in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇത് ആരാധകർക്കായുള്ള ഓണം സമ്മാനമൊ?! രണ്ട് കിടിലൻ താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയായി….

അങ്ങനെ ഒട്ടേറെ കാലങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് രണ്ട് കിടിലൻ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കി.

അങ്ങനെ ഒട്ടേറെ കാലങ്ങളുടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമാവുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സ് രണ്ട് കിടിലൻ താരങ്ങളുടെ സൈനിങ് പൂർത്തിയാക്കി.

ഒന്ന് പരിക്കേറ്റ ഓസ്ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോയുടെ പകരക്കാരനായി, ഏഷ്യൻ കോട്ട സൈനിങ്ങായി ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ യുവ മധ്യനിര താരമായ കാലേബ് വാട്ട്സിനെ സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്. 21 കാരൻ നിലവിൽ ഫ്രീ ഏജന്റാണ്.

രണ്ടാമത്തേത് ബ്ലാസ്റ്റേഴ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ ഗോവയിൽ നിന്നും കൊണ്ടുവരാൻ ശ്രമിക്കുന്ന ഐബൻഭ ഡോഹ്ലിംഗിനെ ഇപ്പോഴ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ട്രാൻസർ നടക്കില്ല പറഞ്ഞു റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും, അതെല്ലാം ഇപ്പോൾ തിരുത്തി എഴുതിയിരിക്കുകയാണ്.

എന്തിരുന്നാലും കാലേബ് വാട്ട്സിന്റെയും ഐബൻഭ ഡോഹ്ലിംഗിന്റെയും സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു ഓണം സമ്മാനം തന്നെയാണ്. ബ്ലാസ്റ്റേഴ്സ് ഇരുവരുടെയും സൈനിംഗ് ഔദ്യോഗികമായി നാളെ അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ വിദേശ താരം ഓസ്‌ട്രേലിയയിൽ നിന്ന് സൂചന പുറത്ത്?

നടത്തുന്നത് മിന്നും പ്രകടനം; ഇനിയെങ്കിലും അവസരം നൽകണം; ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