in

LOVELOVE OMGOMG

എട്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗ് ജേതാവിലേക്ക്…

എട്ടാം ഡിവിഷനിൽ പ്രീമിയർ ലീഗ് ജേതാവിലേക്ക്.കളി മികവിന്റെ പേരിൽ പുറത്താക്കപ്പെട്ടവനിൽ നിന്ന് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കറിലേക്ക്. ജാമി വാർഡിയുട കഥ, അത് വല്ലാത്തൊരു കഥയാണ്

തന്റെ 22 വയസിൽ എട്ടാം ഡിവിഷനിൽ പന്ത് തട്ടി കൊണ്ടിരുന്ന ഒരു താരം 29 വയസ്സിൽ പ്രീമിയർ ലീഗ് ജയിച്ചെന്നോ. അതും അതിനുമുമ്പത്തെ സീസണിൽ തരം താഴ്ത്തൽ നിന്ന് രക്ഷപെട്ട ഒരു ടീമിനെ കൊണ്ടോ. എന്താ വിശ്വാസം വരുന്നില്ലേ. അതെ ഈ കഥക്കും അങ്ങനെ ഒരു കുഴപ്പമുണ്ട് . ജാമി വാർഡി എന്നാ ഇംഗ്ലീഷ് താരത്തിന്റെ കഥ, അതു വല്ലാത്തൊരു കഥയാണ്.

1987 ജനുവരി 11 ന്ന് ഇംഗ്ലണ്ടിലെ ഷെഫീൽഡിലാണ് വാർഡി ജന്മം എടുക്കുന്നത്.ചെറുപ്പം മുതലേ ഫുട്ബോളറാകണം എന്നാ സ്വപ്നം കുഞ്ഞു വാർഡിയുടെ മനസ്സിൽ ഉണ്ടായിരുന്നു.16 ആം വയസ്സിൽ താൻ സ്വപ്നം കണ്ട ജീവിതം അയാളെ തേടി എത്തും എന്ന് കരുതി എങ്കിലും ഷെഫ്ഫീൽഡ് വെഡ്നെസ്‌ടെയും ടീമിൽ നിന്ന് കൗമാരത്തിന്റെ പടിവാതിലക്കൽ നിൽക്കുന്ന ആ പയ്യൻ പുറത്താക്കപ്പെട്ടു.തനിക്കു മുന്നിൽ ഉണ്ടായിരുന്ന ആ വെളിച്ചം കെട്ടതായി വാർഡിക്ക് തോന്നി. പക്ഷെ അയാളിൽ ഒരു കനൽ കെടാതെ കിടക്കുന്നുണ്ടായിരുന്നു . അതു മാത്രം മതിയായിരുന്നു ആളികത്താൻ.

വാർഡി പിന്നീട് പ്രത്യക്ഷപെടുന്നത് സ്റ്റോക്ക് ബ്രിഡ്ജ് പാർക്ക്‌ സ്റ്റീൽസിലായിരുന്നു. അവിടുത്തെ മൂന്നു വർഷങ്ങൾക്ക് ശേഷം നോർത്തേൺ പ്രീമിയർ ലീഗ് ക്ലബായ എഫ്. സി ഹാലിസിലേക്ക്.അദ്ദേഹത്തിന്റെ ബൂട്ടിന്റെ വന്യത ലോകം ദർശിക്കാൻ തുടങ്ങി. ക്ലബിലെ അരങ്ങേറ്റ സീസണിൽ തന്നെ 25 ഗോളുകൾ, ക്ലബ്ബിന്റെ ആ വർഷത്തെ ഏറ്റവും മികച്ച താരം.ഹാലിസിലെ ഒരു സീസൺ ശേഷം വാർഡിയെ പിന്നെ കണ്ടത് ഫ്ലീറ്റ്വുഡ് ടൗണിലായിരുന്നു. അവിടെ നിന്ന് ഒരു പ്രീമിയർ ലീഗ് ഇതര താരത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ട്രാൻസ്ഫർ ഫീയുമായി ലെസ്റ്റർ സിറ്റിയിലേക്ക്. പിന്നീട് നടന്നത് വർണിക്കാൻ അസാധ്യമായ കാര്യങ്ങളാണ്.

