in

LOVELOVE LOLLOL OMGOMG AngryAngry CryCry

അന്ന് ബ്ലാസ്റ്റേഴ്സ് മുംബൈയുടെ അടിവേരറക്കുകയായിരുന്നു, ഇവാൻ കാണിച്ചു കൊടുത്ത മർമം നോക്കിയാണ് ഇപ്പോൾ മറ്റു ക്ലബ്ബുകൾ അവരെ അടിക്കുന്നത്.

ബിൽഡ് അപ്പ് ശൈലിയിലൂടെ എതിരാളികളെ വളഞ്ഞു വീഴ്ത്തുന്ന ടീമുകളെ യൂറോപ്യൻ ക്ലബ്ബുകൾ പ്രത്യേകിച്ചും ജർമൻ ക്ലബ്ബുകൾ വീഴ്ത്തുവാൻ ഉപയോഗിക്കുന്ന ലളിതമായ തന്ത്രം തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ അന്ന് എതിരാളികൾക്ക് മുന്നിൽ പയറ്റിയത് അതിൽ അവർ വീണു പിന്നീട് മുംബൈയെ നേരിട്ട ഓരോ ടീമുകളും ബ്ലാസ്റ്റേഴ്സ് കാണിച്ചുകൊടുത്ത വഴിയിലൂടെ കളിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് 2021- 2022 എഡിഷനിൽ നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിട്ട് മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുംബൈ സിറ്റി ബ്ലാസ്റ്റേഴ്സിന് മുന്നിൽ മുട്ടുമടക്കിയിരുന്നു അതുവരെ അപരാജിതരായി കുതിച്ചുകൊണ്ടിരുന്ന മുംബൈ സിറ്റിയുടെ ശിരസ്സിലേറ്റ പ്രഹരമായിരുന്നു അത്.

അവിടെനിന്നും അക്ഷരാർത്ഥത്തിൽ അവർ തകർന്നു തുടങ്ങുകയായിരുന്നു. പിന്നീട് ഒരിക്കൽപോലും അവർക്ക് നേരത്തെ അവർ പുലർത്തിയിരുന്ന താളം കണ്ടെത്താൻ കഴിഞ്ഞില്ല. എതിരാളികൾ നിഷ്പ്രയാസം അവരെ കുത്തി വീഴ്ത്തുന്ന കാഴ്ചയാണ് പിന്നെ കാണുവാൻ കഴിഞ്ഞത്.

യഥാർത്ഥത്തിൽ മുംബൈയെ എങ്ങനെ വീഴ്ത്തും എന്നതിന് ഒരു മാസ്റ്ററായിരുന്നു ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന മറ്റു ക്ലബ്ബുകൾക്ക് മുന്നിൽ കാഴ്ചവച്ചത്. അതോടെ മുംബൈ സിറ്റി എന്ന ടീമിനെ എങ്ങനെ വീഴ്ത്താം എന്ന് അവർ പഠിച്ചു.

ബിൽഡ് അപ്പ് ശൈലിയിലൂടെ എതിരാളികളെ വളഞ്ഞു വീഴ്ത്തുന്ന ടീമുകളെ യൂറോപ്യൻ ക്ലബ്ബുകൾ പ്രത്യേകിച്ചും ജർമൻ ക്ലബ്ബുകൾ വീഴ്ത്തുവാൻ ഉപയോഗിക്കുന്ന ലളിതമായ തന്ത്രം തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ അന്ന് എതിരാളികൾക്ക് മുന്നിൽ പയറ്റിയത് അതിൽ അവർ വീണു പിന്നീട് മുംബൈയെ നേരിട്ട ഓരോ ടീമുകളും ബ്ലാസ്റ്റേഴ്സ് കാണിച്ചുകൊടുത്ത വഴിയിലൂടെ കളിച്ചു.

ശക്തമായി പ്രസ് ചെയ്തു ബിൽഡ് അപ് ചെയ്യുവാനുള്ള സമയം കൊടുക്കാതെ ഇരിക്കുകയായിരുന്നു അന്ന് ബ്ലാസ്റ്റേഴ്സ് പ്രയോഗിച്ച തന്ത്രം. മറ്റു ക്ലബുകളും ഇപ്പോളത് പിന്തുടരുകയാണ് ഇനിയെങ്കിലും തന്ത്രം മാറ്റിയില്ലെങ്കിൽ മുംബൈയ്ക്ക് അധികം മുന്നോട്ടു പോകാൻ കഴിയില്ല, മുംബൈയുടെ ബലഹീനത ബ്ലാസ്റ്റേഴ്സ് തുറന്നുകാണിച്ചു ആ മർമം നോക്കിയാണ് ഇപ്പോൾ മറ്റു ക്ലബ്ബുകൾ അടിക്കുന്നത്.

സിറാജും വിഹാരിയും പുറത്ത്, കോലി തിരികെ എത്തുന്നു, നാലാം പേസർ ആവാൻ ഇഷാന്ത്?

കാലം തെറ്റി വന്നവനോ അതോ ദൈവം വീഴുന്നേടത്ത് മതിൽ പണിയാൻ സ്വർഗത്തിൽ നിന്ന് നിയോഗിച്ചവനോ…