in

LOVELOVE

കാലം തെറ്റി വന്നവനോ അതോ ദൈവം വീഴുന്നേടത്ത് മതിൽ പണിയാൻ സ്വർഗത്തിൽ നിന്ന് നിയോഗിച്ചവനോ…

ഇന്ത്യ എന്നാ കോട്ടക്ക് ചുറ്റും കെട്ടിയ വൻ മതിലിന്റെ കഥ. ക്രിക്കറ്റ്‌ മതമായ നാട്ടിൽ സച്ചിൻ ദൈവമായ നാട്ടിൽ,22 വാരയിൽ ദൈവം വീഴുമ്പോൾ മതിൽ കെട്ടാൻ സ്വർഗത്തിൽ നിന്ന് ഒരാൾ നിയോഗിക്കപ്പെട്ടു. ഇത് അവന്റെ കഥയാണ്. രാഹുൽ ദ്രാവിഡിന്റെ കഥയാണ്.

Sachin is God,Sourav is the god on the off side.Laxman is the god of 4th innings. But when doors of the temples are closed, Even the gods are behind the wall.
ഒരു മത്സരത്തിനിടയിൽ ഗാലറിയിൽ കണ്ടൊരു ബാനറിലെ വാചകമാണിത്. അതെ സച്ചിൻ ദൈവമാണ്. ഗാംഗുലി ഓഫ്‌ സൈഡിന്റെ ദൈവമാണ്. ലക്ഷ്മണൻ നാലാം ഇന്നിങ്സിന്റെ ദൈവമാണ്. പക്ഷെ ക്ഷേത്രത്തിന്റെ വാതിലുകൾ അടഞ്ഞാൽ ദൈവങ്ങളെല്ലാം മതിൽക്കെട്ടിനുള്ളിലാണ്. ഒരു പതിറ്റാണ്ടുകാലം 22 വാരയിൽ ഭാരതീയർക്ക് വേണ്ടി വൻമതിലായി ഉറച്ചു നിന്ന രാഹുൽ ശരത് ദ്രാവിഡിനെ ക്കുറിച്ചാണ് ഇന്നെഴുതുന്നത് .

രാഹുൽ ദ്രാവിഡ്‌, സച്ചിൻ ദൈവമായ ക്രിക്കറ്റ്‌ മതമായ നാട്ടിൽ സച്ചിൻ എന്ന ഇതിഹാസ താരത്തിന്റെ പ്രഭയിൽ മുങ്ങി പോയ താരം. കാലം തെറ്റി വന്നതോ, അതോ ദൈവം വീഴുന്നേടത്ത് മതിൽ പണിയാൻ അങ്ങ് സ്വർഗത്തിൽ നിന്ന് നിയോഗിച്ചവനോ. വിരാട് കോഹ്ലി എന്ന ക്രിക്കറ്റിന്റെ രാജാവിന്റെ പ്രഭയിൽ മുങ്ങിയ ഹിറ്റ്മാനെ പോലെ ദൈവത്തിന്റെ പ്രഭയിൽ മുങ്ങിയ വന്മതിലായിരുന്നു രാഹുൽ ദ്രാവിഡ്‌.

ലോർഡ്സിൽ ദാദക്കൊപ്പം അരങ്ങേറിയവൻ. അഞ്ചു റൺസ് അകലെ തന്റെ ആദ്യത്തെ ടെസ്റ്റ്‌ ഇന്നിങ്സിൽ സെഞ്ച്വറി നഷ്ടപെട്ടിട്ടും അമ്പയറിന്റെ തീരുമാനത്തിനു കാത്തു നിൽകാതെ ഗാലറിയിലേക്ക് തിരകെ നടന്ന തികച്ചും ജന്റിൽമാനായ താരം.