2014-15 സീസണിൽ ലെസ്റ്റർ കഷ്ട്ടിച്ചു തരം താഴ്ത്തലിൽ നിന്ന് രക്ഷപ്പെടുന്നു.അടുത്ത സീസണിൽ റാനിയേറി എന്നാ തന്ത്രശാലിയ പരിശീലകൻ കീഴിൽ മഹ്‌റെസും കാന്റെയും എത്തിച്ച പന്തുകളിൽ വാർഡി നെയ്തത് ചരിത്രമായിരുന്നു.5000 ത്തിൽ ഒന്ന്, അതായിരുന്നു സീസൺ മുന്നേ ലെസ്റ്ററിലെ കുറുക്കന്മാർക്ക് പ്രീമിയർ ലീഗ് ജയിക്കാനുള്ള സാധ്യത. പക്ഷെ തുടർച്ചയായി 11 പ്രീമിയർ ലീഗ് മൽസരങ്ങളിൽ ഗോൾ നേടി തന്നിൽ കെടാതെ ഇരുന്ന കനൽ അയാൾ ആളി കത്തിച്ചപ്പോൾ ലെസ്റ്ററിന് മുന്നിൽ വീഴാത്ത കോട്ടകൾ ഉണ്ടായിരുന്നില്ല. അൻഫീൽടും ഓൾഡ് ട്രാഫോർഡും സ്റ്റാമ്ഫോഡ് ബ്രിഡജും എതിഹാഡും അവർക്ക് മുന്നിൽ മുട്ടികുത്തി.ആ സീസണിലെ താരത്തെ തേടി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അധികം അലയേണ്ടി വന്നില്ല.അതും വാർഡി തന്നെ സ്വന്തമാക്കി.

പക്ഷെ അടുത്ത സീസൺ ലെസ്റ്ററിന് അത്ര മികച്ചതായിരുന്നില്ല. തന്റെ കൂട്ടുകാർ എല്ലാം കിംഗ് പവർ വിട്ടു. റാനിയേറി പുറത്താക്കപ്പെട്ടു.പക്ഷെ ലെസ്റ്ററിന്റെ രക്ഷകൻ ആ നീലകുപ്പായത്തിൽ തന്നെ ബൂട്ട് കെട്ടാൻ ഉണ്ടായിരുന്നു.2019-20 സീസണിൽ ഗോൾ ബൂട്ട് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്നാ റെക്കോർഡ് നേടി കൊണ്ട് ലെസ്റ്ററിന്റെ യഥാർത്ഥ രക്ഷകൻ താൻ ആണെന്ന് അദ്ദേഹം വിളിച്ചോതിയതാണ്.

2021 എഫ് ആ കപ്പ്‌ കിങ് പവർ സ്റ്റേഡിയത്തിൽ എത്തിയപ്പോഴും, പ്രഥമ റൗണ്ട് മുതൽ ഒരു എഫ് ആ കപ്പിന്റെ ഫൈനൽ വരെ കളിച്ച താരം എന്ന ഒരു നാഴിക കല്ല് കൂടി അയാൾ പിന്നിട്ടിരുന്നു.

നമുക്ക് നന്ദി പറയാം, ഷെഫിൽഡ് വെഡ്നെസ്‌ഡേയോട് അന്ന് അവർ ഒരു പക്ഷെ വാർഡിയെ തിരെഞ്ഞെടുത്തുരിന്നേൽ ഒരു പക്ഷെ ഇന്ന് കാണുന്ന വാർഡി ഉണ്ടായില്ലെങ്കിലോ. നന്ദി ലെസ്റ്റർ, അയാളെ നിങ്ങളുട കൂടാരത്തിൽ എത്തിച്ചതിന്. എല്ലാത്തിനും ഉപരി നന്ദി വാർഡി, ലെസ്റ്റർ എന്നാ കുറുക്കന്മാരുടേ കോട്ടക്ക് രക്ഷക്ക് എത്തിയതിനു.

കാലം തെറ്റി വന്നവനോ അതോ ദൈവം വീഴുന്നേടത്ത് മതിൽ പണിയാൻ സ്വർഗത്തിൽ നിന്ന് നിയോഗിച്ചവനോ…

എല്ലാത്തരം ക്രിക്കറ്റിനോടും വിടപറഞ്ഞ് ക്രിസ് മോറിസ്! 34 ാം വയസിൽ വിരമിക്കൽ തീരുമാനം എടുത്ത് ഓൾറൗണ്ടർ..