തിച്ചവൻ . നോർത്തൺ അയർലണ്ടിന്റെ പ്രിയപുത്രൻ കൂടിയായി അദ്ദേഹമാണ് ഈ ടീമിൽ വിംഗഗുകളിലൂടെ ആക്രമണം അഴിച്ചു വിടുക.

10:എറിക് കന്റോണ (ഫ്രാൻസ്, യൂറോപ്പ് )

ദി കിങ്, ഐതിഹാസികമായ ഏഴാം നമ്പർ ജേഴ്‌സിയിൽ ചരിത്രം സൃഷ്ടിച്ചവൻ.ലോകത്തിൽ എവിടെയെങ്കിലും ഒരു താരം മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ അതു കാന്റോണ എന്ന ഫെർഗിയുടെ വാക്കുകൾ മാത്രം മതി അയാളുടെ മഹാത്മ്യം മനസ്സിലാക്കാൻ.

11. ഡയറ്റ് യോർക് (ട്രിനിഡാഡ് & ടോബാഗൊ,നോർത്ത് അമേരിക്ക )

ഈ ടീമിൽ അക്രമണത്തിന്റെ അവസാന വാക്ക്.ഫെർഗിയുടെ പ്രിയപ്പെട്ട താരം.തന്റെ ആദ്യത്തെ പ്രീമിയർ ലീഗ് സീസണിൽ തന്നെ 29 ഗോൾ അടിച്ചു വരവ് അറിയിച്ച യോർക് തന്നെയാണ് ഈ ടീമിന്റെ മുന്നേറ്റിന്റെ അവസാന വാക്ക്

ഇതായിരുന്നു അക്കാഡമിയിലെ കുട്ടികൾ തിരഞ്ഞെടുത്ത യുണൈറ്റഡിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഇലവൻ.

സഹതാരത്തിന്റെ കാലൊടിക്കാൻ ക്വട്ടേഷൻ PSG താരം അറസ്റ്റിൽ…

ക്രിസ്റ്റ്യാനോയെ ബാഴ്സലോണയിൽ എത്തിക്കാൻ ഇതാണ് പറ്റിയ സമയമെന്ന് ബാഴ്സലോണ വൃത്തങ്ങൾ…