160 കിലോമീറ്റർ സ്പീഡിൽ വരുന്ന പന്തിനെ ലീവും ഡിഫെൻഡും ചെയ്തു ബൗളേർമാരെ ക്ഷീണിതരാക്കി അവരുടെ ലൈനും ലെങ്തും തെറ്റിച്ചു റൺസ് അടിച്ചു കൂട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അഡ്‌ലൈഡിൽ ഇന്ത്യ വർഷങ്ങൾക്ക് ശേഷം ഒരു ടെസ്റ്റ്‌ മത്സരം വിജയിച്ചപ്പോൾ രണ്ട് ഇന്നിങ്സിലുമായി അദ്ദേഹം ബാറ്റ് ചെയ്തത് 835 മിനിറ്റുകളായിരുന്നു .പാക്ക് മണ്ണിൽ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ്‌ പരമ്പര ജയിച്ചപ്പോൾ വൻമതിൽ കെട്ടി ഏതാണ്ട് ഒരു ദിവസത്തിന്റെ പകുതിയോളം അതായത് 12 മണിക്കൂർ ബാറ്റ് ചെയ്തു അയാൾ നേടിയ 270 റൺസ് ആയിരന്നാലോ അവസാന ടെസ്റ്റിലെ വിജയത്തിന്റെ അടിത്തറ.

അദ്ദേഹം ഒരു ടെസ്റ്റ്‌ താരമാണെന്ന് പറയുന്നവർ വിരളമല്ല. പക്ഷെ ഏകദിന ക്രിക്കറ്റിൽ മധ്യ നിരയിൽ ബാറ്റ് ചെയ്തു പതിനായിരത്തിൻ മേലെ റൺസ് അദ്ദേഹം അടിച്ചു കൂട്ടിയിട്ടുണ്ടെന്ന് കേൾക്കുമ്പോൾ മനസിലാക്കാം വാഴ്ത്ത പെടാതെ പോയ അയാളിലെ ഏകദിന താരത്തെ.

RAHUL DRAVID

ടീം ആവശ്യപെടുമ്പോൾ ഒരു പരിഭവമില്ലാതെ അയാൾ ഏതു ജോലിയും ഏറ്റെടുക്കും. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഒരു വിക്കറ്റ് കീപ്പർ ബാറ്റസ്മാൻ ഇല്ലാതെ അലയുന്ന കാലത്ത് അയാൾ നടത്തിയ പ്രകടനങ്ങൾ വിസ്മരിക്കാൻ കഴിയുന്നതല്ല. ഇന്നും ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെഞ്ച്വറി നേടിയ ഒരേ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർ ദ്രാവിഡാണ്.

ക്യാപ്റ്റൻ ആവാൻ വിളിച്ചപ്പോഴും അദ്ദേഹം തെല്ലും മടി കാണിച്ചില്ല. തന്റെ ക്യാപ്റ്റൻസി മികവ് കൊണ്ട് ഇംഗ്ലണ്ടിലും വിൻഡിസിലും അയാൾ ടെസ്റ്റ്‌ പരമ്പര വിജയിച്ചു.പക്ഷെ 2007 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ക്രൂശിക്കപ്പെട്ട ക്യാപ്റ്റനായി അദ്ദേഹമാറി. സച്ചിൻ 194 ൽ നിന്നപ്പോൾ ഡിക്ലർ ചെയ്തതും ദ്രാവിഡിന്റെ ക്യാപ്റ്റൻസിക്ക് ഏറ്റ കരിനിഴലായി.

എങ്കിലും 2011 ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പരയിൽ നാണകെട്ട് ഇന്ത്യൻ കൂടാരം അപമാനത്തിന്റെ പടകുഴിൽ വീഴാതെ കാത്തത്തിൻ ശേഷം അയാൾ മെല്ലെ ലോകക്രിക്കറ്റിൽ നിന്ന് വിടപറഞ്ഞു.ഒരു കൂട്ടം യുവ പ്രതിഭകൾക്ക് വിത്ത് പാകിയ പരിശീലകനായ ദ്രാവിഡ്‌ ആ വിത്ത് കൊയ്യാൻ വേണ്ടി ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഭാരത മണ്ണിൽ നിന്ന് അകന്നു നിൽക്കുന്ന ഐ സി സി ട്രോഫികൾ തിരകെ എത്തിക്കാനുള്ള ശ്രമത്തിലാണ്. അയാൾക്ക് അതു സാധിക്കട്ടെ.

അന്ന് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ അടിവേരറക്കുകയായിരുന്നു, ഇവാൻ കാണിച്ചു കൊടുത്ത മർമം നോക്കിയാണ് ഇപ്പോൾ മറ്റു ക്ലബ്ബുകൾ അവരെ അടിക്കുന്നത്.

എട്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗ് ജേതാവിലേക്ക്…